സ്വയം നിയന്ത്രണത്തിന്റെ വലിയ പാഠം
text_fieldsശാരീരികവും മാനസികവുമായ ആവശ്യതകൾക്കുമേൽ സ്വയം നിയന്ത്രണത്തിന്റെ വലിയ പാഠം നൽകുന്ന മാസമാണ് റമദാൻ. ഇതുകൊണ്ടുതന്നെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നോമ്പ് വലിയ സംഭാവനകൾ നൽകുന്നു. സന്തുലിതവും ആരോഗ്യകരവുമായ ഒരു ജീവിതരീതി ആഗ്രഹിക്കുന്നവർക്ക് നോമ്പുകാലം ഒരു പാഠശാലയാണ്.
ശരിയായ ഭക്ഷണരീതി, ആത്മനിയന്ത്രണം, അച്ചടക്കം തുടങ്ങിയ മാനുഷിക ഗുണങ്ങൾ എങ്ങനെ ജീവിതത്തിന്റെ ഭാഗമാക്കാമെന്ന് നോമ്പ് പഠിപ്പിക്കുന്നു. ഇതു തുടർന്നു പോകാൻ ശ്രദ്ധപുലർത്തിയാൽ ശാരീരികവും മാനസികവുമായ ആരോഗ്യം എക്കാലവും നിലനിർത്താൻ.
നോമ്പുകാലത്ത് ഭക്ഷണത്തിന് ഏറെ പ്രധാന്യമുണ്ട്. നോമ്പുകാലത്തെ അമിത ഭക്ഷണം ശരീരത്തെ മാത്രമല്ല, നോമ്പിന്റ പവിത്രതയും കളങ്കപ്പെടുത്തും. ആരോഗ്യകരമായ ജീവിതശൈലി രുപപ്പെടുത്താൻ കുറഞ്ഞ ഭക്ഷണത്തിലൂടെ കഴിയും. ജീവിതത്തിൽ ആഹാരത്തിന്റെ മഹത്വം തിരിച്ചറിയാനും നോമ്പ് സഹായിക്കുന്നു.
നോമ്പിൽ പകൽ ഭക്ഷണം ഒഴിവാക്കുന്നതിലൂടെ നേരത്തെ ശേഖരിച്ചുവെച്ചിരിക്കുന്ന ഗ്ലൂക്കോസും കൊഴുപ്പുമാണ് ഊർജത്തിനായി ശരീരം ഉപയോഗിക്കുന്നത്. ഊർജത്തിനായി കൊഴുപ്പ് ഉപയോഗിക്കുന്നതിലൂടെ ശരീരഭാരം കുറക്കാനും അതുവഴി മസിലുകളെ സംരക്ഷിക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനുമാകുന്നു. ഇത് ഹൃദയരോഗങ്ങൾ ഉയർന്ന രക്തസമ്മർദ്ധം എന്നിവയിൽ നിന്നും രക്ഷതരുന്നു.
ചീത്ത സ്വഭാവങ്ങളിൽ നിന്നും വിടുതൽ ആഗ്രഹിക്കുന്നവർക്കും അനുയോജ്യ സമയമാണ് റമദാൻ. വ്യക്തിത്വം വികസിപ്പിക്കാനും സ്വഭാവം കൂടുതൽ ആകർഷമാക്കാനും നോമ്പിലൂടെ സാധിക്കും. ഇതുവഴി മാനസിക സന്തുഷ്ടി കൈവരുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.