Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗാര്‍ഹിക തൊഴിലാളികള്‍ ജോലിക്ക് ഹാജരാവാതിരുന്നാൽ അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം

text_fields
bookmark_border
ഗാര്‍ഹിക തൊഴിലാളികള്‍ ജോലിക്ക് ഹാജരാവാതിരുന്നാൽ അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം
cancel

അബൂദബി: ഗാര്‍ഹിക തൊഴിലാളികള്‍ വിവരമൊന്നും അറിയിക്കാതെ ജോലിക്ക് ഹാജരാകാതിരിക്കുകയും അവരെ ബന്ധപ്പെടാനോ എവിടെയാണെന്ന് കണ്ടെത്താനോ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യങ്ങളില്‍ തൊഴിലുടമകള്‍ സ്വീകരിക്കേണ്ട നടപടികളില്‍ വ്യക്തത വരുത്തി യു.എ.ഇ. മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. ഇത്തരം സന്ദര്‍ഭങ്ങളില്‍, തൊഴിലാളിയുടെ അകാരണമായ അഭാവം ശ്രദ്ധയില്‍പ്പെട്ട് അഞ്ച് ദിവസത്തിനകം തൊഴിലുടമ ‘ഡൊമസ്റ്റിക് വര്‍ക്കര്‍ അബ്‌സ്‌കോണ്ടിങ് റിപ്പോര്‍ട്ട്’ (തൊഴില്‍ ഉപേക്ഷിച്ചു പോയതായുള്ള പരാതി) സമര്‍പ്പിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.

അംഗീകൃത മന്ത്രാലയ സേവന കേന്ദ്രങ്ങള്‍ വഴിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ഇതിനായി മന്ത്രാലയത്തിന്‍റെ സ്മാര്‍ട്ട് ആപ്ലിക്കേഷനായ ‘മൊഹ്‌റേ യു.എ.ഇ’ യോ ഔദ്യോഗിക വെബ്സൈറ്റോ (mohre.gov.ae) മുഖേന തൊഴിലുടമകള്‍ക്ക് ഉപയോഗപ്പെടുത്താം. അപേക്ഷ സമര്‍പ്പിക്കാനുള്ള വിശദാംശങ്ങളും സേവനം ലഭ്യമാകുന്ന മറ്റ് മാർഗങ്ങളും അറിയാന്‍ തൊഴിലുടമകള്‍ക്ക് മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MoHRE Guide for Domestic Workers
Next Story