റെയിൻബോ നറുക്കെടുപ്പ്; മൂന്ന് മെഗാ വിജയികളും മലയാളികൾ
text_fieldsവിൻ ഗോൾഡ് വിത് റെയിൻബോ കരക് പ്രമോഷന്‍റെ നാലാമത്തെ നറുക്കെടുപ്പ് ദുബൈ സാമ്പത്തിക കാര്യാലയ നറുക്കെടുപ്പ് വിഭാഗം പ്രതിനിധി മുഹമ്മദ് അൽ ഫലാസി, ചൊയ്ത്രം ബി.ഡി.എം ദീപക് ഷെട്ടി, സെയിൽസ് മാനേജർ നാസർ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ നടന്നപ്പോൾ
ദുബൈ: യു.എ.ഇയിലെ റസ്റ്റാറന്‍റ് കഫ്റ്റേരിയകൾക്കായി ജനുവരി അഞ്ച് മുതൽ മാർച്ച് 20 വരെ നീണ്ടു നിൽക്കുന്ന 'വിൻ ഗോൾഡ് വിത് റൈൻബോ കരക്' പ്രമോഷന്‍റെ നാലാം നറുക്കെടുപ്പ് ചോയ്ത്രം ദുബൈ ഹെഡ് ഓഫീസിൽ ദുബൈ ഇക്കണോമിക് നറുക്കെടുപ്പ് വിഭാഗം പ്രതിനിധി മുഹമ്മദ് അൽ ഫലാസിയുടെ മേൽ നോട്ടത്തിൽ നടന്നു. മെഗാ സമ്മാനമായ മൂന്ന് വിജയികൾക്കുള്ള 40,000 ദിർഹം വീതം മൂല്യമുള്ള ഗോൾഡ് വൗച്ചറുകളും മലയാളികൾ കരസ്ഥമാക്കി. ദുബൈ ഗ്രീൻ ബെൽറ്റ് റസ്റ്റാറന്‍റിലെ കണ്ണൂർ കടവത്തൂർ സ്വദേശി നിസാർ (38954), അജ്മാനിലെ ദൗരിയ കഫ്റ്റേരിയയിലെ തലശ്ശേരി പിണറായി സ്വദേശി റിയാസ് (36928), ദേരാ ദുബൈയിലെ അലി അബ്ദുല്ല കഫ്റ്റേരിയയിലെ നാദാപുരം കടമേരി സ്വദേശി അനസ് പാലേരി (07355) എന്നിവരാണ് മെഗാ വിജയികൾ.
ദുബൈ അബൂദബി ഇലക്ട്ര സ്ട്രീറ്റിലെ അബു കമീസ് റഫ്റഷ് മെന്‍റിലെ ഫൈസുല്ല (14312), ദുബൈ ഹമരിയ കരക് സോണിലെ അബ്ദുൽ അസീസ് (32737), ദുബൈ പാക് ദർബാർ റസ്റ്റാറന്‍റിലെ ഗോഹർ സമാൻ (5936), ദുബൈ സത് വ അൽബവാദി റസ്റ്റാറന്‍റിലെ അയൂബ് (37696), ദുബൈ അൽ ഐൻ റോഡിലെ താരിഫ് സ്റ്റാർ റസ്റ്റാറന്‍റിലെ സജിമോൻ (24865), റാസൽഖൈമ മാലിക്ക് അൽ കരക് റസ്റ്റാറന്‍റിലെ ഹാരിസ് (34395), ഷാർജ ഖാസിമിയയിലെ അൽ ഷാഹി അൽ മുമയാസിലെ സൈദ് ഇബ്രാഹിം (41019), ഷാർജ ഇൻഡസ്ട്രീസ് ഏരിയയിലെ ദവാഹർ അൽ ഹൊസ് നാഹ് കഫേയിലെ ഇസ്മായിൽ കുഞ്ഞി (40405) എന്നിവർ 10,000 ദിർഹം വീതമുള്ള സ്വർണ്ണ വൗച്ചറുകൾക്കും അർഹരായി.
ദുബൈ അൽ ഖൂസിലെ ബോംബ ചൊപ്പാട്ടി റസ്റ്റാറന്‍റിലെ പ്രകാശ് മുനിയ സ്വാമി (38804), ഖിസൈസിലെ രാഹ ടീ ജംഗ്ഷൻ കഫ്റ്റേരിയയിലെ അമീറലി (39690), ബർ ദുബൈയിൽ വാകേഴ്സ് കഫയിലെ മുഹമ്മദ് ശാക്കിർ (35662), ദുബൈ ഖിസൈസിലെ ദേസി സൈക്ക റസ്റ്റാറന്‍റിലെ ആദിൽ മഹമൂദ് (34909), ദുബൈ ഡി.ഐ.പിയിലെ പുരൻമാൽ റസ്റ്റാറന്‍റിലെ ആദിത്യ അഗർവാൾ (36330), ദുബൈ റാസൽ ഖോർ അൽ താരിഖ് അൽ ഹഖീഖ് റസ്റ്റാറന്‍റിലെ സിറാജ് കണ്ടോത്ത് (38871), ദുബൈ അവീറിലെ ഉബൈദ് മുഹമ്മദ് റസ്റ്റാറന്‍റിലെ സൈതലവി (38912), ഖിസൈസിലെ തിക്ക കോർണർ റസ്റ്റാറന്‍റിലെ പി. നിസാർ (34897), ഉമ്മൽ ഖുവൈനിലെ സദാഫ് റസ്റ്റാറന്‍റിലെ അൻവർ ഖലീൽ (13818), റാസൽ ഖൈമ റംസിലെ ഹോട്ട് ശായി കഫേയിലെ വി. അജ്മൽ (34399), ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിലെ ബുർജ് അൽ മദീന ററസ്റ്റാറന്‍റിലെ മിയാൻ മുഹമദ് (40485), ഫുജൈറ ഖോർഫക്കാനിലെ സാജിത കഫയിലെ ജൈഫർ മനയാത്ത് (0561), ഷാർജ മജാസിലെ റുക്ൻ അൽ ശായി റസ്റ്റാറന്‍റിലെ ഇബ്രാഹിം കുഞ്ഞി (33185), ഷാർജ റോളയിലെ അൽ തമീദ് കഫയിലെ വീ. നസീർ (09863), അബൂദബി മുറൂർ റോഡിലെ ദൂം ലാൻഡ് റസ്റ്റാറന്‍റിലെ എം. ഹനീഫ (17650), അബൂദബി അൽഫലാഹിലെ ജസ്റ്റ് ടീ കഫേയിലെ പി. റാശിദ് (20607), അബൂദബി റുവൈസിലെ ഹൈലാൻഡ് ക്യാംപിലെ സുബൈർ പി. (18852), അബൂദബി ടൂറിസ്റ്റ് ക്ലബ്ബിലെ മോഡേൺ സീ ശെല്ലിലെ ഫൈസൽ സി. (17625), അബൂദബി ഇലക്ട്രയിലെ മലബാർ ചായക്കടയിലെ മുജീബ് കെ. (14298), അബൂദബി ബൈൻ അൽ ജസറൈനിലെ ടീ ട്രെന്‍റ് കഫേയിലെ മുഹമ്മദ് ജംഷീർ (20621) എന്നിവർ 1500 ദിർഹത്തിന്‍റെ ട്രാവൽ വൗച്ചറുകളും വിജയികളായി.
നറുക്കെടുപ്പിൽ ചോയ്ത്രം ബി.ഡി.എം ദീപക് ഷെട്ടി, സെയിൽസ് മാനേജർ നാസർ അഹമ്മദ് എന്നിവർ പങ്കെടുത്തു. അഞ്ച് നറുക്കെടുപ്പുകളിലൂടെ 55 വിജയികൾക്ക് ഒരു മില്യൺ ദിർഹമിന്‍റെ ഗോൾഡ് വൗച്ചറുകളും 100 വിജയികൾക്ക് 1500 ദിർഹം മൂല്യമുള്ള ട്രാവൽ വൗച്ചറുകളുമാണ് സമ്മാനമായി നൽകുന്നത്. ഓരോ നറുക്കെടുപ്പിലൂടെയും മൂന്ന് മെഗാ വിജയികൾക്ക് 40,000 ദിർഹം വീതമുള്ള ഗോൾഡ് വൗച്ചറുകളും എട്ട് വിജയികൾക്ക് 10,000 ദിർഹം മൂല്യമുള്ള ഗോൾഡ് വൗച്ചറുകളും 20 വിജയികൾക്ക് 1500 ദിർഹം മൂല്യമുള്ള ട്രാവൽ വൗച്ചറുകളുമാണ് ലഭിക്കുന്നത്. അഞ്ചാമത്തേതും അവസാനത്തേതുമായ നറുക്കെടുപ്പ് മാർച്ച് 22ന് നടക്കും. യു.എ.ഇയിലെ റസ്റ്റാറന്‍റ്, കഫ്റ്റേരിയ ഉടമകൾക്ക് വളരെ ലളിതമായി നറുക്കെടുപ്പിൽ പങ്കെടുക്കാം. റെയിൻബോ മിൽക് 410 ഗ്രാം കാറ്ററിംഗ് പാക്ക് മിൽക്കിന്‍റെ മൂന്ന് കാർട്ടണുകൾ വാങ്ങിക്കുമ്പോൾ സെയിൽസ്മാൻമാരിൽ നിന്ന് നറുക്കെടുപ്പിനായുള്ള കൂപ്പണുകൾ ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.