Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെറുമൊരു മോതിരമല്ല, ഫിറ്റ്നസ് റിങ്; ഉറക്കം മുതൽ ഹൃദയമിടിപ്പ് വരെ വിരൽത്തുമ്പിൽ

text_fields
bookmark_border
Fitness Ring Tracks Sleep Heart Rate
cancel

ഉറക്കം മുതൽ ഹൃദയമിടിപ്പും ശാരീരിക പ്രവർത്തനങ്ങളും വരെ നിരീക്ഷിക്കാൻ സഹായിക്കുന്ന കുഞ്ഞൻ ഇലക്ട്രോണിക് ഉപകരണമാണ് ഫിറ്റ്നസ് റിങ്. ഇതിലെ സെൻസറുകൾ വഴി ശാരീരിക ചലനങ്ങൾ, ചില മോഡലുകളിൽ രക്തത്തിലെ ഓക്സിജന്റെ അളവ്, ചർമത്തിലെ താപനില, ഹൃദയമിടിപ്പ്, ഉറക്കം, തുടങ്ങിയവ നിരീക്ഷിക്കാം. ശേഖരിക്കുന്ന വിവരങ്ങൾ മൊബൈൽ ആപ്പിൽ വിശകലനം ചെയ്ത് ഉറക്കത്തിന്റെ രീതികൾ, വ്യായാമത്തിനു ശേഷമുള്ള വീണ്ടെടുപ്പ്, ദൈനംദിന പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള സൂചനകൾ നൽകും.

സ്മാർട്ട് വാച്ചുകൾക്ക് ബദലായി ശ്രദ്ധ നേടുന്ന ഈ ഗാഡ്ജറ്റുകൾ വിപണിയിൽ ജനപ്രിയമായി മാറിയിരിക്കുകയാണ്. സാധാരണ സ്മാർട്ട് വാച്ചുകളെ അപേക്ഷിച്ച് വലുപ്പം കുറവും ഭാരം കുറഞ്ഞതുമായതിനാൽ ഫിറ്റ്നസ് റിങ്ങുകൾ ധരിക്കാൻ സൗകര്യപ്രദമാണ്. ഉറക്കസമയത്ത് വാച്ച് ധരിക്കാൻ ഇഷ്ടപ്പെടാത്തവർക്ക് ഇത് പ്രയോജനപ്പെടും. ദിവസം മുഴുവൻ ഇത് ധരിക്കുന്നതിലൂടെ ഉറക്കത്തിന്റെയും ഹൃദയമിടിപ്പിന്റെയും ദീർഘകാല പ്രവണതകൾ മനസ്സിലാക്കാനും ശാരീരിക പ്രവർത്തനങ്ങളിൽ സ്ഥിരത പുലർത്താനും കഴിയും. ചില മോഡലുകളിൽ ബാറ്ററി ചാർജ് കൂടുതൽ ദിവസത്തേക്ക് നിലനിൽക്കുന്നതും ഇതിന്റെ മറ്റൊരു നേട്ടമാണ്.

ഗുണങ്ങൾക്കൊപ്പം ഇവക്ക് ഗുണങ്ങളോടപ്പം തന്നെ ചില പരിമിതികളുമുണ്ട്. ഫിറ്റ്നസ് റിങ്ങുകൾ നൽകുന്ന വിവരങ്ങളെല്ലാം കൃത്യമാകണമെന്നില്ല. ഉറക്കത്തിന്റെ വിവിധ ഘട്ടങ്ങൾ, നഷ്ടമാവുന്ന കലോറി തുടങ്ങിയവയുടെ കണക്കുകൾ ഉപകരണത്തിന്റെയും സോഫ്റ്റ്‌വെയറിന്റെയും അടിസ്ഥാനത്തിൽ വ്യത്യാസപ്പെടാം. അതിനാൽ ആപ്പിൽ കാണുന്ന കണക്കുകളെ മാത്രം ആശ്രയിച്ച് ആരോഗ്യനില വിലയിരുത്തരുത്. രോഗനിർണയത്തിനോ ചികിത്സാ തീരുമാനങ്ങൾക്കോ ഇവയ്ക്ക് പകരം വൈദ്യപരിശോധന ആവശ്യമാണ്. തത്സമയ വ്യായാമ വിവരങ്ങൾ, ജിപിഎസ്, കൂടുതൽ കൃത്യമായ കായിക നിരീക്ഷണം എന്നിവയാണ് പ്രധാന ആവശ്യമെങ്കിൽ മറ്റു ഉപകരണങ്ങൾ പരിശോധിക്കുന്നതാണ് ഉചിതം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fitness Ring Tracks Sleep Heart Rate
Next Story