Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ ഇന്ന് തടഞ്ഞത്...

യു.എ.ഇ ഇന്ന് തടഞ്ഞത് ഒരു മിസൈലും 11 ഡ്രോണുകളും

text_fields
bookmark_border
യു.എ.ഇ ഇന്ന് തടഞ്ഞത് ഒരു മിസൈലും 11 ഡ്രോണുകളും
cancel

ദുബൈ: ​ഇറാൻറെ ഒരു മിസൈലടക്കം 11 ഡ്രോണുകളെ ചൊവ്വാഴ്ച പ്രതിരോധിച്ചതായി യു.എ.ഇ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഉച്ചയോടെയാണ് ഷാർജയിൽ അൽ സുറയ്യ ടെലികോം കമ്പനിക്ക് നേരെ ഇറാനിൽ നിന്ന്​ മിസൈലാക്രമണമുണ്ടായത്.

സംഭവത്തിൽ രണ്ട് പാക് സ്വദേശികൾക്ക് പരിക്കേറ്റതായി ഷാർജ മീഡിയ സ്ഥിരീകരിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. കമ്പനിയുടെ ഷാർജ സെൻട്രൽ റീജിയനിലെ അഡ്​മിനിസ്​ട്രേറ്റീവ്​ ഓഫീസാണ് ആക്രമണം ലക്ഷ്യംവെച്ചത്​.

ഇറാനിൽ നിന്ന്​ ആക്രമണം ആരംഭിച്ച ശേഷം ഇതിനകം 520 ബാലിസ്റ്റിക്​ മിസൈലുകളും 26 ക്രൂസ്​ മിസൈലുകളും 2221 ഡ്രോണുകളം രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനം തടഞ്ഞിട്ടുണ്ട്​. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രമേ വിവരങ്ങൾ സ്വീകരിക്കാവൂ എന്നും അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MissiledronesInterceptorIran attackUAE
News Summary - The UAE intercepted one missile and 11 drones today
Next Story