Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേനൽച്ചൂടിന് വിട; യു.എ.ഇയിൽ കാലാവസ്ഥ മാറുന്നു, മഴയരികെ

text_fields
bookmark_border
വേനൽച്ചൂടിന് വിട; യു.എ.ഇയിൽ കാലാവസ്ഥ മാറുന്നു, മഴയരികെ
cancel

ദുബൈ: കടുത്ത വേനൽച്ചൂടിൽനിന്ന് ആശ്വാസം പകർന്ന് യു.എ.ഇയിൽ താപനില ക്രമേണ കുറയുന്നതോടെ രാജ്യത്ത് കാലാവസ്ഥാ മാറ്റത്തിന് തുടക്കമായി. വേനൽക്കാലത്തുനിന്ന് ശരത്കാലത്തിലേക്കുള്ള മാറ്റത്തിന്‍റെ ഘട്ടമാണിത്. ഒക്ടോബറിന്‍റെ രണ്ടാം പകുതിയോടെ താപനില കൂടുതൽ കുറയുകയും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴക്കുള്ള സാധ്യത വർധിക്കുകയും ചെയ്യും.

ഒക്ടോബർ പകുതിയോടെ മിതമായ കാലാവസ്ഥയും മഴയും നൽകുന്ന ‘അൽ വസ്മ്’ സീസൺ ആരംഭിക്കും. ഈ സമയം മുതൽ ശൈത്യകാല മേഘങ്ങൾ ദൃശ്യമായിത്തുടങ്ങുമെന്നും ശരത്കാലത്തിന്‍റെ മധ്യത്തിനുശേഷം മഴ പെയ്യാൻ കൂടുതൽ സാധ്യതയുണ്ടെന്നും എമിറേറ്റ്‌സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി. വിഷുവത്തിന് ശേഷം ഈ കാലയളവിൽ പകലിന്‍റെ ദൈർഘ്യം കുറയുകയും രാത്രിക്ക് ദൈർഘ്യം കൂടുകയും ചെയ്യും.

യു.എ.ഇയുടെ കിഴക്കൻ, പർവത മേഖലകളിൽ മഴക്ക് കാരണമാകുന്ന മേഘങ്ങൾ രൂപപ്പെടാൻ കൂടുതൽ സാധ്യതയുണ്ട്. ചെങ്കടൽ തെർമൽ ലോ ഉൾപ്പെടെയുള്ള ന്യൂനമർദ സംവിധാനങ്ങൾ അറബിക്കടലിൽ നിന്നും ഒമാൻ ഉൾക്കടലിൽ നിന്നും ഈർപ്പമുള്ള കാറ്റിനെ രാജ്യത്തേക്ക് എത്തിക്കുന്നതാണ് ഈ അന്തരീക്ഷ മാറ്റങ്ങൾക്ക് കാരണം. ഇതോടനുബന്ധിച്ച് ചില സമയങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകാനും പൊടിപടലങ്ങൾ ഉയർന്ന് കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Al Wasm Season Brings Rain
Next Story