മമ്മൂട്ടിയുടെ 74ാം ജന്മദിനത്തിൽ 74 പേർക്ക് സൗജന്യ യാത്രയുമായി സ്മാർട് ട്രാവൽ
text_fieldsസ്മാർട് ട്രാവൽ ചെയർമാൻ അഫി അഹ്മദ് നടൻ മമ്മൂട്ടിക്കൊപ്പം
ദുബൈ: മലയാളിയുടെ പ്രിയപ്പെട്ട നടൻ മമ്മൂട്ടിയുടെ തിരിച്ചുവരവിനെ ആഘോഷമാക്കി ദുബൈ ആസ്ഥാനമായ യാത്രാ സേവന രംഗത്തെ പ്രമുഖ സ്ഥാപനമായ സ്മാർട് ട്രാവൽ. സെപ്റ്റംബറിൽ മമ്മൂട്ടിയുടെ 74ാം ജന്മദിനത്തിൽ സ്പെഷ്യൽ സലാല ഓഫറാണ് യാത്രക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ഓണവും നബിദിനവും ഉൾപ്പെടെ ഒരുമിച്ച് അവധി വരുന്ന അവസരത്തിൽ യു.എ.ഇയിലെ മലയാളികൾക്ക് ആഘോഷത്തിന്‍റെ ഭാഗമാകാൻ മികച്ച അവസരമാണിത്. സെപ്റ്റംബർ 7ന് സലാലയിൽ മമ്മൂട്ടിയോടുള്ള ആദര സൂചകമായി പിറന്നാൾ ആഘോഷവും ഓണംപരിപാടികളും ഒന്നിച്ച്നടത്തും.
സ്മാർട് ട്രാവലിന്‍റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിൽ(ഫേസ്ബുക്ക്, ഇൻസ്റഗ്രാം) നൽകിയിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുന്ന വ്യക്തികളിൽനിന്നും 74 വിജയികളെ ആഗസ്റ്റ് 31ന് തെരഞ്ഞെടുക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് കേക്ക്മുറിക്കൽ, സിനിമപ്രദർശനം, ഗാനാലാപനം, ഡബ്സ്മാഷ് തുടങ്ങിയ പരിപാടികൾക്ക് പുറമെ ക്വിസ്, ആക്ടിങ് മുതലായ മത്സരങ്ങളും വിജയികൾക്ക് കൈനിറയെ സമ്മാനങ്ങളും ലഭിക്കും. ഒപ്പം തിരുവോണ നാളിൽ ഓണസദ്യ, വടംവലി, ഉറിയടി തുടങ്ങിയവയും സ്മാർട്ട്ട്രാവൽ സലാലയിൽ ഒരുക്കുന്നുണ്ട്. മുമ്പ് മമ്മൂട്ടിയുടെ 70ാം പിറന്നാളിന് 70 പേർക്ക് സൗജന്യ വിസ നൽകി സ്മാർട്ട് ട്രാവൽ ആഘോഷിച്ചിരുന്നു.
മമ്മൂട്ടിയോടുള്ള ആദരവിന്‍റെയും സ്നേഹത്തിന്റെയും സൂചകമായിട്ടാണ് ഇങ്ങനെയൊരു ആഘോഷം ഓണത്തോടൊപ്പം നടത്തുന്നതെന്ന് സ്മാർട് ട്രാവൽ ചെയർമാൻ അഫി അഹ്മദ് പറഞ്ഞു. ഖരീഫ് സീസണിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ സലാലയിലേക്ക് ഹോളിഡേ ട്രിപ്പ് സ്മാർട് ഒരുക്കുന്നുണ്ട്. ജൂലൈയിൽ ആരംഭിച്ച ട്രിപ്പുകൾ എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം പുറപ്പെട്ട് ഞാറാഴ്ച തിരിച്ചുവരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ അവസാനം വരെ എല്ലാ ആഴ്ചയും 4 ബസുകളാണ് പുറപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനും സ്മാർട് ട്രാവലിന്റെ ബ്രാഞ്ചുമായോ +971565522547, +971503627179 നമ്പറിലോ ബന്ധപ്പെടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.