Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാ​ലെ പാ​ർ​ക്കി​ങ്...

വാ​ലെ പാ​ർ​ക്കി​ങ് സേവനങ്ങൾക്ക് ലൈ​സ​ന്‍സ് നി​ർ​ബ​ന്ധം

text_fields
bookmark_border
valet parking
cancel

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ലെ വാ​ലെ പാ​ര്‍ക്കി​ങ് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അം​ഗീ​കൃ​ത ലൈ​സ​ന്‍സ് ക​ര​സ്ഥ​മാ​ക്കി​യി​രി​ക്ക​ണ​മെ​ന്ന് സം​യോ​ജി​ത ഗ​താ​ഗ​ത​കേ​ന്ദ്രം നി​ര്‍ദേ​ശം ന​ല്‍കി. ലൈ​സ​ന്‍സ് ഇ​ല്ലാ​തെ​യോ നി​ല​വി​ലു​ള്ള ലൈ​സ​ന്‍സ് ദു​രു​പ​യോ​ഗം ചെ​യ്തോ പ്ര​വ​ര്‍ത്തി​ക്കു​ന്ന വാ​ലെ പാ​ര്‍ക്കി​ങ് കേ​ന്ദ്ര​ങ്ങ​ള്‍ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സം​യോ​ജി​ത ഗ​താ​ഗ​ത​കേ​ന്ദ്ര​ത്തി​ന്റെ നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര​ത്തി​ല്‍നി​ന്നു​ള്ള പ​രി​ശോ​ധ​ന സം​ഘ​ങ്ങ​ള്‍ സ​ന്ദ​ര്‍ശ​നം ന​ട​ത്തു​ക​യും ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ള്‍ ന​ട​ത്തു​ക​യും ചെ​യ്യും.

ഹോ​ട്ട​ലു​ക​ള്‍, ഷോ​പ്പി​ങ് കേ​ന്ദ്ര​ങ്ങ​ള്‍, വാ​ലെ പാ​ര്‍ക്കി​ങ് സേ​വ​ന​ദാ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ സ്ഥാ​പ​ന​ങ്ങ​ളോ​ട് അ​വ​ര്‍ക്കു​ള്ള പെ​ര്‍മി​റ്റി​ന്‍റെ സാ​ധു​ത പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു. വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി അം​ഗീ​കൃ​ത വാ​ലെ പാ​ര്‍ക്കി​ങ് സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം പൊ​തു​ജ​ന​ങ്ങ​ളെ അ​ധി​കൃ​ത​ര്‍ ഓ​ര്‍മ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. അ​ന​ധി​കൃ​ത വാ​ലെ പാ​ര്‍ക്കി​ങ്ങു​ക​ളെ​ക്കു​റി​ച്ചോ വാ​ലെ പാ​ര്‍ക്കി​ങ്ങി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ചോ അം​ഗീ​കൃ​ത ചാ​ന​ലു​ക​ളി​ലൂ​ടെ അ​റി​യി​ക്ക​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf NewslicenseValet parking
News Summary - Valet parking services require license
Next Story