Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെ​പ്റ്റം​ബ​റി​ൽ ചൂ​ട് കു​റ​യും: മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ വി​ഭാ​ഗം

text_fields
bookmark_border
സെ​പ്റ്റം​ബ​റി​ൽ ചൂ​ട് കു​റ​യും: മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ വി​ഭാ​ഗം
cancel

ദോ​ഹ: വേ​ന​ൽ​ക്കാ​ല​ത്തി​ന്റെ അ​വ​സാ​ന​മാ​യ സെ​പ്റ്റം​ബ​റി​ൽ രാ​ജ്യ​ത്ത് മി​ത​മാ​യ കാ​ലാ​വ​സ്ഥ ആ​യി​രി​ക്കു​മെ​ന്ന് ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വി​ഭാ​​ഗം. ഈ ​മാ​സ​ത്തി​ൽ അ​ന്ത​രീ​ക്ഷ ഈ​ർ​പ്പം വ​ർ​ധി​ക്കാ​നും മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ട്. ചൂ‌​ട് ക്ര​മേ​ണ കു​റ​യു​ക​യും ചെ​യ്യും.

സെ​പ്റ്റം​ബ​ർ ശ​ര​ത്കാ​ല​ത്തി​ന്റെ ആ​ദ്യ മാ​സ​വും വേ​ന​ലി​ൽ നി​ന്ന് ശൈ​ത്യ​കാ​ല​ത്തേ​ക്കു​ള്ള മാ​റ്റ​ത്തി​ന്റെ കാ​ല​യ​ള​വു​മാ​ണ്. കൂ​ടാ​തെ, മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഉ​ച്ച​തി​രി​ഞ്ഞു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നു​മാ​ണ് പ്ര​വ​ച​നം.

ഖ​ത്ത​റി​ൽ സെ​പ്റ്റം​ബ​റി​ലെ ശ​രാ​ശ​രി പ്ര​തി​ദി​ന താ​പ​നി​ല 33.1 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​ണ്. സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ ഖ​ത്ത​റി​ൽ ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല 46.2 ഡി​ഗ്രി സെ​ൽ​ഷ്യ​സും ഏ​റ്റ​വും കു​റ​ഞ്ഞ​ത് 20.3 ഡി​ഗ്രി​യു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Weather forecast department predicts rain
Next Story