Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസു​ഗ​താ​ഞ്ജ​ലി...

സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം; അ​ഞ്ജ​ലി​യും കാ​ർ​ത്തി​കും ജേ​താ​ക്ക​ൾ

text_fields
bookmark_border
anjali vethur, karthik santhosh
cancel
camera_alt

അ​ഞ്ജ​ലി വെ​ത്തൂ​ർ, കാ​ർ​ത്തി​ക് സ​ന്തോ​ഷ്

അ​ബൂ​ദ​ബി: ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി ടീ​ച്ച​ർ​ക്ക് ആ​ദ​രം അ​ർ​പ്പി​ച്ചു മ​ല​യാ​ളം മി​ഷ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന അ​ഞ്ചാ​മ​ത് ‘സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​ര’​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യാ​ളം മി​ഷ​ൻ അ​ബൂ​ദ​ബി ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ചാ​പ്റ്റ​ർ​ത​ല മ​ത്സ​ര​ത്തി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​ഞ്ജ​ലി വെ​ത്തൂ​രും സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ കാ​ർ​ത്തി​ക് സ​ന്തോ​ഷും ഒ​ന്നാം സ​മ്മാ​നാ​ർ​ഹ​രാ​യി.

ഇ​രു​വ​രും അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം മേ​ഖ​ല​ക്ക് കീ​ഴി​ലു​ള്ള മ​ല​യാ​ളം മി​ഷ​ൻ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. അ​ഞ്ജ​ലി ജെം​സ് ന്യൂ ​മി​േ​ല്ല​നി​യം സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ്. കാ​ർ​ത്തി​ക് സ​ന്തോ​ഷ് അ​ബൂ​ദ​ബി മോ​ഡ​ൽ സ്‌​കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ മേ​ഖ​ല​യി​ലെ വേ​ദ മ​നു ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ സ​മാ​ജം മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ മാ​ധ​വ് സ​ന്തോ​ഷും ദേ​വി ത​രു​ണി​മ പ്ര​ഭു​വും മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടെ​ടു​ത്തു. സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഷാ​ബി​യാ മേ​ഖ​ല​യി​ലെ അ​മേ​യ അ​നൂ​പ്, മ​ല​യാ​ളി സ​മാ​ജം മേ​ഖ​ല​യി​ലെ ത​ന്മ​യ ശ്രീ​ജി​ത്ത് യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

ചാ​പ്റ്റ​ർ​ത​ല മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ച്ച​വ​രാ​യി​രി​ക്കും ആ​ഗോ​ള​ത​ല മ​ത്സ​ര​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. എ​ഴു​ത്തു​കാ​രും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ക​വി​ക​ളു​മാ​യ നാ​സ​ർ വി​ള​ഭാ​ഗം, അ​നി​ൽ പു​തു​വ​യ​ൽ, അ​ന​ന്ത​ല​ക്ഷ്മി ഷെ​രീ​ഫ് എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ. കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് എ.​കെ. ബീ​രാ​ൻ​കു​ട്ടി മ​ത്സ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു. നാ​ദ​ല​യം മ്യൂ​സി​ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ വി​ഷ്ണു മോ​ഹ​ൻ​ദാ​സ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. മ​ല​യാ​ളം മി​ഷ​ൻ അ​ബൂ​ദ​ബി ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് സ​ഫ​റു​ല്ല പാ​ല​പ്പെ​ട്ടി, സെ​ക്ര​ട്ട​റി ബി​ജി​ത് കു​മാ​ർ, മേ​ഖ​ല കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ബി​ൻ​സി ലെ​നി​ൻ, പ്രീ​ത നാ​രാ​യ​ണ​ൻ, ര​മേ​ശ് ദേ​വ​രാ​ഗം, ഷൈ​നി ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf NewswinnersSugatanjaliPoetry recitation competition
News Summary - Sugatanjali Poetry Recitation Competition; Anjali and Karthik are the winners
Next Story