ഗതാഗതക്കുരുക്കിൽ ദുബൈ നിവാസികൾക്ക് പാഴായത് ‘മൂന്ന് പ്രവൃത്തി ദിവസം’
text_fieldsദുബൈ: കഴിഞ്ഞ വർഷം ദുബൈയിെല റോഡുകളിലുണ്ടായ ഗതാഗത ക്കുരുക്കുകളിൽ പെട്ട് ദുബൈയിലെ യാത്രികർക്ക് വാഹനങ്ങൾക്കുള്ളിൽ ചെലവഴിക്കേണ്ടിവന്നത് ശരാശരി 29 മണിക്കൂർ. മൂന്ന് പ്രവൃത്തി ദിവസങ്ങൾക്ക് തുല്ല്യമായ സമയമാണിത്. അന്താരാഷ്ട്ര ട്രാൻസ്പോർേട്ടഷൻ കൺസൾട്ടൻസിയായ ഇൻറിക്സിെൻറ 78ാം പഠന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ലോകത്തെ നൂറ് മുൻനിര നഗരങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ പട്ടികയിൽ 78ാമതാണ് ദുബൈയുടെ സ്ഥാനം. അബൂദബിയിൽ സ്ഥിതി അൽപം മെച്ചമാണ് 13 മണിക്കൂറാണ് ഇവിടുത്തുകാർക്ക് 2017ൽ ഗാതാഗതക്കുരുക്കിൽ കഴിയേണ്ടിവന്നത്. യാത്രികരെ 102 മണിക്കൂർ റോഡിൽ കിടത്തിയ ലോസ്എഞ്ചലസാണ് പട്ടികയിൽ മുമ്പൻ. മോസ്ക്കോ, ന്യൂയോർക്ക്, സാവോപോളോ, സാൻഫ്രാൻസിസ്കോ എന്നിവയാണ് തൊട്ടുപിന്നിൽ.
മെട്രോ ട്രെയിനും ട്രാമും അടക്കം യാത്രക്കാർക്കായി ദുബൈയിലുള്ള ബദൽ മാർഗങ്ങൾ യാത്രികർക്ക് ആശ്വാസം നൽകുന്നുണ്ട്. സാലിക് ഏർപ്പെടുത്തിയിരിക്കുന്നതും മറ്റ് മാർഗങ്ങൾ തേടാൻ യാത്രികരെ പ്രേരിപ്പിക്കുന്നുണ്ടെന്ന് ഗവേഷണ വിഭാഗം തലവനും ചീഫ് ഇക്കണോമിസ്റ്റുമായ ഗ്രഹാം കുക്സൺ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.