Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightന​ട​ത്തം, ജോ​ഗി​ങ്,...

ന​ട​ത്തം, ജോ​ഗി​ങ്, സൈ​ക്ലി​ങ് നി​ങ്ങ​ൾ​ക്ക് യോ​ജി​ച്ച വ​ർ​ക്കൗ​ട്ട് ഏ​ത്?

text_fields
bookmark_border
ന​ട​ത്തം, ജോ​ഗി​ങ്, സൈ​ക്ലി​ങ് നി​ങ്ങ​ൾ​ക്ക് യോ​ജി​ച്ച വ​ർ​ക്കൗ​ട്ട് ഏ​ത്?
cancel

ആ​രോ​ഗ്യ ജീ​വി​ത​ത്തി​ന്റെ ആ​ണി​ക്ക​ല്ലാ​ണ് വ്യാ​യാ​മം. ല​ക്ഷ്യ​വും ഫി​റ്റ്ന​സും ശാ​രീ​രി​ക അ​വ​സ്ഥ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​വ​ണം ഓ​രോ​രു​ത്ത​രും അ​വ​രു​ടെ വ്യാ​യാ​മ രീ​തി തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ജ​ന​പ്രി​യ കാ​ർ​ഡി​യോ​വാ​സ്കു​ലാ​ർ വ്യാ​യാ​മ​ങ്ങ​ളാ​യ ന​ട​ത്തം, ജോ​ഗി​ങ് (ചെ​റു ഓ​ട്ടം), സൈ​ക്ലി​ങ് തു​ട​ങ്ങി​യ ഓ​രോ​ന്നി​നും അ​വ​യു​ടേ​താ​യ ഗു​ണ​ങ്ങ​ളു​ണ്ട്. വ്യാ​യാ​മ​ത്തി​ൽ തു​ട​ക്ക​ക്കാ​രാ​ണെ​ങ്കി​ൽ ഏ​തു തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും ഫി​റ്റ്ന​സ് ക്രേ​സു​ള്ള​യാ​ളാ​ണെ​ങ്കി​ൽ ഏ​തു വേ​ണ​മെ​ന്നു​മു​ള്ള​ത് നി​ങ്ങ​ളു​ടെ ട്രെ​യി​ന​ർ തി​ര​ഞ്ഞെ​ടു​ത്തു​ത​രും.

ഓരോര​ുത്തർക്കും വേ​ണ്ട​ത്

  • പൊ​തു ആ​രോ​ഗ്യ ശീ​ല​ത്തി​നും തു​ട​ക്ക​ക്കാ​ർ​ക്കും ന​ട​ത്ത​മാ​ണ് യോ​ജി​ച്ച​ത്.
  • ശ​രീ​ര​ഭാ​രം കു​റ​ക്കാ​നും ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും ജോ​ഗി​ങ് അ​നു​യോ​ജ്യ​മാ​ണ്. വ​ലി​യ ആ​​ഘാ​തം താ​ങ്ങാ​നാ​കു​ന്ന​വ​ർ​ക്കാ​ണി​ത് പ​റ്റു​ക.
  • ശ​രീ​ര​ത്തി​ന്റെ താ​ഴ്ഭാ​ഗം ശ​ക്തി​പ്പെ​ടു​ത്തു​ക​യും എ​ന്നാ​ൽ സ​ന്ധി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​ത്ത​തു​മാ​യ വ​ർ​ക്കൗ​ട്ട്.

ഗു​ണം കൂ​ട്ടാ​ൻ

  • ഏ​താ​യാ​ലും പ​തി​യെ തു​ട​ങ്ങി, പ​ടി​പ​ടി​യാ​യി വ​ർ​ക്കൗ​ട്ടി​ന്റെ ദൈ​ർ​ഘ്യ​വും ആ​യാ​സ​വും വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ് ന​ല്ല​ത്.
  • മൂ​ന്നു വ​ർ​ക്കൗ​ട്ടു​ക​ളും യോ​ജി​പ്പി​ച്ചും മാ​റി മാ​റി ചെ​യ്തും വി​ര​സ​ത ഒ​ഴി​വാ​ക്കു​ക​യും വ്യ​ത്യ​സ്ത മ​സി​ലു​ക​ൾ​ക്ക് ശ​ക്തി പ​ക​രു​ക​യും ചെ​യ്യാം.
  • ന​ട​ത്ത​ത്തി​നും ജോ​ഗി​ങ്ങി​നും ശ​രി​യാ​യ ഷൂ​സ്, സൈ​ക്ലി​ങ്ങി​ന് ഓ​രോ​രു​ത്ത​ർ​ക്കും യോ​ജി​ച്ച ഉ​പ​ക​ര​ണം, സു​ര​ക്ഷ സം​വി​ധാ​നം എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണം.
  • ക​ടു​പ്പി​ക്കു​ന്ന​തി​നേ​ക്കാ​ൾ പ്ര​ധാ​നം സ്ഥി​ര​മാ​യി ചെ​യ്യു​ക​യെ​ന്ന​താ​ണ്.

ന​ട​ത്തം- കു​റ​ഞ്ഞ അ​ധ്വാ​ന​മേ സം​തൃ​പ്തി

ഫി​റ്റ്ന​സ് അ​വ​സ്ഥ​യോ പ്രാ​യ​മോ ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും ചേ​രു​ന്ന​തും ഫ​ല​പ്ര​ദ​വു​മാ​യ വ്യാ​യാ​മ​മാ​ണ് ന​ട​ത്തം.

ഗു​ണം

  • ജോ​യ​ന്റു​ക​ളെ നോ​വി​ക്കാ​തെ​യു​ള്ള വ്യാ​യാ​മ മു​റ. തു​ട​ക്ക​ക്കാ​ർ​ക്കും മു​തി​ർ​ന്ന
  • പൗ​ര​ന്മാ​ർ​ക്കും കൂ​ടു​ത​ൽ അ​നു​യോ​ജ്യം.
  • ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് യോ​ജി​ച്ച​തും ര​ക്ത സ​മ്മ​ർ​ദം കു​റ​ക്കു​ന്ന​തു​മാ​യ വ്യാ​യാ​മം.
  • സൈ​ക്ലി​ങ്, ജോ​ഗി​ങ് എ​ന്നി​വ​യെ അ​പേ​ക്ഷി​ച്ച് അ​ധ്വാ​നം കു​റ​വാ​ണെ​ങ്കി​ലും വേ​ഗ​ത്തി​ലു​ള്ള ന​ട​ത്ത​ത്തി​ലൂ​ടെ ക​ലോ​റി കു​റ​ക്കാ​നും അ​തു​വ​ഴി ഭാ​രം കു​റ​ക്കാ​നും സ​ഹാ​യി​ക്കും.
  • പ്ര​കൃ​തി​യോ​ട് ചേ​ർ​ന്നു​ള്ള ന​ട​ത്തം മാ​ന​സി​ക സ​മ്മ​ർ​ദം അ​ക​റ്റി, ഉ​ന്മേ​ഷം പ​ക​രും.

അ​നു​യോ​ജ്യ​മാ​യ​വ​ർ

  • പ​രി​ക്കു​ക​ളി​ൽ നി​ന്ന് മു​ക്ത​രാ​യി വ​രു​ന്ന​വ​ർ
  • നി​ല​നി​ൽ​ക്കു​ന്ന​തും എ​ളു​പ്പ​മു​ള്ള​തു​മാ​യ ശീ​ല​ങ്ങ​ൾ തേ​ടു​ന്ന​വ​ർ​ക്ക്
  • ഗ​ർ​ഭി​ണി​ക​ൾ​ക്ക് അ​നു​യോ​ജ്യം. സു​ര​ക്ഷി​ത​വും ര​ക്ത​യോ​ട്ടം വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യ വ്യാ​യാ​മം.

ദോ​ഷം

  • ജോ​ഗി​ങ്, സൈ​ക്ലി​ങ് എ​ന്നി​വ​യെ അ​പേ​ക്ഷി​ച്ച് ക​ലോ​റി ക​ത്തി​ച്ചു​ക​ള​യു​ന്ന​ത് കു​റ​യും

ജോ​ഗി​ങ്

  • ക​ലോ​റി കു​റ​ക്കും
  • കാ​ർ​ഡി​യോ വ്യാ​യാ​മം
  • ഹൃ​ദ​യ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ക​ലോ​റി കു​റ​ക്കു​ക​യും ചെ​യ്യു​ന്ന, ന​ല്ല അ​ധ്വാ​നം ആ​വ​ശ്യ​മു​ള്ള വ​ർ​ക്കൗ​ട്ടാ​ണി​ത്.

ഗു​ണം

  • ന​ന്നാ​യി ക​ലോ​റി കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ലൂ​ടെ വ​ണ്ണം കു​റ​ക്കാ​നും മെ​റ്റ​ബോ​ളി​സം മെ​ച്ച​പ്പെ​ടു​ത്താ​നും സാ​ധി​ക്കും.
  • എ​ല്ലു​ക​ൾ​ക്ക് ബ​ലം ന​ൽ​കാ​ൻ സ​ഹാ​യി​ക്കും.
  • കാ​ർ​ഡി​യോ​വാ​സ്കു​ലാ​ർ ഫി​റ്റ്ന​സ് ഉ​റ​പ്പാ​ക്കും. ഹൃ​ദ​യ​ത്തെ ആ​രോ​ഗ്യ​മു​ള്ള​താ​ക്കും.

അ​നു​യോ​ജ്യ​മാ​യ​വ​ർ

  • ഫി​റ്റ്ന​സ് നി​ല​നി​ർ​ത്താ​ൻ ന​ന്നാ​യി ശ്ര​ദ്ധി​ക്കു​ന്ന​വ​ർ​ക്കും സ്ഥി​ര​മാ​യി ചെ​യ്യു​ന്ന​വ​ർ​ക്കും യോ​ജി​ച്ച​ത്.
  • പെ​ട്ടെ​ന്ന് ശ​രീ​രാ​വ​സ്ഥ മെ​ച്ച​പ്പെ​ട​ണ​മെ​ന്നും വ​ണ്ണം കു​റ​യ​ണ​മെ​ന്നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്

ദോ​ഷം

  • ജോ​യ​ന്റു​ക​ൾ​ക്ക് കൂ​ടു​ത​ൽ സ​മ്മ​ർ​ദം ഏ​ൽ​പി​ക്കാ​ൻ സാ​ധ്യ​ത.
  • അ​മി​ത​വ​ണ്ണ​മോ ജോ​യ​ന്റു​ക​ൾ​ക്ക്
  • പ്ര​ശ്ന​ങ്ങ​ളോ ഉ​ള്ള​വ​ർ​ക്ക്.

സൈ​ക്ലി​ങ് എ​ന്ന ബ​ഹു​മു​ഖ പ്ര​തി​ഭ

  • ജോ​യ​ന്റു​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​തെ ശ​രീ​ര​ത്തി​ന് ക​രു​ത്തു കൂ​ട്ടാ​ൻ സ​ഹാ​യി​ക്കു​ന്ന, വ്യ​ത്യ​സ്ത ജീ​വി​ത ശൈ​ലി​യു​ള്ള​വ​ർ​​ക്കെ​ല്ലാം അ​നു​യോ​ജ്യ​മാ​യ വ​ർ​ക്കൗ​ട്ടാ​ണി​ത്.

ഗു​ണം

  • വ​ലി​യ ആ​ഘാ​ത​മു​ണ്ടാ​ക്കാ​തെ ക​രു​ത്തു കൂ​ട്ടു​ന്നു.
  • ആ​ർ​ത്രൈ​റ്റി​സ് ഉ​ള്ള​വ​ർ​ക്ക് അ​നു​യോ​ജ്യം.
  • ശ​രീ​ര​ത്തി​ന്റെ താ​ഴ്ഭാ​ഗ​ത്തി​ന് ക​രു​ത്തു​കൂ​ട്ടു​ന്നു.
  • ക​ലോ​റി എ​രി​യി​ച്ചു ക​ള​യാ​ൻ ന​ല്ല​ത്.

അ​നു​യോ​ജ്യ​മാ​യ​വ​ർ

  • സ​ന്ധി​വേ​ദ​ന​യു​ള്ള​വ​ർ​ക്ക്.
  • ഔ​ട്ട്ഡോ​റി​ലും ഇ​ൻ​ഡോ​റി​ലും ഒ​രു പോ​ലെ സാ​ധ്യ​മാ​ണ്.
  • ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു പു​റ​മെ, കാ​ലു​ക​ൾ​ക്ക് ക​രു​ത്തു ന​ൽ​കു​ന്നു.

ദോ​ഷം

  • ഔ​ട്ട്ഡോ​ർ സൈ​ക്ലി​ങ്ങി​ന് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും സു​ര​ക്ഷ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ആ​വ​ശ്യം.
  • ശ​രീ​ര​ത്തി​ന്റെ മേ​ൽ​ഭാ​ഗ​ത്തി​ന് അ​ധി​കം വ്യാ​യാ​മം ല​ഭി​ക്കു​ന്നി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health NewsHealth and FitnessLatest News
News Summary - Walking, jogging, cycling. Which workout is right for you?
Next Story