Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബിയില്‍ പാര്‍ക്കിങ് കേന്ദ്രങ്ങളിലും വില്ല ഏരിയകളിലും വാഹനങ്ങള്‍ കഴുകുന്നത് നിരോധിച്ചു

text_fields
bookmark_border
അബൂദബിയില്‍ പാര്‍ക്കിങ് കേന്ദ്രങ്ങളിലും വില്ല ഏരിയകളിലും വാഹനങ്ങള്‍ കഴുകുന്നത് നിരോധിച്ചു
cancel

അബൂദബി: എമിറേറ്റില്‍ പൊതു പാര്‍ക്കിങ് കേന്ദ്രങ്ങളിലും റെസിഡന്‍ഷ്യല്‍ വില്ല ഏരിയകളിലും വാഹനങ്ങള്‍ കഴുകുന്നത് അബൂദബി മൊബിലിറ്റി നിരോധിച്ചു. പുതിയ ചട്ടങ്ങളുടെ ഭാഗമായാണ് നടപടി. പബ്ലിക് പാര്‍ക്കിങ് സ്ഥലങ്ങളില്‍ വാഹനം കഴുകുന്നത് പൂര്‍ണമായും നിരോധിച്ചിരിക്കുന്നു. അംഗീകൃത കമ്പനികള്‍ക്ക് മുന്‍കൂട്ടി അനുമതി നേടി നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ സേവനം നല്‍കാന്‍ അനുവാദമുള്ളൂ.

റെസിഡന്‍ഷ്യല്‍ വില്ല ഏരിയകളിലെ വാഹനം കഴുകല്‍ സേവനങ്ങളും ഈ നിയന്ത്രണങ്ങളുടെ പരിധിയില്‍ വരും. എങ്കിലും, ഇത്തരം പ്രദേശങ്ങളില്‍ സമ്പൂര്‍ണ നിരോധനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് നോട്ടീസില്‍ പറയുന്നില്ല. പാര്‍ക്കിങ് ലഭ്യത എന്നത് ഔദ്യോഗിക അനുമതിയില്ലാതെ മവാഖിഫ് പാര്‍ക്കിങ് സ്ഥലങ്ങളില്‍ വാഹനം കഴുകാനുള്ള അവകാശമല്ല. അനധികൃത വാഹനം കഴുകല്‍ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിലൂടെ നഗര സൗന്ദര്യവും അന്തരീക്ഷവും സംരക്ഷിക്കുകയാണ് അധികൃതരുടെ ലക്ഷ്യം.

ഇതിനായി ക്യു മൊബിലിറ്റിയുമായി സഹകരിച്ച് കര്‍ശനമായ പരിശോധനകള്‍ തുടരുന്നുണ്ട്. ലൈസന്‍സില്ലാത്ത തൊഴിലാളികളെ ഉപയോഗിച്ച് വാഹനങ്ങള്‍ വൃത്തിയാക്കാന്‍ ഉടമകള്‍ തയാറാകരുതെന്നും, അംഗീകൃത സ്ഥാപനങ്ങളുടെ സേവനം മാത്രം തേടണമെന്നും അധികൃതര്‍ നിർദേശിച്ചു. പെര്‍മിറ്റുകള്‍ക്കായി മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്‍റെ സര്‍വീസ് സപ്പോര്‍ട്ട് സെന്‍ററുമായി 800850 എന്ന ടോള്‍ ഫ്രീ നമ്പറിലോ parking.operations@itc.gov.ae എന്ന ഇമെയില്‍ വിലാസം വഴിയോ ബന്ധപ്പെടാം. അബൂദബി മൊബിലിറ്റിയുടെ ഔദ്യോഗിക മേല്‍നോട്ടത്തിലാണ് ഗതാഗത, പാര്‍ക്കിങ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abu Dhabi Mobility Imposes Ban on Washing Cars in Public Parking Spaces
Next Story