ജെയിംസിന്റെ കണ്ണുകൾക്ക് മരണമില്ല; മറ്റുള്ളവർക്ക് വെളിച്ചമാകും
text_fieldsചെറുതുരുത്തി (തൃശൂർ): ജെയിംസിന്റെ രണ്ടു കണ്ണുകൾക്ക് മരണമില്ല. ആ കണ്ണുകൾ ഇനി വേറെ ആളുകൾക്ക് കാഴ്ച നൽകും. മുള്ളൂർക്കര സെന്റ് ആന്റണീസ് ഇടവകയിലെ പരേതനായ പെല്ലിശ്ശേരി തോമസിന്റെ മകൻ ജെയിംസ് (57) ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. കണ്ണുകൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് ദാനംചെയ്താണ് ജെയിംസ് ഈ ലോകത്തോട് വിടപറഞ്ഞത്.
വീടുകൾ കയറി എൽ.ഇ.ഡി ബൾബുകൾ വിൽക്കുമ്പോൾ കണ്ണില്ലാത്തതിനെ തുടർന്ന് പല വീട്ടുകാരുടെയും ബുദ്ധിമുട്ടുകൾ അദ്ദേഹം നേരിട്ട് കാണാറുണ്ടായിരുന്നു. മുള്ളൂർക്കര ഇടവകയിലെ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുമായി സഹകരിച്ച് അവരുടെ നേതൃത്വത്തിലാണ് ബന്ധുക്കളുടെ അനുവാദത്തോടെ കണ്ണുകൾ ദാനംചെയ്തത്.
ഭാര്യ: ബിന്ദു. മക്കൾ: ജോയേൽ, അലീന, ഡെലീന. സംസ്കാരശുശ്രൂഷ ബുധനാഴ്ച രാവിലെ പത്തിന് മുള്ളൂർക്കര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

