Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightചെറിയ അശ്രദ്ധ...

ചെറിയ അശ്രദ്ധ അണുബാധയിലേക്ക്! കോൺടാക്ട് ലെൻസ് ധരിച്ച് കുളിച്ച ഇരുപത്കാരിക്ക് നഷ്ടപ്പെട്ടത് വലത് കണ്ണിന്‍റെ കാഴ്ച

text_fields
bookmark_border
ചെറിയ അശ്രദ്ധ അണുബാധയിലേക്ക്! കോൺടാക്ട് ലെൻസ് ധരിച്ച് കുളിച്ച ഇരുപത്കാരിക്ക് നഷ്ടപ്പെട്ടത് വലത് കണ്ണിന്‍റെ കാഴ്ച
cancel

പലരും നിസാരമായി മറന്നുപോകുന്ന ഒരു ശീലം ഒരാളുടെ ജീവിതത്തെത്തന്നെ എങ്ങനെയെല്ലം മാറ്റിമറിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ‍? കോൺടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവർക്കുള്ള മുന്നറിയിപ്പായി തന്‍റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഗ്രേസ് ജാമിസൺ എന്ന ഇരുപതുകാരി. ഒരു അബദ്ധം മാസങ്ങൾ നീണ്ട ഇരുട്ടിലേക്കും, തെറ്റായ രോഗനിർണ്ണയത്തിലേക്കും, നീണ്ട സുഖപ്രാപ്തിയുടെ നാളുകളിലേക്കും അവളെ എത്തിച്ചു.

ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് ജാമിസണിന്‍റെ ദുരിതം ആരംഭിച്ചത്. അവിടെവെച്ച് കോൺടാക്റ്റ് ലെൻസ് ധരിച്ചുകൊണ്ട് കുളിച്ചതിന്‍റെ ഫലമായി അവളുടെ കണ്ണുകളിൽ അണുബാധയേറ്റു. വെള്ളത്തിൽ സാധാരണയായി കാണപ്പെടുന്ന അകാന്തമീബ എന്ന സൂക്ഷ്മജീവിയാണ് അണുബാധക്ക് കാരണമായത്. ആഴ്ചകൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോഴായിരുന്നു ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. നിർഭാഗ്യവശാൽ ചികിത്സക്കായി ആദ്യം സമീപിച്ച ഡോക്ടർ തെറ്റായി രോഗനിർണ്ണയം നടത്തുകയും സ്റ്റിറോയ്ഡ് തുള്ളിമരുന്നുകൾ നൽകുകയും ചെയ്തു. ഇത് അണുബാധ കൂടുതൽ വഷളാകാനിടയായി.

'അകാന്തമീബ കെരാറ്റൈറ്റിസ്' എന്ന ഈ അണുബാധ മൂലം ഒരാഴ്ചയ്ക്കുള്ളിൽ ജാമിസണിന്‍റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. ശരിയായ രോഗനിർണ്ണയം നടത്തുന്നതിനും അനുയോജ്യമായ ചികിത്സ ആരംഭിക്കുന്നതിനും മുമ്പ് ഏതാണ്ട് രണ്ടുമാസത്തോളമാണ് അവൾ അന്ധതയിൽ ജീവിച്ചത്.

സംഭവത്തിന് ശേഷം ജാമിസൺ തന്റെ രോഗപ്രാപ്തിയുടെ ഓരോ ഘട്ടവും സമൂഹമാധ‍്യമത്തിലൂടെ പങ്കുവെച്ചിരുന്നു. തന്റെ ജീവിതം എങ്ങനെയൊക്കെ മാറിമറിഞ്ഞു എന്നതിനെക്കുറിച്ച് അവൾ ഈ പോസ്റ്റുകളിലൂടെ വ്യക്തമാക്കി. നിലവിൽ ഈ ഇരുപതുകാരിയുടെ വലതുകണ്ണിന് കാഴ്ചയില്ല.

ൊവശങ്ങളിൽ നിന്ന് നോക്കുമ്പോൾ എന്റെ പ്യൂപ്പിൾ കാണാമെന്നതുകൊണ്ട് എനിക്ക് പെരിഫറൽ കാഴ്ച (വശങ്ങളിലെ കാഴ്ച) ഉണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്, എന്നാൽ നിർഭാഗ്യവശാൽ എനിക്കതില്ല. കണ്ണിന്റെ മുൻഭാഗത്തുള്ള കറുത്ത പാട് പ്യൂപ്പിളിനെ പൂർണ്ണമായും മറച്ചിരിക്കുന്നതിനാൽ എന്റെ വലതുകണ്ണിന് കാഴ്ചയില്ല. അതൊരു മങ്ങിയ വെളുത്ത നിറത്തിലാണ് കാണപ്പെടുന്നത്, വെളിച്ചം മാത്രമാണ് എനിക്ക് തിരിച്ചറിയാൻ കഴിയുക. ആരും വെള്ളത്തിലിറങ്ങുമ്പോൾ കോൺടാക്റ്റ് ലെൻസ് ധരിക്കരുത്!!! ദൈവം നിങ്ങളെല്ലാവരെയും അനുഗ്രഹിക്കട്ടെ' സമൂഹമാധ‍്യമത്തിൽ അടുത്തിടെ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

`മുൻപുണ്ടായിരുന്നതുപോലെ എല്ലാം ഇപ്പോൾ പ്രവർത്തിക്കുന്നില്ല... അത് സാരമില്ല. ഇപ്പോഴും നിലനിൽക്കുന്ന കാര്യങ്ങളിൽ ഞാൻ കൃതജ്ഞതയുള്ളവളാണ്' നിരവധി പ്രതിസന്ധികളലൂടെ കടന്നുപോയിട്ടും പ്രത്യാശ നിറഞ്ഞ കാഴ്പ്പടോടെ ജാമിസൺ കൂട്ടിചേർത്തു. അണുബാധയുടെ തീവ്ര ഘട്ടത്തിൽ ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടിരുന്നെങ്കിലും മികച്ച ചികിത്സയിലൂടെ അവൾക്ക് ഒരു പരിധി വരെ കാഴ്ച തിരിച്ചുലഭിച്ചു. ഭാവിയിൽ കാഴ്ച കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ചിലപ്പോൾ ശസ്ത്രക്രിയക്കും വിധേയമായേക്കാമെന്നും ഈ ഇരുപതുകാരി സൂചിപ്പിക്കുന്നു. കുളിക്കുമ്പോഴോ മറ്റോ ലെൻസുകൾ ധരിക്കരുതെന്ന് അവൾ നിരന്തരം ഓർമ്മിപ്പിക്കുന്നു. ടാപ്പിൽ നിന്നുള്ള വെള്ളമായാലു സ്വിമ്മിംഗ് പൂളിലെ വെള്ളമായാലും പ്രകൃതിദത്ത സ്രോതസ്സുകളിലെ വെള്ളമായാലും അതിലൊക്കെ ലെൻസുകളിൽ പറ്റിപ്പിടിക്കാനും കണ്ണിനെ ബാധിക്കാനും സാധ്യതയുള്ള ദോഷകരമായ സൂക്ഷ്മജീവികൾ അടങ്ങിയിട്ടുണ്ടാകാം.

ലെന്‍സുകൾ ഉപയോഗിക്കുമ്പോൾ ജാമിസൺ നിർദേശിക്കുന്ന ചില പ്രധാന ശുചിത്വ ശീലങ്ങൾ

  • കടകളിൽ നിന്നും വാങ്ങുന്നതോ ഡോക്ടർ നിർദേശിച്ചതോ ആയ കോൺടാക്റ്റ് ലെൻസ് സൊല്യൂഷൻ മാത്രം ഉപയോഗിക്കുക.
  • ഒരിക്കലും വെള്ളം ഉപയോഗിക്കരുത്.
  • ലെൻസ് കേസിനുള്ളിലെ സൊല്യൂഷൻ ദിവസവും മാറ്റുക.
  • ലെൻസുകൾ കൈകാര്യം ചെയ്യുന്നതിന് മുൻപ് കൈകൾ നന്നായി കഴുകി ഉണക്കുക.
  • ഇതോടൊപ്പം കോൺടാക്റ്റ് ലെൻസ് ധരിച്ചുകൊണ്ട് ഉറങ്ങുന്നത് കണ്ണുകളിൽ അസ്വസ്ഥതയും അണുബാധയും ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Contact Lenseseyehealthnews
News Summary - A slight carelessness leads to infection! 20-year-old loses sight in right eye after showering while wearing contact lenses
Next Story