കണ്ണിന്‍െറ ആരോഗ്യത്തിന് കാപ്പി കുടിക്കണമെന്ന്
text_fieldsവാഷിങ്ടണ്‍: ഒരു ആപ്പിള്‍ കഴിക്കൂ...ഡോക്ടറെ അകറ്റിനിര്‍ത്തൂ എന്ന വൈദ്യശാസ്ത്ര രംഗത്തെ പഴമൊഴിയോടൊപ്പം പുതുമൊഴിയുമായി ഒരുകൂട്ടം ഗവേഷകര്‍ രംഗത്ത്. ദിവസേന ഒരു കപ്പ് കാപ്പികുടിക്കൂ... കണ്ണ് ഡോക്ടറെ അകറ്റിനിര്‍ത്തൂ എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. പ്രമേഹം, ഗ്ളോകോമ തുടങ്ങിയ രോഗങ്ങള്‍ മൂലവും വാര്‍ധക്യം മൂലവും കണ്ണിന്‍െറ റെറ്റിനക്ക് സംഭവിക്കുന്ന കോശനഷ്ടത്തെ കാപ്പികുടി പ്രതിരോധിക്കുമെന്നാണ് ന്യൂയോര്‍ക്കിലെ കോര്‍ണല്‍ യൂനിവേഴ്സിറ്റിയിലെ ഗവേഷകരുടെ കണ്ടത്തെല്‍.
ഒരു കപ്പ് കാപ്പിയില്‍ അതിലടങ്ങിയിരിക്കുന്ന കഫിന്‍െറ ഒമ്പത് ഇരട്ടിയോളം ആന്‍റി ഓക്സിഡന്‍റുകള്‍ ഉണ്ടെന്നാണ് ഇതു സംബന്ധിച്ച് പഠനത്തിന് നേതൃത്വം നല്‍കിയ സൗത് കൊറിയയിലെ ചാങ് വൈ ലീ പറയുന്നത്. കാപ്പിയിലടങ്ങിയ ക്ളോറോജെനിക് ആസിഡാണ് ആന്‍റി ഓക്സിഡന്‍റുമായി പ്രവര്‍ത്തിച്ച് കണ്ണുകളിലെ റെറ്റിനയുടെ കോശക്ഷയങ്ങളെ തടയുന്നത്.
റെറ്റിനക്കകത്ത് പ്രകാശത്തോട് സംവേദനക്ഷമത പുലര്‍ത്തുന്ന ദശലക്ഷക്കണക്കിന് കോശങ്ങളാണുള്ളത്. ആവശ്യത്തിനുള്ള ഓക്സിജന്‍െറ അഭാവം മൂലം കാലക്രമേണ ഇവ നശിക്കാന്‍ തുടങ്ങുന്നതോടെയാണ് ഒരു വ്യക്തിയുടെ കാഴ്ചക്ക് മങ്ങലേറ്റു തുടങ്ങുന്നത്. മറ്റു ഭക്ഷ്യവസ്തുക്കളിലുള്ള ആന്‍റി ഓക്സിഡന്‍റുകളേക്കാള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കാപ്പിയിലടങ്ങിയിരിക്കുന്ന ക്ളോറോജെനിക് ആസിഡിന് കഴിയുമെന്നും ഇതിന് നേരിട്ട് റെറ്റിനയിലെ കോശങ്ങളിലത്തൊനുള്ള കഴിവുണ്ടെന്നും ഗവേഷണത്തില്‍ കണ്ടത്തെിയിട്ടുണ്ട്.
വിറയല്‍ രോഗം, പൗരുഷഗ്രന്ഥിയിലെ അര്‍ബുദം, പ്രമേഹം, സ്മൃതിനാശം തുടങ്ങിയ രോഗങ്ങള്‍ക്ക് കാപ്പി ഫലപ്രദമാണെന്ന് ഗവേഷകര്‍ നേരത്തേ കണ്ടത്തെിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.