വേനലവധി ക്യാമ്പ് സമാപിച്ചു
text_fieldsഅൽഐൻ മലയാളി സമാജം ഇന്ത്യൻ സോഷ്യൽ സെന്ററുമായി ചേർന്ന് നടത്തിയ മധുരം മലയാളം വേനലവധി ക്യാമ്പ്
അൽഐൻ: അൽഐൻ മലയാളി സമാജം ഇന്ത്യൻ സോഷ്യൽ സെന്ററുമായി ചേർന്ന് ജൂലൈ നാലു മുതൽ 13 വരെ സംഘടിപ്പിച്ച 25ാമത് മധുരം മലയാളം വേനലവധി ക്യാമ്പ് സമാപിച്ചു. സമാജം പ്രസിഡന്റ് സുനീഷ് കൈമലയുടെ അധ്യക്ഷതവഹിച്ച സമാപന സമ്മേളനം ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസൽ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു. സാഹിത്യ വിഭാഗം സെക്രട്ടറി ഷൗക്കത്തലിയുടെ ആമുഖഭാഷണം നടത്തി. വൈ. പ്രസിഡന്റ് ഹാരിസ് സ്വാഗതവും ട്രഷറർ രമേശ് കുമാർ നന്ദിയും രേഖപ്പെടുത്തി. യുനൈറ്റഡ് മൂവ്മെന്റ് ചെയർമാൻ ഇ.കെ. സലാം, ഐ.എസ്.സി ഭാരവാഹികളായ സന്തോഷ് കുമാർ, അഹമ്മദ് മുനാവർ, ഷമീഹ്, മുബാറക് മുസ്തഫ, ഡോ ഷാഹുൽ ഹമീദ്, ക്യാമ്പ് ഡയറക്ടർമാരായ ശ്രീകുമാർ, ജിയാസ് ആശംസയർപ്പിച്ചു. മുഖ്യ പരിശീലകൻ അഡ്വ.പ്രദീപ് പാണ്ടനാടിന്റെ നേതൃത്വത്തിൽ 15ഓളം അധ്യാപകരാണ് മൂന്നു വയസ്സു മുതൽ 17 വയസ്സുവരെയുള്ള കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിച്ച് പരിശീലനം നൽകിയത്. ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.