‘വിൻസ്മെര’ അന്താരാഷ്ട്ര ആസ്ഥാനം ദുബൈയിൽ പ്രവർത്തനമാരംഭിച്ചു
text_fields‘വിൻസ്മെര’ ഗ്രൂപ്പിന്റെ അന്താരാഷ്ട്ര ഹെഡ്ക്വാർട്ടേഴ്സ് ഉദ്ഘാടന ചടങ്ങിൽ ഇഥ്റ ദുബൈ സീനിയർ ഡയറക്ടർ റാശിദ് അൽ ഹർമൂദി, ദുബൈ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ് വൈസ് ചെയർമാൻ ചന്ദു സിരോയ, എമിറേറ്റ്സ് എൻ.ബി.ഡി സീനിയർ വൈസ് പ്രസിഡന്റ് അനിത് ഡാനിയേൽ, നാഷനൽ ബാങ്ക് ഓഫ് ഫുജൈറയിലെ പ്രഷ്യസ് മെറ്റൽസ് മേധാവി അജയ് സാലിയ, ജി.ജെ.ഇ.പി.സി മിഡിലീസ്റ്റ് കോഓഡിനേറ്റർ രമേശ് വോറ, വിൻസ്മെര ഗ്രൂപ് ചെയർമാൻ ദിനേശ് കംബ്രത്ത്, വൈസ് ചെയർമാൻ അനിൽ കംബ്രത്ത്, മാനേജിങ് ഡയറക്ടർ മനോജ് കംബ്രത്ത്, എക്സി. ഡയറക്ടർ കൃഷ്ണൻ കംബ്രത്ത് എന്നിവർ
ദുബൈ: കേരളത്തിൽനിന്നുള്ള അന്താരാഷ്ട്ര സ്വർണാഭരണ ബ്രാൻഡായ ‘വിൻസ്മെര’ ഗ്രൂപ്പിന്റെ അന്താരാഷ്ട്ര ഹെഡ്ക്വാർട്ടേഴ്സ് ദുബൈ ദേര ഗോൾഡ് സൂഖിൽ പ്രവർത്തനമാരംഭിച്ചു.സ്വർണാഭരണ നിർമാണം, ഹോൾസെയിൽ, റീട്ടെയിൽ ജ്വല്ലറി, എക്സ്പോർട്ട്, ഇംപോർട്ട് തുടങ്ങിയ സ്വർണവ്യാപാര മേഖലയിലെ എല്ലാ തലത്തിലും പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനിയാണ് വിൻസ്മെര ഗ്രൂപ്. ഇന്ത്യയിലും ആഗോളമേഖലയിലും ജ്വല്ലറി വിപണിയിൽ ശക്തമായ വിപുലീകരണത്തിന് തയാറെടുക്കുകയാണ് ഗ്രൂപ്. ദുബൈയിലെ ആസ്ഥാനം ഗ്രൂപ്പിന്റെ അന്താരാഷ്ട്ര പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന കേന്ദ്രമായി പ്രവർത്തിക്കും.
അന്താരാഷ്ട്ര ഹെഡ്ക്വാർട്ടേഴ്സിന്റെ ഉദ്ഘാടനം ഗ്രൂപ്പിന്റെ മുന്നേറ്റത്തിൽ പുതിയൊരു അധ്യായമാണെന്നും ഒരു അന്താരാഷ്ട്ര ഷോപ്പിങ് അനുഭവം ഉപഭോക്താക്കൾക്ക് നൽകുകയെന്നതാണ് വിൻസ്മെരയുടെ ലക്ഷ്യമെന്നും മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു. കോഴിക്കോട് വിൻസ്മെര ഗ്രൂപ്പിന്റെ ആദ്യ ജ്വല്ലറി ഷോറൂമിന് ഉപഭോക്താക്കളുടെ മികച്ച പിന്തുണ ലഭിച്ചിരുന്നു. തുടർന്ന് ബ്രാൻഡിന്റെ പുതിയ ഷോറൂം ദുബൈ കറാമയിൽ പ്രവർത്തനമാരംഭിച്ചു.ഇതിനു പിന്നാലെയാണ് ഹെഡ്ക്വാർട്ടേഴ്സ് പ്രവർത്തനമാരംഭിച്ചത്. ഷാർജയിലെ റോള, ബർദുബൈയിലെ മീനാബസാർ, അബൂദബിയിലെ മുസഫ എന്നിവിടങ്ങളിലും പുതിയ ഷോറൂമുകൾ തുടങ്ങാനിരിക്കുകയാണ് ഗ്രൂപ്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ വിൻസ്മെര പുതിയ ഷോറൂമുകൾ ഉടൻ ആരംഭിക്കും. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലാണ് വിൻസ്മെരയുടെ ബ്രാൻഡ് അംബാസഡർ.
അന്താരാഷ്ട്ര ഹെഡ്ക്വാർട്ടേഴ്സ് ഉദ്ഘാടന ചടങ്ങിൽ ഇഥ്റ ദുബൈ സീനിയർ ഡയറക്ടർ റാശിദ് അൽ ഹർമൂദി, ദുബൈ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ് വൈസ് ചെയർമാൻ ചന്ദു സിരോയ, എമിറേറ്റ്സ് എൻ.ബി.ഡി സീനിയർ വൈസ് പ്രസിഡന്റ് അനിത് ഡാനിയേൽ, നാഷനൽ ബാങ്ക് ഓഫ് ഫുജൈറയിലെ പ്രഷ്യസ് മെറ്റൽസ് മേധാവി അജയ് സാലിയ, ജി.ജെ.ഇ.പി.സി മിഡിലീസ്റ്റ് കോഓഡിനേറ്റർ രമേശ് വോറ, വിൻസ്മെര ഗ്രൂപ് ചെയർമാൻ ദിനേശ് കംബ്രത്ത്, വൈസ് ചെയർമാൻ അനിൽ കംബ്രത്ത്, മാനേജിങ് ഡയറക്ടർ മനോജ് കംബ്രത്ത്, എക്സി. ഡയറക്ടർ കൃഷ്ണൻ കംബ്രത്ത് തുടങ്ങി പ്രമുഖർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.