ആഭരണങ്ങൾ ധരിച്ച ശേഷം പെർഫ്യൂം ഉപയോഗിക്കരുത്; പ്രിയങ്ക ചോപ്രയുടെ ഉപദേശത്തിന് പിന്നിൽ ചില കാരണങ്ങളുണ്ട്
text_fieldsഒരുങ്ങി കഴിഞ്ഞ ശേഷം പെർഫ്യൂം ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ആഭരങ്ങള്‍ ധരിച്ച ശേഷം പെര്‍ഫ്യൂം ഉപയോഗിക്കരുതെന്നാണ് പ്രിയങ്കാ ചോപ്ര പറയുന്നത്. പ്രിയങ്കയുടെ ഈ ഉപദേശത്തിന് പിന്നിലും കാരണമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആഭരണങ്ങൾ ധരിക്കുന്നതിന് മുമ്പ് തന്നെ പെർഫ്യൂം അടിക്കുക. ആഭരണങ്ങൾ ധരിച്ച ശേഷം പെർഫ്യൂം ഉപയോഗിക്കുന്നത് ഒഴിവാക്കുക. പെർഫ്യൂമിലെ ആൽക്കഹോളും മറ്റ് രാസവസ്തുക്കളും ആഭരണങ്ങളിൽ പ്രത്യേകിച്ച് സ്വർണ്ണം, വെള്ളി, അല്ലെങ്കിൽ ഫാഷൻ ജ്വല്ലറികൾ, മുത്തുകൾ, രത്നങ്ങൾ എന്നിവയിൽ പതിക്കുമ്പോൾ അത് ആഭരണങ്ങളുടെ നിറം മങ്ങാനും തിളക്കം നഷ്ടപ്പെടാനും കേടുപാടുകൾ സംഭവിക്കാനും കാരണമാകും. ആൽക്കഹോൾ ലോഹങ്ങളുമായി പ്രതിപ്രവർത്തിക്കുന്നത് ആഭരണങ്ങളുടെ ഈടുനിൽപ്പിനെ ബാധിക്കും. അതുകൊണ്ട് സുഗന്ധം ഉപയോഗിച്ച ശേഷം അത് പൂർണ്ണമായും ഉണങ്ങിയ ശേഷം മാത്രം ആഭരണങ്ങൾ ധരിക്കുക എന്നതാണ് പ്രിയങ്ക ചോപ്രയുടെ തന്ത്രം.
ആഭരണങ്ങൾ ധരിക്കുന്നതിന് മുമ്പ് മാത്രം പെർഫ്യൂം, ബോഡി സ്പ്രേ, അല്ലെങ്കിൽ ലോഷൻ എന്നിവ ഉപയോഗിക്കുന്നതാണ് ഉചിതം. പല സന്ദര്‍ഭങ്ങളിലും ഇവ ആഭരണങ്ങള്‍ക്ക് മേല്‍ ഒരു പാളി നിർമിക്കുന്നു. ഇത് ആഭരണങ്ങളുടെ തിളക്കം മങ്ങിക്കുകയും നിറം മാറ്റത്തിന് കാരണമാകുകയും ചെയ്യുന്നു. ആഭരണങ്ങള്‍ എല്ലാം ഒരേ ബോക്‌സില്‍ സൂക്ഷിക്കാതിരിക്കുക. ഇത് വ്യത്യസ്ഥ ലോഹങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട ആഭരണങ്ങള്‍ തമ്മില്‍ രാസ പ്രവര്‍ത്തനം നടത്താന്‍ കാരണമാവുന്നു. അമിതമായ ഈര്‍പ്പമുള്ളയിടങ്ങളില്‍ ആഭരണങ്ങള്‍ സൂക്ഷിക്കാതിരിക്കുക. ഇത് ആഭരണങ്ങളുടെ തിളക്കം നഷ്ടമാക്കും. വിയര്‍പ്പ് ആഭരണങ്ങളില്‍ പറ്റാതെ ഇരിക്കാന്‍ ശ്രമിക്കുക.
ആഭരണങ്ങൾ ധരിച്ച ശേഷം പെർഫ്യൂം ഉപയോഗിക്കരുത് എന്നതിന്‍റെ പ്രധാന ലക്ഷ്യം ആഭരണങ്ങളുടെ കേടുപാടുകൾ ഒഴിവാക്കുക എന്നതാണ്. ഇതിൽ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങൾ വളരെ കുറവാണ്. എങ്കിലും ഈ സാഹചര്യം ആരോഗ്യപരമായ ചില കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഭരണവും പെർഫ്യൂമും തമ്മിലുള്ള സമ്പർക്കം ചർമത്തിൽ നീണ്ടുനിൽക്കുമ്പോൾ ചിലപ്പോൾ അസ്വസ്ഥതകളോ ചെറിയ അലർജിയോ ഉണ്ടാക്കാം. ചില ലോഹങ്ങൾ പ്രത്യേകിച്ച് നിക്കൽ പോലുള്ളവ ചർമത്തിൽ അലർജി ഉണ്ടാക്കാറുണ്ട്. ഈ ലോഹങ്ങളിൽ പെർഫ്യൂം തട്ടുമ്പോൾ രാസപ്രവർത്തനം നടന്ന് അലർജിയുടെ സാധ്യത വർധിച്ചേക്കാം.
പൊതുവെ ആഭരണങ്ങൾ ധരിച്ച ശേഷം പെർഫ്യൂം അടിക്കുന്നത് ആരോഗ്യത്തിന് ദോഷകരമല്ല. എന്നാൽ ആസ്ത്മയോ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ആഭരണം ധരിച്ച ശേഷം പെർഫ്യൂം ഉപയോഗിക്കുന്നത് പെർഫ്യൂമിന്‍റെ തീവ്രത വർധിപ്പിക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യാം. പ്രിയങ്ക ചോപ്രയുടെ നുറുങ്ങ് പ്രധാനമായും ആഭരണങ്ങളുടെ സംരക്ഷണമാണ് ലക്ഷ്യമാക്കുന്നത്. ആരോഗ്യപരമായ ദോഷങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെങ്കിലും സെൻസിറ്റീവ് ആയ ചർമമുള്ളവർക്ക് ആഭരണങ്ങൾക്കും പെർഫ്യൂമിനും ഇടയിൽ ചർമം കൂടുതൽ നേരം എക്സ്പോസ് ചെയ്യുന്നത് ചെറിയ അസ്വസ്ഥതകൾക്ക് കാരണമായേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

