മൈക്രോവേവ് പോപ്കോൺ കൂടുതൽ കഴിക്കുന്നവർ കാൻസർ പേടിക്കണോ?
text_fieldsലഘുഭക്ഷണങ്ങൾ ഏവർക്കും പ്രിയപ്പെട്ടതാണ്. അമിതമായി എണ്ണയും ഉപ്പും ചേർത്ത പലഹാരങ്ങൾ സ്ഥിരമായി കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് എല്ലാവർക്കുമറിയാം. പോപ്കോൺ കുറഞ്ഞ കലോറിയുള്ള നാരുകൾ അടങ്ങിയ ആരോഗ്യകരമായ ലഘുഭക്ഷണമാണ്. എന്നാൽ മൈക്രോവേവ് പോപ്കോൺ കാൻസറിന് കാരണമാകുമോ എന്ന സംശയം പലർക്കുമുണ്ട്.
മൈക്രോവേവ് പോപ്കോണിന് കാൻസറുമായി ബന്ധമുണ്ടെന്ന് മുൻകാല പഠനങ്ങളിലുണ്ടായിരുന്നു. എന്നാൽ കാൻസർ ഡയറ്റീഷ്യൻ നിക്കോൾ ആൻഡ്രൂസ് ഇതൊരു തെറ്റിദ്ധാരണയാണെന്നാണ് വ്യക്തമാക്കുന്നത്. മൈക്രോവേവ് പോപ്കോണും മൈക്രോവേവ് ഓവനുകളും നേരിട്ട് കാൻസറിന് കാരണമാകില്ല.
മൈക്രോവേവ് പോപ്കോൺ പാക്കേജുകളിൽ ഉപയോഗിച്ചിരുന്ന ചില രാസവസ്തുകളാണ് മുൻകാല പഠനങ്ങളിൽ സംശയാസ്പദമായത്. പി.എഫ്.സി (PFC) എന്നറിയപ്പെടുന്ന രാസവസ്തുക്കൾ ഗ്രീസിനെ പ്രതിരോധിക്കാൻ ഉപയോഗിച്ചിരുന്നു. പക്ഷേ പി.എഫ്.സികൾ ദീർഘകാല ഉപയോഗത്തിൽ PFOA എന്ന കാൻസറിന് സാധ്യതയുള്ള രാസവസ്തുവായി മാറുന്നു.
"മൂന്ന് കപ്പ് എയർ പോപ്പ്ഡ് പോപ്കോണിൽ വെറും 90 കലോറിയും ഏകദേശം 3.5 ഗ്രാം ഫൈബറും മാത്രമേയുള്ളൂ. ഇത് ഒരു സുപ്പർ ഹെൽത്തി ലഘുഭക്ഷണമാക്കി മാറുന്നു - ആൻഡ്രൂസ് പറഞ്ഞു. വെണ്ണയോ ഉപ്പോ ചേർക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കണമെന്നും ആൻഡ്രൂസ് കൂട്ടിച്ചേർത്തു.
ഇന്നത്തെ മൈക്രോവേവ് പോപ്കോൺ നേരിട്ട് കാൻസറിന് കാരണമാകില്ല. എന്നാൽ അമിതമായ ചേരുവകൾ ചേർക്കാതെ പ്രോസസ്സ്ഡ് പോപ്കോൺ ഒഴിവാക്കി എയർ പോപ്പ്ഡ് പോപ്കോൺ കഴിക്കുന്നത് കൂടുതൽ ആരോഗ്യകരമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.