Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘നിങ്ങൾ ഉംറ തുടരും’; ആക്രമണത്തിൽ പരിക്കേറ്റ യു.എ.ഇ അധ്യാപികക്ക് സൗദി മന്ത്രിയുടെ ഉറപ്പ്

text_fields
bookmark_border
‘നിങ്ങൾ ഉംറ തുടരും’; ആക്രമണത്തിൽ പരിക്കേറ്റ യു.എ.ഇ അധ്യാപികക്ക് സൗദി മന്ത്രിയുടെ ഉറപ്പ്
cancel

ദുബൈ: റിയാദിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ യു.എ.ഇയിലെ അധ്യാപികക്ക് പൂർണ പിന്തുണയും ചികിത്സയും ഉറപ്പുനൽകി സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ. റിയാദിലെ ആശുപത്രിയിൽ കഴിയുന്ന പരിക്കേറ്റവരെ സന്ദർശിച്ച മന്ത്രി, രോഗികളുടെ ആരോഗ്യസ്ഥിതിയും അവർക്ക് ലഭിക്കുന്ന ചികിത്സയും വിലയിരുത്തി. സുഖം പ്രാപിച്ച ശേഷം അധ്യാപികക്ക് ഉംറ തീർഥാടനം പൂർത്തിയാക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പുനൽകുകയും ചെയ്തു.

അബൂദബിയിൽ നിന്നുള്ള കണക്റ്റിങ് ഫ്ലൈറ്റിൽ റിയാദിലെത്തിയ അധ്യാപികയും സഹപ്രവർത്തകയും മക്കയിലേക്ക് ഉംറക്കായി പോകാനിരിക്കെയാണ് ആക്രമണം ഉണ്ടായത്. ‘സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെയും നിർദേശപ്രകാരം പൂർണ ചികിത്സയും ഉംറ പൂർത്തിയാക്കാനുള്ള സൗകര്യവും നൽകു’മെന്ന് മന്ത്രി അധ്യാപികയോട് വ്യക്തമാക്കി.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ശനിയാഴ്ചയുണ്ടായ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ 309 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്ന് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. പരിക്കേറ്റ സുഡാനീസ് എയർ ഹോസ്റ്റസ് രഹം യാസീൻ അഹമ്മദിനെയും മന്ത്രി സന്ദർശിച്ച് ആശ്വാസമറിയിച്ചു.

ആക്രമണത്തിൽ മരിച്ചവരിൽ നാല് സൗദി പൗരന്മാർ, രണ്ട് ബംഗ്ലാദേശികൾ, സിറിയ, ഈജിപ്ത്, ഫലസ്തീൻ, ജോർദാൻ, യു.എസ്, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പൗരന്മാരും ഉൾപ്പെടുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യൻ പൗരൻ ഞായറാഴ്ച മരണമടഞ്ഞതോടെ ആകെ മരണസംഖ്യ 13 ആയി ഉയർന്നു. ആക്രമണത്തിൽ പത്ത് ഇന്ത്യക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന് നേരെ വീണ്ടും ആക്രമണമുണ്ടാവുകയും ഒരു പാകിസ്താൻ പൗരൻ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യെമനിലെ ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി സഖ്യസേന വ്യക്തമാക്കി. വിമാനത്താവളം നിലവിൽ അടച്ചിട്ടിരിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘You will continue your Umrah’; Saudi Minister's assurance to UAE teacher injured in attack
Next Story