Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightമുലയൂട്ടലിന് മുൻഗണന...

മുലയൂട്ടലിന് മുൻഗണന നൽകൂ...

text_fields
bookmark_border
World Breastfeeding Week
cancel
camera_alt

ലോക മുലയൂട്ടൽ വാരാചരണം

2025ലെ ലോക മുലയൂട്ടൽ വാരാചരണം "Prioritise Breastfeeding: Create Sustainable Support Systems" എന്ന പ്രമേയത്തോടെയാണ് ആചരിക്കപ്പെടുന്നത്. 1990ലെ ഇന്നസെന്റി പ്രഖ്യാപനം ആസ്പദമാക്കി 1992ൽ ആരംഭിച്ച ഈ ആഴ്ചാചരണം, 2016 മുതൽ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി (SDG) സംയോജിപ്പിച്ചാണ് നടപ്പാക്കപ്പെടുന്നത്. കുഞ്ഞിന്റെ ആദ്യ ആറ് മാസം മുഴുവൻ മുലപ്പാൽ മാത്രം നൽകുന്നത് കുഞ്ഞിന്റെ പോഷകാവശ്യകതകൾ നിറവേറ്റുന്നതോടൊപ്പം, പകർച്ചവ്യാധികളിൽ നിന്നുള്ള സംരക്ഷണവും ഉറപ്പാക്കുന്നു.

ലോകാരോഗ്യ സംഘടനയും യുണിസെഫും ശുപാർശ ചെയ്യുന്ന മുലയൂട്ടൽ മാതൃകകൾ മാതാവിനും കുഞ്ഞിനും ഒപ്പം സമൂഹത്തിനും ആരോഗ്യപരമായ അനേകം ഗുണങ്ങൾ നൽകുന്നു. പ്രസവാനന്തരകാലത്ത് അമ്മയുടെ ശരീരഭാരം കുറയ്ക്കുന്നതിനും, ഗർഭകാല മാനസിക സമ്മർദ്ദം കുറക്കുന്നതിനും, സ്തനാർബുദം, അണ്ഡാശയ അർബുദം എന്നിവ തടയുന്നതിനും മുലയൂട്ടൽ സഹായകമാണ്. Warm Chain എന്ന ആശയം, അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം, ന്യൂട്രിഷനിസ്റ്റുകൾ, ഡയറ്റീഷ്യൻമാർ, ആരോഗ്യപ്രവർത്തകർ, തൊഴിലിടങ്ങൾ, കുടുംബം, സമൂഹം എന്നിവയെ ഉൾപ്പെടുത്തി ഒരു സ്ഥിരതയുള്ള പിന്തുണാ ശൃംഖല ഉണ്ടാക്കുകയാണ് ലക്ഷ്യം.

മുലയൂട്ടലിന്റെ ഗുണങ്ങളെക്കുറിച്ച് കൂടുതൽ അറിയേണ്ടതുണ്ട്:

മുലപ്പാൽ കുടിക്കുന്ന കുട്ടികൾക്ക് പകർച്ചവ്യാധികൾക്കെതിരായ ഉയർന്ന പ്രതിരോധം ലഭിക്കും. കാരണം മുലപ്പാലിൽ ആന്റിബോഡികളും അവശ്യപോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ സംവിധാനത്തിന്റെ വികാസത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.

ന്യൂമോണിയ, കുടൽ രോഗങ്ങൾ, ചെവിയിലെ അണുബാധ, പല്ല് രോഗം എന്നിവ ചെറുക്കുന്നു. ആറു മാസം മുലപ്പാൽ മാത്രം കുടിച്ചു വളർന്ന കുട്ടികൾക്ക് പ്രമേഹം, ഹൃദ്രോഗം, ആസ്മ, അർബുദം എന്നിവ പിന്നീട് ബാധിക്കാൻ സാധ്യത കുറവാണ്. ഗർഭകാലത്തുണ്ടായിരുന്ന മാനസികപ്രശ്നങ്ങളിൽ നിന്ന് അമ്മക്ക് മുക്തി ലഭിക്കുന്നത് മുലയൂട്ടലിലൂടെയാണ്. പ്രസവാനന്തരം ഗർഭപാത്രം പഴയ അവസ്ഥയിലേക്ക് വേഗത്തിൽ ചുരുങ്ങുന്നതിന് മുലയൂട്ടൽ സഹായിക്കും. സ്തനാർബുദം, അണ്ഡാശയ അർബുദം എന്നിവ വരാതിരിക്കാൻ മുലയൂട്ടൽ സഹായിക്കുന്നു.

കുഞ്ഞും അമ്മയും തമ്മിലുളള മാനസിക ബന്ധം ദൃഢമാക്കുന്നതിന് മുലയൂട്ടൽ അനിവാര്യമാണ്. പ്രസവശേഷം അമ്മയുടെ ശരീരഭാരം കുറക്കാനും മുലയൂട്ടൽ സഹായിക്കുന്നു. 2025ലെ പ്രമേയം പ്രകാരം, ഓരോ അമ്മക്കും അവരുടെ മുലയൂട്ടൽ യാത്രയിൽ പിന്തുണ നൽകുന്ന ഒരു നിലനിൽക്കുന്ന സംവിധാനത്തിലേക്കാണ് ഈ പ്രചാരണ പ്രവർത്തനങ്ങൾ നയിക്കുന്നത്. മുലയൂട്ടലിന്റെ പ്രാധാന്യത്തെപ്പറ്റിയും അതിന്‍റെ സാമൂഹ്യ, ആരോഗ്യപരമായ ഗുണങ്ങളെപ്പറ്റിയും സമൂഹത്തിൽ അവബോധം വളർത്തുകയാണ് ലോക മുലയൂട്ടൽ വാരത്തിന്റെ പ്രധാന ലക്ഷ്യം.

(എം.ഇ.എസ് മമ്പാട് കോളജ് ന്യൂട്രിഷൻ സയൻസ് ആൻഡ് ഡയറ്ററ്റിക്‌സ് വിഭാഗം അസിസ്റ്റന്‍റ് പ്രഫസറാണ് ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new born babyhealth articleWorld Breastfeeding WeekBreastfeeding
News Summary - Prioritize breastfeeding...
Next Story