ചോറിനൊപ്പം പപ്പടം ഒഴിവാക്കാൻ കഴിയാത്തവരാണോ? എന്നാൽ ശ്രദ്ധിച്ചോളൂ, ആരോഗ്യകരമായ രീതിയല്ല ഇത്
text_fieldsഇന്ത്യക്കാർക്ക് ചോറിനൊപ്പം ഏറെക്കുറെ ഒഴിവാക്കാനാകാത്ത ഭക്ഷണമാണ് പപ്പടം. ഒരു കാലത്ത് വീട്ടുമുറ്റങ്ങളിൽ പായയിൽ പപ്പടം ഉണക്കാനിടുന്നത് ഒരു പതിവ് കാഴ്ചയായിരുന്നു. പപ്പടം ഒഴിവാക്കാനാകാത്ത ഭക്ഷണ പാരമ്പര്യത്തെയാണ് ഇത് വ്യക്തമാക്കുന്നത്. എണ്ണയിൽ പൊരിച്ചും പലതരം വിഭവങ്ങളാക്കിയുമാണ് പപ്പടത്തെ ഭക്ഷണത്തിലുൾപ്പെടുത്തുന്നത്. ഒരു പപ്പടത്തിൽ 35 മുതൽ 40 വരെ കലോറിയാണുള്ളത്. പ്രോട്ടീൻ 3.3 ഗ്രാം, ഫാറ്റ് .42ഗ്രാം, കാർബോ ഹൈഡ്രേറ്റും, സോഡിയം 226 മില്ലീ ഗ്രാമും. ഒന്നോ രണ്ടോ പപ്പടം കഴിക്കുന്നതുകൊണ്ട് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. 2 പപ്പടത്തിൽ ഒരു ചപ്പാത്തിയിലുള്ളത്ര കലോറിയാണ് അടങ്ങിയിരിക്കുന്നത്.
പപ്പടം കഴിക്കുന്നത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം
ഉയർന്ന സോഡിയം
ഫാക്ടറികളിൽ നിർമിക്കുന്ന പപ്പടങ്ങളിൽ സോഡിയം അടങ്ങിയ പ്രിസർവേറ്റീവുകൾ ഉണ്ട്. അമിത അളവിൽ ശരീരത്തിൽ സോഡിയം ചെല്ലുന്നത് ഉയർന്ന രക്ത സമർദ്ദം, വൃക്ക രോഗങ്ങൾ എന്നിവക്ക് കാരണമാകും.
അക്രിലമെഡ്
അസ്പരാജിൻ എന്ന ഒരുതരം അമിനോ ആസിഡ് അടങ്ങിയ ഭക്ഷണ പദാർഥങ്ങളിൽ 120 ഡിഗ്രിയിൽ കൂടുതൽ പഞ്ചസാര ചൂടാക്കുമ്പോൾ അക്രിലാമിഡ് എന്ന ഒരു രാസ വസ്തു രൂപപ്പെടുന്നു. ഉയർന്ന കാർബോ ഹൈഡ്രേറ്റടങ്ങിയ പപ്പടം പോലുള്ള ഭക്ഷണ പദാർഥങ്ങൾ എണ്ണയിൽ പൊരിച്ചെടുക്കുമ്പോൾ അത് ന്യൂട്രോക്സിനും കാഴ്സിനോജുകളും ഉൽപ്പാദിപ്പിക്കുന്നു. ഉയർന്ന അളവിൽ അക്രിലമിഡ് ഉൽപ്പാദിപ്പിക്കുന്നത് കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവക്കുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് പറയുന്നത്. മൈക്രോവേവ് ചെയ്യുന്നത് അക്രിലിമിഡ് ലെവൽ കുറക്കുമെന്ന് പറയുന്നു.
പ്രിസർവേറ്റീവ്
അസിഡിറ്റിക്കും ദഹനത്തിനും കാരണമായ നിരവധി കൃത്രിമ ഫ്ലേവറുകൾ പപ്പടത്തിലടങ്ങിയിട്ടുണ്ട്. രുചിക്ക് വേണ്ടി ഇവയിൽ ചേർക്കുന്ന സോഡിയം സോൾട്ടുകൾ ശരീരത്തിലേക്ക് ഉയർന്ന അളവിൽ സോഡിയം എത്താൻ കാരണമാകും.
ഇവയെല്ലാം സൂചിപ്പിക്കുന്നത് പപ്പടം അത്ര നിസാരക്കാരനല്ല എന്നാണ്. ഏതൊരു ഭക്ഷണവും പോലെതന്നെ മിതമായ അളവിൽ കഴിച്ചാൽ ആരോഗ്യത്തെ ബാധിക്കില്ല. മെഷീനിൽ നിർമിക്കുന്ന കൃത്രിമ പദാർഥങ്ങൽ ചേർത്ത പപ്പടത്തെക്കാൾ ഹാൻമേഡ് പപ്പടം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.