Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightടീം യു.ഡി.എഫ്​: അജ്മാൻ...

ടീം യു.ഡി.എഫ്​: അജ്മാൻ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി ആഘോഷം

text_fields
bookmark_border
ടീം യു.ഡി.എഫ്​: അജ്മാൻ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി ആഘോഷം
cancel
camera_alt

അജ്മാൻ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ പ​ങ്കെടുത്തവർ

അജ്മാന്‍: വി.ഡി സതീശന്‍റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന്‍റെ ഭാഗമായി അജ്മാൻ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിച്ചു. യു.ഡി.എഫ് പ്രവർത്തകരും കോൺഗ്രസ് അനുഭാവികളും പരിപാടിയിൽ പങ്കെടുത്തു. അജ്മാൻ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്‍റ്​ റഫീക്ക് മാനംകണ്ടത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനു മാമച്ചൻ സ്വാഗതം പറഞ്ഞു.

ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ്​ നസീർ മുറ്റിച്ചൂർ മുഖ്യ പ്രഭാഷണം നടത്തി. വർക്കിങ്​ പ്രസിഡന്‍റുമാരായ സൽവറുദീൻ കോൺടെക്, ജോഷി കാവനാടി, ജനറൽ സെക്രട്ടറി സജീവൻ, ഇൻകാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഷറഫ്, ഹസൻ, ജില്ലാ പ്രസിഡന്‍റുമാരായ റഫീക്ക്, ബഷീർ, മുഹമ്മദ് ഷാ, വനിതാ വിങ്​ ഭാരവാഹി ആനി എന്നിവർ ആശംസകൾ അറിയിച്ചു. യു.ഡി.എഫ് സർക്കാരിന്‍റെ അധികാരത്തിലെത്തിയത്​ ജനങ്ങളുടെ വിശ്വാസത്തിന്‍റെയും ജനാധിപത്യ മൂല്യങ്ങളുടെയും വിജയമാണെന്ന്​ നേതാക്കൾ അഭിപ്രായപ്പെട്ടു. ചടങ്ങിൽ പങ്കെടുത്തവർക്ക്​ പായസം വിതരണം ചെയ്തു. ജോയിന്‍റ്​ ട്രഷറർ അബ്ദുൽസലാം നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationUDFAjman Incas
News Summary - Team UDF: Ajman Incas State Committee Celebration
Next Story