Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightഇവർ നിശബ്ദ കൊലയാളികൾ;...

ഇവർ നിശബ്ദ കൊലയാളികൾ; മുന്നറിയിപ്പ് ഇല്ലാതെ വരുന്ന രോഗങ്ങളെ പേടിക്കണം

text_fields
bookmark_border
health
cancel
camera_alt

പ്രതീകാത്മക ചിത്രം

മിക്കപ്പോഴും മുന്നറിയിപ്പുകളില്ലാതെ ആന്തരികാവയവങ്ങൾക്ക് നാശമുണ്ടാക്കുന്ന രോഗങ്ങളെയാണ് നിശബ്ദ കൊലയാളികൾ എന്ന് വിളിക്കുന്നത്. ഫാറ്റി ലിവർ, ഹൃദ്രോഗം, അമിത രക്തസമ്മർദം, എച്ച്.ഐ.വി/എയ്ഡ്സ്, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങൾ പ്രാരംഭ ഘട്ടത്തിൽ കാര്യമായ ലക്ഷണങ്ങൾ കാണിക്കാതെ അപകടകരമായ രീതിയിൽ വളർന്നേക്കാം. ഈ രോഗങ്ങൾ ഹൃദയം, കരൾ, വൃക്കകൾ, പാൻക്രിയാസ് തുടങ്ങിയ സുപ്രധാന അവയവങ്ങളെ പതുക്കെ തകർക്കുന്നു. രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോഴേക്കും ചിലപ്പോൾ ഗുരുതരാവസ്ഥയിലെത്താം.

ലോകാരോഗ്യ സംഘടന പറയുന്നത് ലോകമെമ്പാടുമുള്ള മരണങ്ങളിൽ ഏകദേശം മൂന്നിൽ നാല് ഭാഗത്തിനും കാരണം ഹൃദ്രോഗം, കാൻസർ, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ, പ്രമേഹം തുടങ്ങിയ അതിസാംക്രമികമല്ലാത്ത രോഗങ്ങൾ (NCDs) ആണ്. ഇവ പലപ്പോഴും മാസങ്ങളോ വർഷങ്ങളോ കൊണ്ട് സാവധാനം വളരുന്നു. സ്ഥിരമായ ആരോഗ്യ പരിശോധനകൾ, ആരോഗ്യകരമായ ജീവിതശൈലി, അപകടസാധ്യതകളെക്കുറിച്ചുള്ള അവബോധം എന്നിവ ഈ നിശബ്ദ ഭീഷണികളെ ചെറുക്കാൻ നിർണായകമാണ്.

1. ഫാറ്റി ലിവർ

കരളിനുള്ളിൽ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവർ ഉണ്ടാകുന്നത്. പ്രാരംഭ ഘട്ടത്തിൽ പലപ്പോഴും ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ ഇത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ചികിത്സിക്കാതെ വിട്ടാൽ ഇത് വീക്കം, പാടുകൾ, കരളിന് സിറോസിസ് എന്നിവക്ക് കാരണമാകും. പച്ചക്കറികൾ, പഴങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ സമീകൃതാഹാരം, പതിവായ ശാരീരിക പ്രവർത്തനങ്ങൾ, മദ്യപാനം നിയന്ത്രിക്കൽ എന്നിവയിലൂടെ പ്രാരംഭ ഘട്ടത്തിലെ ഫാറ്റി ലിവർ മാറ്റിയെടുക്കാൻ സാധിക്കും. നേരത്തെയുള്ള രോഗനിർണയത്തിനായി പതിവായ ലിവർ ഫംങ്ഷൻ പരിശോധനകൾ നടത്തുന്നത് നിർണായകമാണ്.

2. ഹൃദ്രോഗം

ലോകമെമ്പാടുമുള്ള മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദ്രോഗം. ഇതിന്‍റെ പല രൂപങ്ങൾക്കും നേരത്തേ ലക്ഷണങ്ങൾ കാണിക്കാറില്ല. ഹൃദയത്തിലേക്ക് രക്തവും ഓക്സിജനും എത്തിക്കുന്ന ധമനികൾ ചുരുങ്ങുന്ന കൊറോണറി ആർട്ടറി രോഗം പോലുള്ള അവസ്ഥകൾ തുടക്കത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകാം. ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം. നെഞ്ചുവേദന പോലുള്ള വ്യക്തമായ മുന്നറിയിപ്പുകളില്ലാതെ ഹൃദയാഘാതം സംഭവിക്കാം. ക്ഷീണം, നേരിയ അസ്വസ്ഥത, ശ്വാസം മുട്ടൽ തുടങ്ങിയ സൂക്ഷ്മമായ ലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ജീവിതശൈലി, കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവയുടെ പതിവായ പരിശോധനകൾ വഴി ഇതിന്‍റെ സാധ്യത കുറക്കാം.

3. അമിത രക്തസമ്മർദം

അമിത രക്തസമ്മർദം അല്ലെങ്കിൽ ഹൈപ്പർടെൻഷന്‍റെ ലക്ഷണങ്ങൾ പ്രാരംഭ ഘട്ടത്തിൽ വളരെ വിരളമാണ്. മുന്നറിയിപ്പുകളില്ലെങ്കിലും, ഇത് രക്തക്കുഴലുകൾക്ക് കേടുവരുത്തുകയും ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗം തുടങ്ങിയ ജീവന് ഭീഷണിയായ അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു. പതിവായ രക്തസമ്മർദം നിരീക്ഷണം, ഉപ്പിന്റെ ഉപയോഗം കുറക്കുക, സ്ഥിരമായ വ്യായാമം, മാനസിക സമ്മർദം നിയന്ത്രിക്കുക, പുകയിലയും അമിത മദ്യപാനവും ഒഴിവാക്കുക എന്നിവ രക്തസമ്മർദം നിയന്ത്രിക്കാനുള്ള ഫലപ്രദമായ മാർഗകങ്ങളാണ്.

4. എച്ച്.ഐ.വി/എയ്ഡ്സ്

ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (HIV) രോഗപ്രതിരോധ ശേഷിയെ ആക്രമിക്കുന്ന അവസ്ഥയാണ് എയ്ഡ്‌സ്. എച്ച്.ഐ.വി ബാധയുടെ പ്രാരംഭ ഘട്ടത്തിൽ പ്രത്യേകിച്ച് ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. ചില ആദ്യകാല ലക്ഷണങ്ങൾ സാധാരണ പനി അല്ലെങ്കിൽ അണുബാധകൾ പോലെ തോന്നാം. ഇത് രോഗനിർണയത്തെ വൈകിപ്പിക്കുന്നു. രോഗം തിരിച്ചറിയാതെയിരുന്നാൽ അത് പ്രതിരോധശേഷി കുറച്ച് മറ്റ് അണുബാധകൾക്കും കാൻസറിനും എയ്ഡ്‌സിനും കാരണമാകും. എച്ച്.ഐ.വി പൂർണ്ണമായി ഭേദമാക്കാൻ കഴിയില്ലെങ്കിലും, ആന്‍റി റിട്രോവൈറൽ തെറാപ്പി (ART) വഴി വൈറസിനെ നിയന്ത്രിക്കാനും എയ്ഡ്‌സിലേക്ക് പുരോഗമിക്കുന്നത് തടയാനും സാധിക്കും.

5. ടൈപ്പ് 2 പ്രമേഹം

ശരീരം ഇൻസുലിനോട് പ്രതികരിക്കാതിരിക്കുകയോ ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ ചെയ്യുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്ന അവസ്ഥയാണിത്. പ്രാരംഭ ഘട്ടത്തിൽ പ്രത്യേക ലക്ഷണങ്ങളൊന്നും ഇത് കാണിക്കാറില്ല. കാലക്രമേണ, ഉയർന്ന രക്തത്തിലെ പഞ്ചസാര ഹൃദയം, വൃക്കകൾ, കണ്ണുകൾ, ഞരമ്പുകൾ എന്നിവക്ക് കേടുപാടുകൾ വരുത്തും. പതിവായ ആരോഗ്യ പരിശോധനകൾ, സമീകൃതാഹാരം, ആരോഗ്യകരമായ ഭാരം നിലനിർത്തൽ, സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങൾ എന്നിവ ടൈപ്പ് 2 പ്രമേഹം തടയാൻ അത്യാവശ്യമാണ്. നേരത്തെയുള്ള രോഗനിർണയം രക്തത്തിലെ പഞ്ചസാരയുടെ അളവ് മികച്ച രീതിയിൽ നിയന്ത്രിക്കാനും ഗുരുതരമായ സങ്കീർണ്ണതകൾ കുറക്കാനും സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart Diseaseblood pressurewarningFatty LiverSilent killer
News Summary - 5 silent killer diseases that give almost no warning signs
Next Story