ദുബൈ പൊലീസ് പിടികൂടിയ പിടികിട്ടാപുള്ളിയെ ചൈനക്ക് കൈമാറി
text_fieldsദുബൈ: കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ചൂതാട്ട ശൃംഖലയുമായി ബന്ധപ്പെട്ടയാളെന്ന് ആരോപിക്കപ്പെടുന്ന പിടികിട്ടാപ്പുള്ളിയെ പിടികൂടി യു.എ.ഇ ആഭ്യന്തര മന്ത്രാലയം ചൈനക്ക് കൈമാറി. ദുബൈ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇന്‍റർപോൾ ഇയാൾക്കെതിരെ നേരത്തെ റെഡ് നോട്ടീസ് പുറത്തിറക്കിയിരുന്നു. ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട പിടികിട്ടാപ്പുള്ളിയായി കണക്കാപ്പെടുന്നയാളാണ് പിടിയിലായതെന്ന് വാർത്താ എജൻസി റിപ്പോർട് ചെയ്തു. യു.എ.ഇയുടെ സഹകരണത്തിന് ചൈനീസ് അധികൃതർ അഭിനന്ദനം അറിയിച്ചു. അന്താരാഷ്ട്ര സമൂഹത്തിന്‍റെയും വിവിധ കമ്മ്യൂണിറ്റികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് സംയുക്ത സഹകരണവും പ്രവർത്തനവും ശക്തമാക്കാനുള്ള താൽപര്യവും ചൈനീസ് അധികൃതരുടെ പ്രസ്താവനയിൽ വ്യക്തമാക്കി.
നേരത്തെയും നിരവധി രാജ്യങ്ങളിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കപ്പെട്ട പ്രതികളെ യു.എ.ഇയിൽ പിടികൂടി നാടുകടത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈയിൽ മൂന്ന് ബെൽജിയം കുറ്റവാളികളെ ദുബൈ പൊലീസ് പിടികൂടി കൈമാറിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.