Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബെഡ്റൂമിലെ അപകടകാരികൾ
cancel

ഏ​റ്റ​വും കം​ഫ​ർ​ട്ടാ​യി ചെ​ല​വ​ഴി​ക്കാ​ൻ സാധിക്കേണ്ട ഇ​ട​മാ​ണ​ല്ലോ ന​മ്മു​ടെ കി​ട​പ്പു​മു​റി. റെ​സ്റ്റെ​ടു​ക്കാ​നും അ​ടു​ത്ത ദി​വ​സ​ത്തേ​ക്ക് റീ​സെ​റ്റാ​കാ​നു​മു​ള്ള സ്ഥ​ല​മാ​ണി​ത്. എ​ന്നാ​ൽ, അവിടെയാ ​കം​ഫ​ർ​ട്ട് ഇ​ല്ലാ​താ​ക്കു​ക മാ​​ത്ര​മ​ല്ല, രോ​ഗം വ​രു​ത്തു​ക​കൂ​ടി ചെ​യ്യു​ന്ന മൂ​ന്നു കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ.

പ​ഴ​കി​യ ത​ല​യണ

പ​ഴ​യ ത​ല​യ​ണ​യി​ൽ സൂ​ക്ഷ്മ​മാ​യ പൊ​ടി​പ​ട​ല​ങ്ങ​ൾ, വി​യ​ർ​പ്പ്, മൃ​ത​കോ​ശ​ങ്ങ​ൾ, അ​ല​ർ​ജ​നു​ക​ൾ തു​ട​ങ്ങി​യവ കു​മി​ഞ്ഞു​കൂ​ടി​യി​ട്ടു​ണ്ടാ​കും. ഇ​ത് ത്വ​ക്കു​മാ​യും സൈ​ന​സു​മാ​യും ഉ​റ​ക്ക​വു​മാ​യു​മെ​ല്ലാം ഏ​റ്റു​മു​ട്ടു​ക​യും പ​തി​യെ ആ​രോ​ഗ്യ​പ്ര​ശ്നം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യും. ഒ​ന്നോ ര​ണ്ടോ വ​ർ​ഷ​ത്തി​ല​ധി​കം ഒ​രു ത​ല​യണ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. അ​ങ്ങ​നെ ചെ​യ്താ​ൽ ക​ഴു​ത്തും മൊ​ത്ത​ത്തി​ലു​ള്ള ശ​രീ​ര​വും നി​ങ്ങ​ളോ​ട് ന​ന്ദി പ​റ​യും. ക​ഴു​കി​യെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​വ ഉ​പ​യോ​ഗി​ച്ചാ​ൽ ന​ല്ല​താ​ണ്.

കൃ​ത്രി​മ എ​യ​ർ ഫ്ര​ഷ്ന​റു​ക​ൾ

കി​ട​പ്പു​മു​റി​യി​ൽ സു​ഗ​ന്ധം ന​ല്ല​തു​ത​ന്നെ. പ​ക്ഷെ, ആ​രോ​ഗ്യ​ത്തെ ഹ​നി​ക്കു​ന്ന പ​ദാ​ർ​ഥ​ങ്ങ​ൾ കൊ​ണ്ടു​ള്ള സു​ഗ​ന്ധ​ങ്ങ​ളാ​ണെ​ങ്കി​ൽ ഒ​ഴി​വാ​ക്കു​ക ത​ന്നെ വേ​ണം. ഫാ​ലേ​റ്റ് അ​ട​ങ്ങി​യ​വ​യാ​ണ് മി​ക്ക റൂം ​ഫ്ര​ഷ്ന​റു​ക​ളും. ഇ​ത് പ്ര​ത്യു​ൽ​പാ​ദ​ന പ്ര​ശ്നം മു​ത​ൽ ആ​സ്ത​മ​യും ഹോ​ർ​മോ​ൺ പ്ര​ശ്ന​ങ്ങ​ളു​മെ​ല്ലാം സൃ​ഷ്ടി​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ മു​ന്നി​യി​പ്പ് ന​ൽ​കു​ന്നു. കൃ​ത്രി​മ സു​ഗ​ന്ധ​ത്തി​നു പ​ക​രം സ​സ്യ​ങ്ങ​ളി​ൽ​നി​ന്നെ​ടു​ക്കു​ന്ന എ​സെ​ൻ​ഷ്യ​ൽ ഓ​യി​ൽ ഉ​പ​യോ​ഗി​ച്ചും മി​ക​ച്ച വെ​ന്റി​ലേ​ഷ​ൻ ന​ൽ​കി​യും വാ​യു മി​ക​ച്ച​താ​ക്കാം.

കീ​റി​യ കി​ട​ക്ക

പ​ഴ​കി​യ കി​ട​ക്ക​ ഉപയോഗിക്കു​ന്ന​ത് ഒ​രി​ക്ക​ലും ന​ല്ല​ത​ല്ല. പ​ല കാ​ര​ണ​ങ്ങ​ളാ​ലും ഇ​ത് ആ​രോ​ഗ്യ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. ഏ​ഴു മു​ത​ൽ 10 വ​രെ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള കി​ട​ക്ക​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ങ്കി​ൽ, കി​ട​ന്നെ​ണീ​ക്ക​ുമ്പോ​ൾ മേ​ലാ​സ​ക​ലം വേ​ദ​ന​യു​ണ്ടാ​കു​ന്നു​വെ​ങ്കി​ൽ പു​തി​യ​ത് വാ​ങ്ങ​ണം. വി​യ​ർ​പ്പും പൊ​ടി​യും മൃ​ത​കോ​ശ​ങ്ങ​ളും ഇ​തി​ലു​മുണ്ടാ​കും. ഉ​റ​ക്ക​പ്ര​ശ്നം മു​ത​ൽ ബാ​ക്ക് പെ​യി​ൻ വ​രെ ഇ​തി​ന്റെ ഫ​ല​മാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:General HealthBedroomsdangerous situationHealth News
News Summary - Dangers in the bedroom
Next Story