വേവിച്ച ചീരയോ വേവിക്കാത്ത ചീരയോ? ആരോഗ്യത്തിന് നല്ലത് ഏത്
text_fieldsഇരുമ്പ് ധാരാളമായി അടങ്ങിയ പച്ചക്കറികളിൽ ഒന്നാണ് ചീര. മിക്ക അടുക്കളകളിലും ചീര കൊണ്ട് പല വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ പാചകം ചെയ്ത ചീരയാണോ പാചകം ചെയ്യാത്ത ചീരയാണോ പോഷകഗുണങ്ങൾ കൂടുതലായി നൽകുന്നത് എന്നതിനെ കുറിച്ച് ആളുകൾക്കിടയിൽ ആശങ്കയുണ്ട്. പൊതുവെയുള്ള ധാരണ പാചകം ചെയ്ത ചീരക്ക് പോഷകഗുണങ്ങൾ നഷ്ടമാകുമെന്നാണ് പറയുന്നത്. എന്നാൽ ഇവക്ക് ശാസ്ത്രീയമായ അടിത്തറയില്ല.
ചീരയിലെ പോഷകഗുണങ്ങൾ
ഇലവർഗങ്ങളിലടങ്ങിയ നോൺ ഹീം ഇരുമ്പാണ് ചീരയിലുള്ളത്. ഇത് ശരീരത്തിന് പെട്ടന്ന് ആഗിരണം ചെയ്യാൻ പറ്റാത്തതാണ്. അതുകൊണ്ട് ചീരയിൽ ധാരാളമായി അടങ്ങിയ ഇരുമ്പിലെ ചെറിയൊരു അംശം മാത്രമേ നമ്മുടെ ശരീരം ആഗിരണം ചെയ്യുന്നുള്ളൂ. ഇരുമ്പ് ശരീരത്തിലേക്ക് എത്തുന്നത് തടയാൻ സാധിക്കുന്ന ഘടകങ്ങൾ ചീരയിലടങ്ങിയതാണ് ഇതിന് കാരണം.
ഒക്സലേറ്റ്സ് എന്ന പദാർഥമാണ് ഇരുമ്പ് ആഗിരണം ചെയ്യുന്നതിന് തടസ്സം നിൽക്കുന്നത്. ഇത് വേവിക്കാത്ത ചീരയിൽ ഉയർന്ന അളവിൽ കാണപ്പെടും. അതുകൊണ്ട് വേവിക്കാതെ പച്ചക്ക് കഴിക്കുന്ന ചീരയിലെ ഇരുമ്പ് ഓക്സ്ടേൽസിൽ കുടുങ്ങിക്കിടക്കും. ഒറ്റനോട്ടത്തിൽ പച്ച ചീരയിൽ കൂടുതൽ പോഷകങ്ങൾ അടങ്ങിയതായി തോന്നുമെങ്കിലും ശരീരത്തിന് ആഗിരണം ചെയ്യാൻ സാധിക്കില്ല.
ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറവുള്ളവരും അനീമിയ (രക്തത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണത്തിലോ അവയിലടങ്ങിയ ഹീമോഗ്ലോബിന്റെ അളവിലോ ഉണ്ടാകുന്ന കുറവ്) ഉള്ളവരും വേവിക്കാത്ത ചീര കഴിക്കുന്നത് ഗുണം ചെയ്യില്ല.
ചീര വേവിക്കുന്നത്
താരതമ്യേന വേവിച്ച ചീരയിൽ ഓക്സലേറ്റ് കുറവായിരിക്കും. ചെറു തീയിൽ തിളപ്പിക്കുന്നതും തോരനാക്കി പാചകം ചെയ്ത് ഉപയോഗിക്കുന്നതും ചീരയിലെ ഓക്സലേറ്റ് ഘടകങ്ങളെ നശിപ്പിച്ച് കൂടുതൽ ഇരുമ്പുകൾ പുറത്തു വിടും. ഇത് ചീരയിലെ ഇരുമ്പ് അംശത്തെ പെട്ടന്ന് ആഗിരണം ചെയ്യാൻ സഹായിക്കും. മാത്രമല്ല, വേവിക്കുമ്പോൾ ചുരുങ്ങുന്ന പ്രകൃതമുള്ളതു കൊണ്ട് ഒരു പിടിയിൽ തന്നെ ധാരാളം പോഷകങ്ങൾ ശരീരത്തിന് ലഭിക്കും.
ഏതാണ് കൂടുതൽ മെച്ചം?
ചീരയിലൂടെ ഇരുമ്പ് സത്ത് ലഭിക്കണമെന്ന് ആവശ്യമുള്ളവർ ചീര വേവിച്ച് കഴിക്കുന്നതാണ് നല്ലത്. എന്നാൽ ചീരയില മറ്റ് പോഷകഗുണങ്ങളായ വിറ്റാമിനുകളും ആന്റിഓക്സിടന്റുകളും ആവശ്യമുള്ളവർക്ക് വേവിക്കാത്ത ചീര കഴിക്കാവുന്നതാണ്.
ഓരോരുത്തർക്കും ആവശ്യമുള്ള പോഷകങ്ങൾ അനുസരിച്ച് വേവിച്ചതും വേവിക്കാത്തതുമായ ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണത്തിന്റെ കൂടെ ചീര കഴിക്കുന്നത് മികച്ചതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

