യു.എ.ഇയും തുർക്കിയയും വിവിധ കരാറുകളിൽ ഒപ്പുവെച്ചു
text_fieldsഅങ്കാറയിലെത്തിയ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനൊപ്പം
ദുബൈ: യു.എ.ഇയും തുർക്കിയയും നിരവധി കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ തുർക്കിയ സന്ദർശനത്തോടനുബന്ധിച്ചാണ് കരാറുകളിൽ ഒപ്പുവെച്ചത്. തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി അങ്കാറയിൽ നടന്ന കൂടിക്കാഴ്ചക്കു ശേഷമാണ് കരാറുകളിൽ ഒപ്പുവെച്ചത്. ഭരണാധികാരികൾ തമ്മിലെ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഉൾപ്പെടെ, വിവിധ മേഖലകളിലെ സഹകരണം വികസിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചയായി.
രഹസ്യ വിവരങ്ങളുടെ പരസ്പര സംരക്ഷണം സംബന്ധിച്ച കരാർ, സംയുക്ത കോൺസുലാർ കമ്മിറ്റി സ്ഥാപിക്കുന്നതിനുള്ള ധാരണപത്രം, ഭക്ഷ്യ-കാർഷിക മേഖലയിലെ നിക്ഷേപം സംബന്ധിച്ച ധാരണപത്രം, ഔഷധ വ്യവസായത്തിലെ നിക്ഷേപ സഹകരണത്തെക്കുറിച്ചുള്ള ധാരണപത്രം, ടൂറിസത്തിലും ഹോസ്പിറ്റാലിറ്റിയിലും നിക്ഷേപം സംബന്ധിച്ച ധാരണപത്രം, വ്യാവസായിക മേഖലയിലെ നിക്ഷേപ സഹകരണത്തെക്കുറിച്ചുള്ള ധാരണപത്രം, ധ്രുവ ഗവേഷണത്തിലെ സഹകരണത്തെക്കുറിച്ചുള്ള ധാരണപത്രം എന്നിവയിലാണ് ഒപ്പുവെച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.