Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightഹാളണ്ടിന്റെ...

ഹാളണ്ടിന്റെ ഇരട്ടപ്രഹരം; ബ്രസീലിനെ വീഴ്ത്തി നോർവേ ആദ്യമായി ലോകകപ്പ് ക്വാർട്ടറിൽ

text_fields
bookmark_border
ഹാളണ്ടിന്റെ ഇരട്ടപ്രഹരം; ബ്രസീലിനെ വീഴ്ത്തി നോർവേ ആദ്യമായി ലോകകപ്പ് ക്വാർട്ടറിൽ
cancel

ന്യൂ​ജ​ഴ്സി: ച​തു​രം​ഗ​ക്ക​ള​ത്തി​ലെ നീ​ക്കം പോ​ലെ, 130 വാ​ര നീ​ള​മു​ള്ള പ​ച്ച​പ്പു​ൽ മൈ​താ​ന​ത്ത് പ​ന്തി​ന്റെ​യും ക​ളി​ക്കാ​രു​ടെ​യും ച​ല​ന​ങ്ങ​ൾ മ​ന​സ്സി​ൽ ഗ​ണി​ച്ച് അ​ടു​ക്കി​ലും ചി​ട്ട​യി​ലും അ​വ​ത​രി​പ്പി​ക്കു​ന്ന കാ​ർ​ലോ ആ​ഞ്ച​ലോ​ട്ടി​ക്ക് അ​ടി​മു​ടി പി​ഴ​ച്ച ദി​നം. അ​റ്റാ​ക്കി​ങ് ഗെ​യിം എ​ന്ന സ്വ​ത​സി​ദ്ധ​മാ​യ ത​ന്ത്ര​ത്തി​ൽ നി​ന്നും, ബ്ര​സീ​ലി​നെ പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് വ​ലി​ച്ച​പ്പോ​ൾ ന​ൽ​കേ​ണ്ടി വ​ന്ന​ത്, നാ​ലു വ​ർ​ഷ​ത്തി​നു ശേ​ഷം വീ​ണ്ടു​മെ​ത്തി​യ ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ലെ കി​രീ​ട സ്വ​പ്നം.

മി​ന്ന​ൽ​പി​ണ​ർ വേ​ഗ​ത്തി​ൽ പ​ന്തു​ക​ളി​ക്കു​ന്ന നോ​ർ​വേ​ക്ക് മു​ന്നി​ൽ, അ​വ​സാ​ന മി​നി​റ്റു​ക​ളി​ലെ പി​ഴ​വു​ക​ളി​ലൂ​ടെ മ​ത്സ​രം അ​ടി​യ​റ​വെ​ച്ച് ബ്ര​സീ​ലി​ന് ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ കാ​ണാ​തെ മ​ട​ക്കം. നോ​ർ​വേ​യു​ടെ ഗോ​ള​ടി​യ​ന്ത്രം എ​ർ​ലി​ങ് ഹാ​ല​ൻ​ഡി​ന്റെ ഇ​ര​ട്ട പ്ര​ഹ​ര​ത്തി​ൽ നി​ഷ്പ്ര​ഭ​മാ​യ ബ്ര​സീ​ൽ ലോ​ക​ക​പ്പി​ൽ നി​ന്നും 2-1ന്റെ ​തോ​ൽ​വി​യു​മാ​യി പു​റ​ത്ത്.

ലോ​ക​മെ​ങ്ങു​മു​ള്ള ആ​രാ​ധ​ക​ർ​ക്ക് ക​ണ്ണീ​രും നി​രാ​ശ​യും മാ​ത്രം സ​മ്മാ​നി​ച്ച് ലോ​ക​ക​പ്പ് ക​ണ​ക്കു പു​സ്ത​ക​ത്തി​ൽ വീ​ണ്ടു​മൊ​രു കാ​ന​റി ദു​ര​ന്തം. 2002ൽ ​റൊ​ണാ​ൾ​ഡോ​യും റൊ​ണാ​ൾ​ഡീ​ന്യോ​യും ഉ​ൾ​പ്പെ​ടു​ന്ന താ​ര​പ്പ​ട കി​രീ​ടം ചൂ​ടി​യ​തി​ന്റെ ഓ​ർ​മ​യി​ൽ മ​റ്റൊ​രു ലോ​ക​ക​പ്പി​നാ​യി കാ​ത്തി​രി​ക്കാ​മെ​ന്ന വാ​ക്കു​മാ​യി പ​ന്തു​ക​ളി​യു​ടെ മ​നോ​ഹ​ര​മാ​യ മ​റ്റൊ​രു ത​ല​മു​റ​കൂ​ടി അ​ര​ങ്ങൊ​ഴി​യു​ന്നു.

ഡോ​ണി​ന് പി​ഴ​ച്ചു; പെ​നാ​ൽ​റ്റി മി​സ്സി​ൽ തു​ട​ക്കം

യു​ദ്ധ​ഭൂ​മി​യി​ൽ തോ​ൽ​വി​യും വി​ജ​യ​വും നി​ർ​ണ​യി​ക്കു​ന്ന ത​ന്ത്ര​പ്ര​ധാ​ന​മാ​യൊ​രു പി​ക്ക​റ്റ് പോ​സ്റ്റി​ൽ നി​ന്നും നി​ർ​ണാ​യ​ക സ​മ​യ​ത്ത് സൈ​നി​ക​ൻ പി​ന്മാ​റി​യാ​ൽ എ​ങ്ങ​നെ​യി​രി​ക്കും. അ​തു ത​ന്നെ​യാ​യി​രു​ന്നു ബ്ര​സീ​ൽ-​നോ​ർ​വേ മ​ത്സ​ര​ത്തി​ന്റെ ര​ണ്ടാം പ​കു​തി. ആ​ദ്യ പ​കു​തി​യി​ൽ ഹൈ​പ്ര​സി​ങ് ഗെ​യി​മി​ലൂ​ടെ ബ്ര​സീ​ൽ ഗോ​ൾ​മു​ഖ​ത്തേ​ക്ക് ഇ​ര​മ്പി​യെ​ത്തി​യ നോ​ർ​വേ താ​ര​ങ്ങ​ളെ, ക​ത്രി​ക​പ്പൂ​ട്ടി​ൽ ത​ള​ച്ചി​ട്ട ആ​ഞ്ച​ലോ​ട്ടി​യു​ടെ മ​റു​പ​ടി ഫ​ലി​ച്ചെ​ങ്കി​ലും ര​ണ്ടാം പ​കു​തി​യി​ൽ ക​ളി പി​ടി​വി​ട്ടു.

വി​നീ​ഷ്യ​സ് ജൂ​നി​യ​റും, മ​ത്യാ​സ് കു​ഞ്ഞ​യും ഒ​പ്പം ക​സ്​​മി​റോ, മാ​ർ​ട്ടി​നെ​ല്ലി, ബ്രൂ​ണോ ഗ്വി​മാ​റ​സ്, റ​യാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​ത്തി​യ മു​ന്നേ​റ്റ​ങ്ങ​ൾ ക​ളി​യു​ടെ ആ​ദ്യ പ​കു​തി ബ്ര​സീ​ലി​ന്റേ​താ​ക്കി മാ​റ്റി. എ​തി​ർ പോ​സ്റ്റി​ന് മു​ന്നി​ൽ ഹാ​ല​ൻ​ഡ് പ​ന്തി​ല്ലാ​തെ അ​ല​ഞ്ഞ​പ്പോ​ൾ, ​വി​ങ്ങി​ലൂ​ടെ സോ​ർ​ലോ​ത്തും ഒ​ഡെ​ഗാ​ർ​ഡും ന​ട​ത്തി​യ മു​ന്നേ​റ്റ​ങ്ങ​ൾ ല​ക്ഷ്യ​ത്തി​ലെ​ത്താ​തെ മു​റി​ഞ്ഞു.

മൂ​ന്നാം മി​നി​റ്റി​ൽ സൊ​ർ​ലോ​ത് ബ്ര​സീ​ൽ വ​ല​കു​ലു​ക്കി ഇ​ത് ത​ങ്ങ​ളു​ടെ ദി​ന​മെ​ന്ന് സൂ​ച​ന ന​ൽ​കി​യെ​ങ്കി​ലും ​ഓ​ഫ് സൈ​ഡ് ട്രാ​പ്പി​ൽ അ​വ​സാ​നി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ക​ളി​യു​ടെ ടേ​ണി​ങ് പോ​യ​ന്റാ​വു​മെ​ന്നു​റ​പ്പി​ച്ച പെ​നാ​ൽ​റ്റി അ​വ​സ​രം ബ്ര​സീ​ലി​ന് ല​ഭി​ക്കു​ന്ന​ത്. 12ാം മി​നി​റ്റി​ൽ മ​ത്യാ​സ് കു​ഞ്ഞ​യെ വീ​ഴ്ത്തി​യ​തി​ന് ല​ഭി​ച്ച കി​ക്കെ​ടു​ത്ത​ത് വി​നീ​ഷ്യ​സി​ന് പ​ക​രം ബ്രൂ​ണോ ഗ്വി​മാ​റ​സ്. സ​മ്മ​ർ​ദ​ങ്ങ​ളാ​ൽ വ​രി​ഞ്ഞു​മു​റു​കി​യ മു​ഖ​വു​മാ​യി ഗ്വി​മാ​റ​സ് തൊ​ടു​ത്ത ഷോ​ട്ട്, ഗോ​ൾ കീ​പ്പ​ർ ഒ​ർ​യാ​ൻ നി​ലാ​ൻ​ഡ് അ​നാ​യാ​സം ത​ട്ടി​യ​ക​റ്റി. ബ്ര​സീ​ലി​ന് നി​രാ​ശ​യും, നോ​ർ​വേ​ക്ക് ആ​ത്മ​വി​ശ്വാ​സ​വും പ​ക​ർ​ന്ന നി​മി​ഷം. ഏ​താ​നും മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ൾ ഇ​രു​നി​ര​യി​ൽ നി​ന്നും പി​റ​ന്നു​വെ​ങ്കി​ലും ഒ​ന്നാം പ​കു​തി ഗോ​ളി​ല്ലാ​തെ ത​ന്നെ അ​വ​സാ​നി​ച്ചു.

ക​ളി​മാ​റ്റി​യ സ​ബ്സ്റ്റി​റ്റ്യൂ​ഷ​ൻ

ര​ണ്ടാം പ​കു​തി​യി​ൽ ക​ളി​മാ​റ്റാ​നു​റ​പ്പി​ച്ചാ​യി​രു​ന്നു ഇ​രു കോ​ച്ചു​മാ​രു​മെ​ത്തി​യ​ത്. ര​ണ്ട് വി​ങ്ങ​ർ​മാ​രെ​യും പി​ൻ​വ​ലി​ച്ച കോ​ച്ച് ​സോ​ൾ​ബാ​ക്ക​ൻ ഓ​സ്കാ​ർ ബോ​ബി​നെ​യും, ആ​ന്ദ്രെ ഷെ​ൽ​ഡ​റ​പി​നെ​യും ക​ള​ത്തി​ലെ​ത്തി​ച്ചു. മ​ധ്യ​നി​ര​യു​ടെ വ​ര​വോ​ടെ ആ​​ക്ര​മ​ണ​ത്തി​ന് ​മൂ​ർ​ച്ച​കൂ​ട്ടു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. അ​ധി​കം വൈ​കും മു​മ്പേ ആ​ഞ്ച​ലോ​ട്ടി കു​ഞ്ഞ​യെ പി​ൻ​വ​ലി​ച്ച് എ​ൻ​ഡ്രി​കി​നെ ഇ​റ​ക്കി.

ക​ള​ത്തി​ലെ​ത്തി ആ​ദ്യ​സെ​ക്ക​ൻ​ഡി​ൽ​ത​ന്നെ ഗോ​ളി​ലേ​ക്ക് കു​തി​ച്ച എ​ൻ​ഡ്രി​കി​ന്റെ നീ​ക്കം കോ​ച്ചി​ന്റെ തീ​രു​മാ​നം ശ​രി​വെ​ക്കു​ന്ന​താ​യി​രു​ന്നു. ര​ണ്ടാം ട​ച്ചി​ൽ എ​ൻ​ഡ്രി​കി​ന്റെ നി​യ​ന്ത്ര​ണം തെ​റ്റി​യ​തി​നാ​ൽ മാ​ത്രം ബ്ര​സീ​ലി​ന് ഗോ​ള​വ​സ​രം ന​ഷ്ട​മാ​യി. എ​ൻ​​ഡ്രി​കി​ന്റെ വ​​ര​വോ​ടെ, പ​ന്തി​ൽ ബ്ര​സീ​ൽ മേ​ധാ​വി​ത്വം നി​ല​നി​ർ​ത്തി തു​ട​ങ്ങു​മ്പോ​ൾ, ആ​ക്ര​മ​ണ​ത്തി​ലാ​യി​രു​ന്നു നോ​ർ​വേ ശ്ര​ദ്ധ. 66ാം മി​നി​റ്റി​ൽ ഹാ​ല​ൻ​ഡി​ലേ​ക്കൊ​രു ഗോ​ള​വ​സ​ര​മൊ​രു​ക്കി​യെ​ങ്കി​ലും ജ​സ്റ്റ് മി​സ്.

വീ​ണ്ടും മാ​റ്റ​ങ്ങ​ളു​മാ​യി ആ​ഞ്ച​ലോ​ട്ടി. മാ​ർ​ട്ടി​നെ​ല്ലി​യെ വ​ലി​ച്ച് സൂ​പ്പ​ർ ഹീ​റോ നെ​യ്മ​റി​നെ​യെ​ത്തി​ച്ചു. റ​യാ​ൻ, ഗ്വി​മാ​റ​സ് എ​ന്നി​വ​ർ​ക്ക് പ​ക​രം ഡാ​നി​ലോ സാ​ന്റോ​സും എ​ഡേ​ഴ്സ​നും.

ഷെ​ൽ​ഡ​റ​പി​ന്റെ വ​ര​വി​ൽ വി​ങ്ങി​ലൂ​ടെ പു​തു ഊ​ർ​ജ​ത്തി​ൽ നോ​ർ​വേ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു, ഹാ​ല​ൻ​ഡി​നെ മ​നോ​ഹ​ര​മാ​യി ത​ള​ക്കാ​ൻ മു​ന്നി​ൽ​നി​ന്ന മാ​ർ​ട്ടി​ന​ല്ലി​യും ഗ്വി​മാ​റ​സും ക​യ​റു​ന്ന​ത്. പ​ക​ര​മെ​ത്തി​യ​വ​ർ​ക്ക് കാ​ര്യ​മാ​യ ഇം​പാ​ക്ട് സൃ​ഷ്ടി​ക്കാ​നാ​വും മു​മ്പേ ക​ത്രി​ക​പ്പൂ​ട്ട് പി​ള​ർ​ത്തി നോ​ർ​വേ ലീ​ഡ് പി​ടി​ച്ചു. 79ാം മി​നി​റ്റി​ൽ ഇ​ട​തു വി​ങ്ങി​ൽ നി​ന്നും ഷെ​ൽ​ഡെ​റ​പ് ന​ൽ​കി​യ ലോ​ങ് ക്രോ​സി​ൽ, ഉ​യ​ർ​ന്നു ചാ​ടി​യ ഹാ​ല​ൻ​ഡി​ന് പി​ഴ​ച്ചി​ല്ല. കോ​ട്ട​പോ​ലെ കാ​ത്തു​സൂ​ക്ഷി​ച്ച അ​ലി​സ​ൺ ബ​​ക്ക​റെ​യും കീ​ഴ​ട​ക്കി മ​ഗ​ൽ​ഹാ​സി​​നും ഡ​ഗ്ല​സ് സാ​ന്റോ​സി​നു​മി​ട​യി​ലൂ​ടെ പ​ന്ത് വ​ല​യു​ടെ വ​ല​തു​ഭാ​ഗ​ത്തേ​ക്ക് അ​മ​ർ​ന്നു.

ഗാ​ല​റി​യി​ലെ മ​ഞ്ഞ​ക്ക​ട​ലി​ര​മ്പം നി​ല​ച്ച നി​മി​ഷം. ലീ​ഡ് വ​ഴ​ങ്ങി​യ​തോ​ടെ ബ്ര​സീ​ൽ, കെ​ട്ടു​​​പൊ​ട്ടി​യ പ​ട്ടം പോ​ലെ ഗ​തി​യി​ല്ലാ​തെ അ​ല​യാ​ൻ ആ​​രം​ഭി​ച്ചു. ഒ​ന്നാം ഗോ​ളി​ന്റെ ആ​ഘോ​ഷ​മ​ട​ങ്ങും മു​മ്പേ 90ാം മി​നി​റ്റി​ൽ വീ​ണ്ടും ഹാ​ല​ൻ​ഡ്. ഇ​ത്ത​വ​ണ​യും വി​ങ്ങി​ലൂ​ടെ​യെ​ത്തി​യ ഷെ​ൽ​ഡെ​റ​പ് ത​ന്നെ ഗോ​ളി​ലേ​ക്ക് വ​ഴി​യൊ​രു​ക്കി. പോ​സ്റ്റി​ന് മു​ന്നി​ലേ​ക്ക് പ​ന്ത് ന​ൽ​കു​മ്പോ​ൾ ബ്ര​സീ​ൽ താ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഹാ​ല​ൻ​ഡ് സ്വ​ത​ന്ത്ര​ൻ. പ​ന്ത് സ്വീ​ക​രി​ച്ച സി​റ്റി താ​ര​ത്തി​ന് ഗ്രൗ​ണ്ട​റി​ലൂ​ടെ പോ​സ്റ്റി​ലേ​ക്ക് വ​ഴി​യൊ​രു​ക്കാ​നേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. നോ​ർ​വേ 2-0ത്തി​ന് മു​ന്നി​ൽ.

ബ്ര​സീ​ൽ തോ​ൽ​വി​യു​റ​പ്പി​ച്ച നി​മി​ഷ​ങ്ങ​ൾ. 10 മി​നി​റ്റു​ള്ള ഇ​ഞ്ചു​റി ടൈ​മി​നെ ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​ക്കി​മാ​റ്റി. എ​ട്ടാം മി​നി​റ്റി​ൽ നെ​യ്മ​റി​ന് പെ​നാ​ൽ​റ്റി ഗോ​ളി​നു​ള്ള അ​വ​സ​ര​മൊ​രു​ങ്ങി. ക​സെ​മി​റോ​യെ കു​ത്തി വീ​ഴ്ത്തി​യ​തി​ന് ല​ഭി​ച്ച പെ​നാ​ൽ​റ്റി നെ​യ്മ​ർ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച്, വി​ട​വാ​ങ്ങ​ൽ ഗോ​ൾ കു​റി​ച്ചു. പ​ക്ഷേ, ബ്ര​സീ​ലി​ന്റെ വി​ധി തി​രു​ത്താ​നു​ള്ള സ​മ​യ​മി​ല്ലാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും, ഗാ​റ​ലി​യി​ൽ ​വെ​യ്കി​ങ് ആ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. ശേ​ഷം, മൈ​താ​ന​ത്തും. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടും നോ​ർ​വേ​യും ത​മ്മി​ൽ ജൂ​ലൈ 12നാ​ണ് മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neymarnorwayerling haalandbrazilVini JrFIFA World Cup 2026
News Summary - Haaland’s Double Strike: Norway Stuns Brazil to Reach First-Ever World Cup Quarter-Final
Next Story