Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2014 6:55 AM IST Updated On
date_range 26 Aug 2014 6:55 AM ISTമരുന്നുകള്‍ ഫലിക്കുന്നില്ല; ഭീഷണിയായി പുതിയ ലൈംഗിക രോഗം
text_fieldsbookmark_border
സിഡ്നി: മരുന്ന് ഫലിക്കാത്ത പുതിയ ലൈംഗിക രോഗം വൈദ്യലോകത്ത് ഉത്കണ്ഠ സൃഷ്ടിക്കുന്നു. മധ്യയൂറോപ്പില്‍നിന്ന് ആസ്ട്രേലിയയിലത്തെിയ സന്ദര്‍ശകയിലാണ് ഗൊണേറിയയുടെ പുതിയ രൂപം കണ്ടത്തെിയത്. പതിവ് ആന്‍റിബയോട്ടിക്കുകള്‍ ഫലിക്കാതെവന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അത്യന്തം അപകടകരമായ പുതിയ ബാക്ടീരിയയെ തിരിച്ചറിഞ്ഞത്. എ 8806 എന്നു പേരിട്ട ബാക്ടീരിയ മരുന്നുകളെ ചെറുക്കാന്‍ ശേഷിയുള്ളതാണെന്ന് ആസ്ട്രേലിയന്‍ ആരോഗ്യവിഭാഗം അറിയിച്ചു. ഇതത്തേുടര്‍ന്ന്, ഗൊണേറിയ കണ്ടത്തെിയ എല്ലാ രോഗികളെയും അടിയന്തര പരിശോധനക്കു വിധേയമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2009ല്‍ ജപ്പാനില്‍ 31 വയസ്സുകാരിയായ ലൈംഗികത്തൊഴിലാളിയിലാണ് ഈ രോഗം ആദ്യമായി കണ്ടത്തെിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story