മൃതസഞ്ജീവനി: അവയവത്തിന് കാത്തിരിക്കുന്നത് 2,801 പേർ
text_fieldsതിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലെ കേരള നെറ്റ്വർക് ഫോർ ഓർഗൻ ഷെയറിങ് -മൃതസഞ്ജീവനി പദ്ധതിയിൽ സംസ്ഥാനത്ത് അവയവത്തിനായി കാത്തിരിക്കുന്നത് 2,801 രോഗികൾ.
വൃക്ക -2163, കരൾ -504, ഹൃദയം -84, പാൻക്രിയാസ് -പത്ത്, ചെറുകുടൽ -മൂന്ന്, ശ്വാസകോശം -ഒന്ന്, വിവിധ അവയവങ്ങൾ -30, കൈ -ആറ് എന്നിങ്ങനെയാണ് കാത്തിരിക്കുന്നവരുടെ എണ്ണം.
സംസ്ഥാനത്ത് 2012 മുതൽ 389 മരണാനന്തര അവയവദാനത്തിലൂടെ 1,120 മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് നടന്നതെന്ന് കേരള ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്‍റ് ഓർഗനൈസേഷൻ (കെ -സോട്ടോ) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എസ്.എസ്. നോബിൾ ഗ്രേഷ്യസ് പറഞ്ഞു.
അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് ലൈസൻസുള്ള 47 ആശുപത്രികൾ സംസ്ഥാനത്തുണ്ട്. മരണാനന്തര അവയവ ദാതാക്കളെ അനുസ്മരിക്കാനും കുടുംബാംഗങ്ങളെ ആദരിക്കാനും കെ-സോട്ടോ സംഘടിപ്പിക്കുന്ന ‘സ്മൃതി വന്ദനം 2025’ ന്‍റെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച വഴുതക്കാട് ടാഗോർ തിയറ്ററിൽ ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.