Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവനിത ഏഷ്യാ കപ്പ്...

വനിത ഏഷ്യാ കപ്പ് ക്രിക്കറ്റ്​ 28 മുതൽ യു.എ.ഇയിൽ; ഇന്ത്യ-പാക്​ പോരാട്ടത്തിന്‍റെ സമ്മർദം വേറെത്തന്നെയെന്ന് ഹർമൻപ്രീത്

text_fields
bookmark_border
വനിത ഏഷ്യാ കപ്പ് ക്രിക്കറ്റ്​ 28 മുതൽ യു.എ.ഇയിൽ;    ഇന്ത്യ-പാക്​ പോരാട്ടത്തിന്‍റെ സമ്മർദം   വേറെത്തന്നെയെന്ന് ഹർമൻപ്രീത്
cancel
camera_alt

ഹർമൻപ്രീത്

കൗർ

ദുബൈ: ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടങ്ങൾ സൃഷ്ടിക്കുന്ന സമ്മർദത്തെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റേതൊരു മത്സരത്തേക്കാളും ഉയർന്ന സമ്മർദമാണ് പാകിസ്ഥാനെതിരായ കളി നൽകുന്നത്. കോടിക്കണക്കിന് ആരാധകരുടെ പ്രതീക്ഷകൾ നിറവേറ്റുക എന്നത് വലിയ വെല്ലുവിളിയാണ്​. സമ്മർദങ്ങൾക്കിടയിലും കാര്യങ്ങളെ ലളിതമായി കാണാനാണ് ശ്രമിക്കുന്നതെന്നും ഹർമൻപ്രീത് പറഞ്ഞു. യു.എ.ഇയിൽ ആഗസ്റ്റ് 28 മുതൽ ആരംഭിക്കുന്ന വനിതാ ഏഷ്യാ കപ്പിന് മുന്നോടിയായാണ്​ ക്യാപ്​റ്റന്‍റെ പ്രതികരണം. ദുബൈ ഇന്‍റർനാഷനൽ ക്രിക്കറ്റ്​ സ്​റ്റേഡിയം വേദിയാകുന്ന ടൂർണമെന്‍റിൽ സെപ്​റ്റംബർ അഞ്ചിനാണ്​ ഇന്ത്യ-പാക്​ മത്സരം.

ആകെ എട്ട് ടീമുകൾ മാറ്റുരക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ, പാകിസ്ഥാൻ, തായ്​ലാൻഡ്​, ഹോങ്കോങ്​ എന്നിവർ ഗ്രൂപ്​ എയിലാണ്​. ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ, യു.എ.ഇ എന്നിവരാണ്​ ഗ്രൂപ്​ ബിയിൽ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ സെമിയിലെത്തും. ഏഷ്യൻ ക്രിക്കറ്റിൽ ആധിപത്യം പുലർത്തുന്ന ഇന്ത്യൻ ടീമിൽ​ ഇത്തവണയും ആരാധകർ കിരീടപ്രതീക്ഷ അർപ്പിക്കുന്നുണ്ട്​. ഒരു എതിരാളികളെയും നിസ്സാരരായി കാണില്ലെന്നും ലോകകപ്പിന്‍റെ തുല്യ പ്രാധാന്യത്തോടെയാണ് ഈ ടൂർണമെന്‍റിനെ കാണുന്നതെന്നും ക്യാപ്റ്റൻ വ്യക്തമാക്കി.

കഴിഞ്ഞ 4-5 വർഷമായി മികച്ച ഫോമിലുള്ള ഇന്ത്യൻ ടീം വലിയ പ്രതീക്ഷയിലാണ് ടൂർണമെന്‍റിനിറങ്ങുന്നത്. കടലാസിൽ ടൂർണമെന്‍റിലെ ഏറ്റവും കരുത്തരും ഇന്ത്യയാണ്​. അടുത്തിടെ ലോർഡ്സിൽ നേടിയ വിജയം ഉൾപ്പെടെ തുടർച്ചയായ മികവ്​ ടീമിന്‍റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. ശ്രീലങ്കയാണ്​ ഏഷ്യ കപ്പിൽ നിലവിലെ ചാമ്പ്യന്മാർ. കളത്തിൽ കരുത്തുകാട്ടി കിരീടം തിരിച്ചുപിടിക്കുകയെന്നതാണ് ഇന്ത്യ ഉറ്റുനോക്കുന്നത്​. സെപ്​റ്റംബർ 13നാണ്​ ഫൈനൽ.

ഏഷ്യാ കപ്പിന് പുറമെ അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനെയും ടീം പ്രാധാന്യത്തോടെയാണ്​ സമീപിക്കുന്നത്​. ട്രോഫികൾക്കായി പോരാടുന്ന താരങ്ങൾക്ക് രാജ്യത്തിനായി മെഡലുകൾ നേടാനുള്ള അപൂർവ അവസരമാണ്​ ഏഷ്യൻ ഗെയിംസെന്ന് ഹർമൻപ്രീത് പറഞ്ഞു. മറ്റ് കായിക മേഖലകളിലെ താരങ്ങളുമായി ഇടപഴകാനും അവരുടെ പരിശീലന രീതികൾ മനസ്സിലാക്കാനും ഏഷ്യൻ ഗെയിംസ് സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ആഗസ്റ്റ്​ 30ന്​ തായ്​ലാൻഡിനെതിരെയാണ്​ ഇന്ത്യയുടെ ആദ്യമത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asia Cupindia-pakHarmanpreetAsia Cup CricketUAE
News Summary - Women's Asia Cup Cricket to be held in UAE from 28th; India-Pak clash will be different, says Harmanpreet
Next Story