ആരോഗ്യത്തിൽ കേരളം മുന്നിൽ
text_fieldsന്യൂഡൽഹി: നിതി ആേയാഗ് പ്രസിദ്ധീകരിച്ച ആരോഗ്യസൂചിക റിപ്പോർട ്ടിൽ കേരളം ഒന്നാമത്. ആന്ധ്രപ്രദേശാണ് തൊട്ടുപിറകിൽ. പട്ടികയി ൽ ഉത്തർപ്രദേശും ബിഹാറുമാണ് ഏറ്റവും പിറകിൽ. 2017-2018 വർഷത്തെ അടിസ്ഥാ നമാക്കി ‘ആരോഗ്യമുള്ള സംസ്ഥാനങ്ങൾ, പുരോഗമന ഇന്ത്യ’ എന്ന പേരിൽ നിതി ആയോഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് സമഗ്ര ആരോഗ്യസൂചിക പട്ടികയിൽ കേരളം ഒന്നാമതെത്തിയത്. ശിശുമരണ നിരക്ക്, പ്രതിരോധ കുത്തിവെപ്പ് നിരക്ക്, ആൺ-പെൺ ജനനനിരക്ക് ആനുപാതം, ആരോഗ്യ പരിചരണ സൗകര്യങ്ങളുടെ വിജ്ഞാപനം, എയ്ഡ്്സ് രോഗികളുടെ അനുപാതം തുടങ്ങി 23ഓളം സൂചികകളിലെ പ്രകടനത്തിെൻറ അടിസ്ഥാനത്തിലാണിത്.
ലോകബാങ്ക്, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് നിതി ആേയാഗ് ആരോഗ്യ മേഖലയെക്കുറിച്ച് പഠനം നടത്തിയത്. വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. 74.01 ആണ് കേരളത്തിന് ലഭിച്ച സ്േകാർ. തൊട്ടുപിറകിലുള്ള ആന്ധ്രപ്രദേശിന് 65.13 ആണ് ലഭിച്ചത്. മഹാരാഷ്ട്ര (63.99), ഗുജറാത്ത് (63.52), പഞ്ചാബ് (63.01) എന്നിവയാണ് ഉയർന്ന സ്കോർ ലഭിച്ച സംസ്ഥാനങ്ങൾ.
ഏറ്റവും പിറകിലുള്ള ഉത്തർപ്രദേശിന് 28.61ഉം ബിഹാറിന് 32.11ഉം സ്കോറാണ് ലഭിച്ചത്. വലിയ സംസ്ഥാനങ്ങൾ (23), ചെറിയ സംസ്ഥാനങ്ങൾ (എട്ട്), കേന്ദ്രഭരണ പ്രദേശങ്ങൾ (ഏഴ്) എന്നിങ്ങനെ മൂന്നായി തിരിച്ചാണ് പഠനം. ചെറിയ സംസ്ഥാനങ്ങളിൽ മിസോറമും കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡിഗഢും ഒന്നാമതെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.