രണ്ട് വയസ്സുള്ള കുട്ടി ബാൽക്കണിയിൽ; അപകടം തടഞ്ഞ സ്ത്രീക്ക് പൊലീസ് ആദരം
text_fieldsകുട്ടിക്ക് രക്ഷയൊരുക്കിയ സ്ത്രീയെ ആദരിക്കുന്നു
അജ്മാന്‍: കെട്ടിടത്തില്‍നിന്നും രണ്ട് വയസ്സുള്ള കുട്ടി താഴേക്ക് വീഴാതിരിക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച വനിതയെ ആദരിച്ച് അജ്മാന്‍ പൊലീസ്. അജ്മാനിലെ താമസകേന്ദ്രത്തിലാണ് സംഭവം. എതിര്‍വശത്തുള്ള കെട്ടിടത്തിലെ കുട്ടി ബാൽക്കണിയില്‍ കയറുന്നത് ശ്രദ്ധയിൽപെട്ടയുടനെ വിവരം പൊലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു. അറബ് വംശജയായ ഒരു സ്ത്രീയിൽനിന്ന് ഓപറേഷൻ റൂമിലേക്ക് റിപ്പോർട്ട് ലഭിക്കുകയായിരുന്നെന്ന് അജ്മാന്‍ അൽ മദീന പൊലീസ് സെന്റർ മേധാവി കേണൽ ഗൈഥ് ഖലീഫ അൽ കഅബി പറഞ്ഞു.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം ആവശ്യമായ നടപടികള്‍ സ്വീകരിച്ച് കുട്ടിയെ സുരക്ഷിതമാക്കി. കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി അശ്രദ്ധ കാണിച്ചതിൽ നിയമനടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. വലിയൊരു അത്യാഹിതം തടയുന്നതിന് സംഭവത്തില്‍ ഇടപെടല്‍ നടത്തിയ വനിതയെ അജ്മാന്‍ പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി ആദരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.