ദുരിത പ്രവാസത്തിനു വിട: വിഷ്ണു രാജ് നാട്ടിലേക്ക്
text_fieldsദുബൈ : ഡ്രൈവർ വിസയിൽ 1.30 ലക്ഷം രൂപ ഏജൻസിക്ക് നൽകിയാണ് ജീവിതം മെച്ചപ്പെടുത്താനുള്ള സ്വപ്നവുമായി അഞ്ചു മാസം മുൻപ് വിഷ്ണുനാഥ് തിരുവനന്തപുരത്തു നിന്ന് ദുബൈയിലേക്ക് വിമാനം കയറിയത്. പക്ഷെ ഇവിടെ എത്തിയിട്ട് കാര്യങ്ങൾ വിചാരിച്ചത് പോലെ നീങ്ങിയില്ല . ഒരു മാസത്തെ ശമ്പളം പോലും കിട്ടാതെ മനസു തളർന്ന് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചെങ്കിലും നാട്ടിലേക്കുള്ള ടിക്കറ്റെടുക്കാൻ വഴികണ്ടില്ല.
തുടർന്ന് ഫ്ലൈ വിത്ത് ഇൻകാസ് ചീഫ് കോർഡിനേറ്റർ അനുര മത്തായിയേയും മുനീർ കുമ്പളയെയും ബന്ധപ്പെടുകയായിരുന്നു. .കാര്യങ്ങൾ പരിശോധിച്ച സ്ക്രീനിംഗ് കമ്മറ്റി അർഹനെന്ന് ടിക്കറ്റ് കൊടുക്കുകയായിരുന്നു. ഇൻകാസ് സെൻട്രൽ കമ്മറ്റി ആക്ടിങ് പ്രസിഡൻറ് ടീ.എ.രവീന്ദ്രൻ ,ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദ് അലി , ഫ്ലൈ വിത് ഇൻകാസ് ചീഫ് കോഓർഡിനേറ്റർ മുനീർ കുമ്പള എന്നിവർ അടങ്ങുന്ന സംഘം ഖവാനീജിലെ ലേബർ ക്യാമ്പിലെത്തി ടിക്കറ്റും ഭക്ഷണ കിറ്റുകളും കൈമാറി .

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.