പ്രവാസികളെ ഇനിയും പൊരിവെയിലത്ത് നിർത്തരുത് –അഷ്റഫ് താമരശ്ശേരി
text_fieldsഷാര്‍ജ: പ്രവാസികളായതിെൻറ പേരില്‍ ഇന്ത്യക്കാര്‍ അനുഭവിക്കുന്ന വിവേചനം ഒട്ടും ശരി യല്ലയെന്നും ജനാധിപത്യം മുന്നോട്ട് വെക്കുന്ന എല്ലാവിധ സംരക്ഷണവും സംവിധാനങ്ങളും അ വര്‍ക്കു കൂടി ലഭ്യമാക്കുവാനുള്ള സൗകര്യങ്ങള്‍ പുതുതായി വരുന്ന സര്‍ക്കാര്‍ ഏറ്റെടുത ്ത് നടപ്പിലാക്കണമെന്നും സാമൂഹ്യ പ്രവര്‍ത്തകനും പ്രവാസി ഭാരതീയ ദിവസ് പുരസ്കാര ജേതാവുമായ അഷ്റഫ് താമരശ്ശേരി പറഞ്ഞു. സ്വദേശത്ത് ജീവിക്കുന്നവരേക്കാള്‍ മാനസികമായും ശാരിരികമായും സമാധാനം കുറഞ്ഞവരാണ് പ്രവാസികളെന്ന് ഭരണകൂടങ്ങള്‍ മനസിലാക്കണം. ബാഹ്യരൂപം വെച്ചല്ല അതു മനസിലാക്കേണ്ടതെന്നും അവരനുഭവിക്കുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അളന്നാണെന്നും അഷ്റഫ് ചൂണ്ടികാട്ടി.
വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി തന്നെ നാട്ടിലത്തെിക്കേണ്ടത് ഭരണകൂടത്തിെൻറ ബാധ്യതയാണ്. ഒൗദാര്യം കണക്കെന്ന മട്ടിലാണ് ഇത്തരം കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ചിലരുടെ മുഖഭാവങ്ങളില്‍ നിന്ന് മനസിലാകാറുള്ളത്. എന്നാല്‍ ജനാധിപത്യ രാജ്യത്തെ പൗരനെന്ന നിലയില്‍ അവര്‍ക്ക് ലഭിക്കേണ്ട അവകാശമാണെന്ന ചിന്ത പലഭാഗത്തും കാണാറില്ല. വരാന്‍ പോകുന്ന സര്‍ക്കാര്‍ ആരുടെതായാലും പ്രവാസികളോട് തുടരുന്ന ചിറ്റമ്മനയം തീര്‍ത്തും അവസാനിപ്പിക്കണം. അതുപോലെ തന്നെ വിമാന കമ്പനികളുടെ തീവെട്ടി കൊള്ളക്കും അറുതി വരുത്തണം. ഒരു നിശ്ചിത തുക വിമാന ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തണം. അടിയന്തിരമായി നാട്ടിലേക്ക് പോകേണ്ടിവരുന്ന പ്രവാസികള്‍ നാലും അഞ്ചും ഇരട്ടി വിലകൊടുത്താണ് ടിക്കറ്റ് കരസ്ഥമാക്കാറുള്ളത്.
ഇതിനും പോംവഴി കണ്ടെത്തേണ്ടത് വിദേശകാര്യ മന്ത്രാലയത്തിെൻറ ചുമതലയാക്കി മാറ്റണം അഷ്റഫ് പറഞ്ഞു. വോട്ടവകാശം ഇന്നു തരും നാളെ തരും എന്നു പറഞ്ഞുള്ള നാടകം അവസാനിപ്പിക്കണം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് നിന്നുള്ളവര്‍ക്ക് വോട്ടവകാശം ബാലികേറാമല പോലെ നില്ക്കുമ്പോള്, മറ്റ് രാജ്യത്ത് നിന്നുള്ളവര്‍ യാതൊരുവിധ സാങ്കേതിക തടസങ്ങളുമില്ലാതെ തെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം വിനിയോഗിക്കുന്നു. പ്രോക്സി വോട്ട് എന്ന മോഹവും തല്ലിക്കെടുത്തിയാണ് രണ്ടര കോടിയോളം വരുന്ന പ്രവാസികളെ ഭരണകൂടങ്ങള്‍ അവഹേളിച്ചിരിക്കുന്നത്. ഭക്ഷണം, വസ്ത്രം തുടങ്ങിയ കാര്യങ്ങള്‍ പൗരെൻറ മൗലികവകാശമാണെന്നും അതുപയോഗപ്പെടുത്തന്നവരെ തല്ലികൊല്ലുന്ന പ്രവണതക്ക് മൂക്ക് കയറിടാന്‍ അധികാരത്തില്‍ വരുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അഷ്റഫ് ചൂണ്ടികാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.