‘ഗൾഫ് മാധ്യമം’ ഓണം സ്പെഷ്യൽ സർക്കുലേഷൻ ക്യാമ്പയിൻ വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു
text_fields‘ഗൾഫ് മാധ്യമം’ ഓണം സ്പെഷ്യൽ സർക്കുലേഷൻ ക്യാമ്പയ്ൻ പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സണ്ണി ജോസഫ് തമ്പാ
ദുബൈ: അറിവിൻറെ അക്ഷര വെളിച്ചവുമായി പുതിയ അധ്യയന വർഷവും സമൃദ്ധിയുടെയും പ്രതീക്ഷയുടെയും അടയാളപ്പെടുത്തലായി ചിങ്ങപ്പുലരിയും ഒരുമിച്ച് വരുന്ന സന്തോഷ വേളയിൽ പ്രവാസി വായന സമൂഹത്തിന് ‘ഗൾഫ് മാധ്യമ’ത്തിൻറെ ഓണ സമ്മാനം. കാൽ നൂറ്റാണ്ടിലേറെയായി പ്രവാസി മലയാളികൾക്ക് പതിരില്ലാത്ത വാർത്തകൾ എത്തിക്കുന്നതിൽ ജി.സി.സിയിൽ ഒന്നാം സ്ഥാനത്തുള്ള ‘ഗൾഫ് മാധ്യമം’ വരിക്കാരാകാൻ അവസമൊരുക്കുന്ന സ്പെഷ്യൽ സർക്കുലേഷൻ ക്യാമ്പയ്ന് യു.എ.ഇയിൽ പ്രൗഢമായ തുടക്കം.
ശനിയാഴ്ച ദുബൈയിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ ‘ഗൾഫ് മാധ്യമം’ ഓണം സ്പെഷ്യൽ സർക്കുലേഷൻ ക്യാമ്പയ്നിൻറെ ഉദ്ഘാടനം നിർവഹിച്ചു. എസ്.കെ അബ്ദുല്ല (സീനിയർ മാനേജർ, സെയിൽസ് ആൻഡ് ബിസിനസ് സൊല്യൂഷൻസ്, ഗൾഫ് മാധ്യമം), സാലിഹ് കോട്ടപ്പള്ളി (ജി.സി.സി എഡിറ്റോറിയൽ ഹെഡ്), ടി.കെ മനാഫ് (യു.എ.ഇ ബ്യൂറോ ഇൻചാർജ്), സൽമാനുൽ ഫാരിസ് (സർക്കുലേഷൻ എക്സിക്യുട്ടീവ്), സുനിൽ അസീസ് (ഇൻകാസ് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ്) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആകർഷകമായ ഓഫറുകളാണ് ഇത്തവണ ‘ഗൾഫ് മാധ്യമം’ പുതിയ വരിക്കാരാകാൻ ആഗ്രഹിക്കുന്നവർക്കായി ഒരുക്കിയിരിക്കുന്നത്. 720 ദിർഹമിൻറെ വാർഷിക സബ്സ്ക്രിബ്ഷൻ ഓഫറിൻറെ ഭാഗമായി 399 ദിർഹമിന് ലഭിക്കും. അതോടൊപ്പം സംസം, ചിക്കിങ് എന്നിവയുടെ 50 ദിർഹമിൻറെ രണ്ട് വീതം ഗിഫ്റ്റ് വൗച്ചറും ഓണസമ്മാനമായി ലഭിക്കും. സെപ്റ്റംബർ ഒന്ന് 10 വരെ പരിമിതമായ കാലയളവിലേക്കാണ് ഓഫർ. വരിക്കാരാകുന്നതിനും കൂടുതൽ വിവരങ്ങൾക്കും 0527892897, 042521071 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.