Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightമസ്തിഷ്കം...

മസ്തിഷ്കം കാർന്നുതിന്നുന്ന അമീബ

text_fields
bookmark_border
മസ്തിഷ്കം കാർന്നുതിന്നുന്ന അമീബ
cancel
ആരോഗ്യ കേരളത്തിന് അത്ര ചിരചരിതമല്ലാത്തൊരു രോഗമാണ് അ​മീ​ബി​ക് മെ​നി​ഞ്ചൈ​റ്റി​സ്. ഏറ്റവും ലളിതമായി പറഞ്ഞാൽ, മനുഷ്യ മസ്തിഷ്കത്തിൽ പ്രവേശിച്ച് അവയെ പതിയെ നശിപ്പിക്കാൻശേഷിയുള്ളൊരു അമീബ പരത്തുന്ന അത്യന്തം മാരകമായൊരു രോഗം. 2016ൽ ആദ്യമായി റിപ്പോർട്ട് ചെയ്തപ്പോൾ അത്യപൂർവ രോഗങ്ങളുടെ ഗണത്തിലാണ് ഇതിനെ ഉൾപ്പെ​ടുത്തിയത്. എന്നാൽ, പിന്നീടുള്ള വർഷങ്ങളിലെല്ലാം രോഗം കൂടുതൽ വ്യാപ്തിയോടെ റിപ്പോർട്ട് ചെയ്തു. ഈ വർഷം രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തു എന്നു മാ​ത്രമല്ല, രോഗബാധയയുടെ സ്വാഭാവത്തിലും മാറ്റം കണ്ടു; മരണവുമുണ്ടായി. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് രോഗത്തെക്കുറിച്ച് സവിശേഷമായി പഠിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

മൂ​ന്നുമാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്, മൂ​ന്നുമാ​സം മു​മ്പ് പ്ര​സ​വം ക​ഴി​ഞ്ഞ അ​മ്മ​ക്ക്.... ഇ​ങ്ങ​നെ വൈ​ദ്യ​ശാ​സ്ത്രരം​ഗ​ത്തു​നി​ന്ന് ഇ​തു​വ​രെ കേ​ട്ടു​കേ​ൾ​വി​ല്ലാ​ത്തവി​ധം അ​മീ​ബി​ക് മെ​നി​ഞ്ചൈ​റ്റി​സ് പ​ട​ർ​ന്നുപി​ടി​ക്കു​മ്പോ​ൾ അ​ന്ധാ​ളി​പ്പി​ലാ​ണ് കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​വ​കു​പ്പ്. മു​ങ്ങി​ക്കു​ളി​ക്കു​മ്പോ​ൾ മൂ​ക്കിലൂ​ടെ വെ​ള്ള​ത്തി​ലെ അ​മീ​ബ ത​ല​ച്ചോ​റി​ലെ​ത്തി​യാ​ണ് മ​ര​ണസാ​ധ്യ​ത കൂ​ടു​ത​ലു​ള്ള അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ഈ രോഗത്തെക്കുറിച്ചുള്ള സാമാന്യ ധാരണ.

എ​ന്നാ​ൽ, ഈ ​നി​ഗ​മ​ന​ങ്ങ​ളെ പൊ​ളി​ച്ചെ​ഴു​തു​ന്ന ത​ല​ത്തി​ലു​ള്ള കേ​സു​ക​ളാ​ണ് ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ലാ​യി കേ​ര​ള​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്. ത​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തു​ന്ന ഭൂ​രി​ഭാ​ഗം രോ​ഗി​ക​ൾ​ക്കും ഇ​ത്ത​ര​ത്തി​ലു​ള്ള യാ​തൊ​രുത​ര​ത്തി​ലു​ള്ള പൂ​ർ​വകാ​ല അ​നു​ഭ​വ​ങ്ങ​ളും ഇ​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​രും ആ​രോ​ഗ്യവ​കു​പ്പി​ലെ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും വ്യ​ക്ത​മാ​ക്കു​ന്നു. അപ്പോൾ എന്താണ് പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഈ രോഗത്തിന്റെ കാരണം? ആരോഗ്യവകുപ്പ് പുതിയൊരു അന്വേഷണത്തിന് തുടക്കമിട്ട സാഹചര്യത്തിൽ രോഗങ്ങളെയും രോഗസാഹചര്യങ്ങളെയും കുറിച്ച സമാന്യ അറിവ് നാം സാധാരണക്കാർക്കും നല്ലതാണ്.

അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം

സാ​ധാ​ര​ണ കാ​ണ​പ്പെ​ടു​ന്ന മ​സ്തി​ഷ്‌​ക ജ്വ​ര​ങ്ങ​ളി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഏ​റെ ഗു​രു​ത​ര​വും മ​ര​ണ​സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​തു​മാ​യ രോ​ഗ​മാ​ണ് പ്രൈ​മ​റി അ​മീ​ബി​ക് മെ​നി​ഞ്ചോ എ​ന്‍സ​ഫ​ലൈ​റ്റി​സ് എ​ന്ന അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം. ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന ന​ഗ്ലേ​റി​യ ഫൗ​ലേ​റി വി​ഭാ​ഗ​ത്തി​ല്‍പെ​ടു​ന്ന അ​മീ​ബ​യാ​ണ് ഇ​തു​ണ്ടാ​ക്കു​ന്ന​ത്. മൂ​ക്കി​ലൂ​ടെ ത​ല​ച്ചോ​റി​ല്‍ പ്ര​വേ​ശി​ക്കു​ന്ന അ​മീ​ബ ത​ല​ച്ചോ​റി​ലെ കോ​ശ​ങ്ങ​ള്‍ക്ക് കേ​ടു​പാ​ടു​ക​ള്‍ വ​രു​ത്തു​ക​യും നീ​ര്‍ക്കെ​ട്ട് ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു.

ഇ​ത് അ​തി​വേ​ഗം ഗു​രു​ത​ര​മാ​യി മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ക. അ​ക്കാ​ന്ത​മീ​ബ, ബ​ല​മോ​ത്തി​യ തു​ട​ങ്ങി​യ അ​മീ​ബ​ക​ൾ ഉ​ണ്ടാ​ക്കു​ന്ന ഗ്രാ​ന്വ​ലോ ​മാ​റ്റി​സ് അ​മീ​ബി​ക് മെ​നി​ഞ്ചൈ​റ്റി​സ് എ​ന്ന അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​ര​വുമു​ണ്ട്. പ്രൈ​മ​റി അ​മീ​ബി​ക് മെ​നി​ഞ്ചോ എ​ന്‍സ​ഫ​ലൈ​റ്റി​സി​ന് അ​മീ​ബ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ച്ച് 14 ദി​വ​സ​ത്തി​ന​കം രോ​ഗല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​തു​ട​ങ്ങും. എ​ന്നാ​ല്‍, ഗ്രാ​ന്വ​ലോ മാ​റ്റി​സ് അ​മീ​ബി​ക് മെ​നി​ഞ്ചൈ​റ്റി​സി​ന് ആ​ഴ്ച​ക​ൾ​ക്ക​ക​മാ​ണ് ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​വു​ക.

പ​ക​രു​ന്ന​ത് ഇ​ങ്ങ​നെ

അ​മീ​ബ​യു​ടെ സാ​ന്നി​ധ്യ​മു​ള്ള വെ​ള്ള​ത്തി​ല്‍ മു​ങ്ങി​ക്കു​ളി​ക്കു​മ്പോ​ള്‍ മൂ​ക്കി​ലൂ​ടെ​യാ​ണ് രോ​ഗാ​ണു ത​ല​ച്ചോ​റി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്. മു​ങ്ങി​യും ചാ​ടി​യും കു​ളി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന സ​മ്മ​ര്‍ദ​ത്തി​ല്‍ ജ​ലാ​ശ​യ​ങ്ങ​ളി​ലെ വെ​ള്ളം മൂ​ക്കി​ലൂ​ടെ നെ​യ്‌​സ​ല്‍ മ്യൂ​കോ​സ വ​ഴി മൂ​ക്കി​നും ത​ല​ച്ചോ​റി​നും ഇ​ട​യി​ലെ നേ​ര്‍ത്ത ക്രി​ബ്രി​ഫോം പ്ലേ​റ്റി​ലെ ചെ​റി​യ വി​ള്ള​ലി​ലൂ​ടെ ത​ല​ച്ചോ​റി​ലേ​ക്ക് ക​ട​ക്കു​ന്നു. കു​ട്ടി​ക​ളി​ല്‍ ക്രി​ബ്രി​ഫോം പ്ലേ​റ്റ് വ​ള​രെ നേ​ര്‍ത്ത​തും പൂ​ര്‍ണ​മാ​യും അ​ട​യാ​ത്ത​തു​മാ​വാം കൂ​ടു​ത​ലും കു​ട്ടി​ക​ളെ ബാ​ധി​ക്കാ​ന്‍ കാ​ര​ണം.

ത​ല​ച്ചോ​റി​നെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന​തു​കൊ​ണ്ട് നേ​ര​ത്തേ ഇ​ത് ബ്രെ​യി​ന്‍ ഈ​റ്റി​ങ് അ​മീ​ബ എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ഈ ​രോ​ഗം മ​നു​ഷ്യ​രി​ല്‍നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രി​ല്ല. എ​ന്നാ​ൽ, സ​മീ​പകാ​ല​ത്ത് കേ​ര​ള​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു​ന്ന കേ​സു​ക​ളി​ൽ ഭൂ​രി​ഭാ​ഗം രോ​ഗി​ക​ളും ഇ​ത്ത​ര​ത്തി​ൽ വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കു​ളി​ക്കു​ക​യോ നീ​ന്തു​ക​യോ ചെ​യ്യാ​ത്ത​വ​രാ​ണ്. എ​വി​ടെനി​ന്നാ​ണ് ഇ​വ​ർ​ക്ക് രോ​ഗം പി​ടി​പെ​ട്ട​തെ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മാ​ത്ര​മ​ല്ല മൂ​ക്കി​ന് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​പ​ക​ടം പ​റ്റി​യ ആ​ളു​ക​ളാ​ണെ​ങ്കി​ൽ കു​ളി​ക്കു​മ്പോ​ഴും മ​റ്റും മൂ​ക്കി​ലൂ​ടെ വെ​ള്ളം ത​ല​ച്ചേ​റി​ലെ​ത്താ​നും സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ല​ക്ഷ​ണ​ങ്ങ​ൾ അറിയാം

ശ​ക്ത​മാ​യ പ​നി, ത​ല​വേ​ദ​ന, ഛര്‍ദി എ​ന്നി​വ​യാ​ണ് ആ​ദ്യം ക​ണ്ടു​തു​ട​ങ്ങു​ക. അ​ധി​കം വൈ​കാ​തെ അ​ണു​ബാ​ധ ത​ല​ച്ചോ​റി​നെ കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ക​യും അ​പ​സ്മാ​രം, ബോ​ധ​ക്ഷ​യം തു​ട​ങ്ങി​യ​വ ഉ​ണ്ടാ​വു​ക​യും ചെ​യ്യും. ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​വു​ന്ന​തും രോ​ഗം മൂ​ര്‍ച്ഛി​ക്കു​ന്ന​തും വ​ള​രെ പെ​ട്ടെന്നാ​യി​രി​ക്കും. ല​ക്ഷ​ണ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന രോ​ഗി​ക​ളി​ല്‍ സാ​ധാ​ര​ണ മ​സ്തി​ഷ്‌​ക ജ്വ​ര​ത്തി​ന് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന മാ​ത്രം ന​ട​ത്തി​യാ​ല്‍ അ​മീ​ബ​യെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യി​ല്ല. ന​ട്ടെ​ല്ലി​ൽനി​ന്നു​ള്ള സ്ര​വ​ത്തി​ൽ വെ​റ്റ്മൗ​ണ്ട് പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ലേ അ​മീ​ബ സാ​ന്നി​ധ്യം അ​റി​യാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. സ്ര​വം പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് രോ​ഗം പൂ​ർ​ണ​മാ​യി സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. പ്രാ​ഥ​മി​ക ല​ക്ഷ​ണ​ങ്ങ​ള്‍ ബാ​ക്ടീ​രി​യ​ല്‍ മെ​നി​ഞ്ചൈ​റ്റി​സി​ന് സ​മാ​ന​മാ​യി​രി​ക്കും. ആ​രോ​ഗ്യസ്ഥി​തി പെ​ട്ടെ​ന്ന് വ​ഷ​ളാ​വു​ന്ന​ത് ക​ണ്ടാ​ൽ രോ​ഗി വെ​ള്ള​ത്തി​ല്‍ മു​ങ്ങി​ക്കു​ളി​ച്ചി​രു​ന്നോ എ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​ത് പ്ര​ധാ​ന​മാ​ണ്.

കേ​ര​ള​ത്തി​ല്‍

2016ലാ​ണ് കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി അ​മീ​ബി​ക് മെ​നി​ഞ്ചൈ​റ്റി​സ്‌ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്. ​തു​ട​ര്‍ന്ന് വ​ര്‍ഷ​ത്തി​ല്‍ ഒ​ന്നോ അ​ല്ലെ​ങ്കി​ല്‍ ര​ണ്ടുവ​ര്‍ഷം കൂ​ടു​മ്പോ​ള്‍ ഒ​ന്നോ ആ​യി​രു​ന്നു റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍, ഈ ​വ​ര്‍ഷം ഇ​തി​ന​കം ഏ​ഴ് കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട്‌ ചെ​യ്യ​പ്പെ​ട്ടു. എ​ന്തു​കൊ​ണ്ടാ​ണ് ഈ ​വ​ർ​ധ​ന എ​ന്ന​തി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ പ​ഠ​ന​ങ്ങ​ള്‍ ആ​വ​ശ്യ​മാ​ണ്. പ്രൈ​മ​റി അ​മീ​ബി​ക് മെ​നി​ഞ്ചോ എ​ന്‍സ​ഫ​ലൈ​റ്റി​സ് ഉ​ണ്ടാ​ക്കു​ന്ന​ത് ചൂ​ട് ഇ​ഷ്ട​പ്പെ​ടു​ന്ന അ​മീ​ബ​യാ​ണ്. ചൂ​ട് 40 ഡി​ഗ്രി​ക്ക് മു​ക​ളി​ലേ​ക്ക് ഉ​യ​രു​ന്ന​ത് ഇ​വ​യു​ടെ വ​ള​ർ​ച്ച​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​മൊ​രു​ക്കും.

ആ​ഗോ​ള​താ​പ​ന​വും അ​തു​കാ​ര​ണം അ​മീ​ബ​ക്ക് കൂ​ടു​ത​ല്‍ വ്യാ​പ​നം ഉ​ണ്ടാ​യ​തു​മാ​വാം രോ​ഗം വ​ര്‍ധി​ക്കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്ന​ത്. ചൂ​ടു​കാ​ല​ത്ത് കു​ള​ങ്ങ​ളി​ല്‍ നി​റ​ഞ്ഞ അ​മീ​ബ മ​ഴ പെ​യ്ത​പ്പോ​ള്‍ കൂ​ടു​ത​ല്‍ ഇ​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ച​തു​മാ​വാം. എ​ന്നാ​ല്‍, ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ആ​ധി​കാ​രി​ക​മാ​യി പ​റ​യു​ന്ന​തി​ന് കൂ​ടു​ത​ല്‍ പ​ഠ​ന​ങ്ങ​ള്‍ ആ​വ​ശ്യ​മാ​ണ്. രാ​ജ്യ​ത്ത് കൊ​ൽ​ക്ക​ത്ത​യി​ല്‍ മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ന് സ​മാ​ന​മാ​യ രീ​തി​യി​ല്‍ ഈ ​വ​ര്‍ഷം കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.

പ​രി​ശോ​ധ​ന​യി​ലെ വൈ​ദ​ഗ്ധ്യം

രോ​ഗി​യു​ടെ ന​ല്ലെ​ട്ടി​ൽ​നി​ന്നെ​ടു​ക്കു​ന്ന സെ​റി​ബ്രോ സ്പൈ​ന​ൽ ഫ്ലൂ​യി​ഡ് പ​രി​ശോ​ധി​ച്ചാ​ണ് അ​മീ​ബി​ക് മ​സ്കി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഫ്ലൂ​യി​ഡ് എ​ടു​ക്കു​ന്ന സ​മ​യ​വും അ​ത് പ​രി​ശോ​ധ​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​ സ​മ​യ​വുമെ​ല്ലാം പ്ര​ധാ​ന​മാ​ണ്. പരിച​യസ​മ്പ​ത്തു​ള്ള ഒ​രു മൈ​ക്രോ​ബ​യോ​ള​ജി​സ്റ്റി​ന് മാ​ത്ര​മേ അ​മീ​ബ​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ക​യു​ള്ളൂ എ​ന്ന് ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ഫ്ലൂ​യി​ഡ് എ​ടു​ത്ത് അ​തേ ഊ​ഷ്മാ​വി​ൽത​ന്നെ ലാ​ബി​ലെ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്ത​ണം. സ​മ​യം വൈ​കു​ക​യോ ഫ്ലൂ​യി​ഡ് ത​ണു​ത്ത അ​ന്ത​രീ​ക്ഷ​ത്തി​ൽ സൂ​ക്ഷി​ക്കു​ക​യോ ചെ​യ്താ​ൻ അ​മീ​ബ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ക​യി​ല്ലെ​ന്നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു. പ​ല​പ്പോ​ഴും രോ​ഗി​ക​ളി​ൽ രോ​ഗം പെ​ട്ടെന്ന് തി​രി​ച്ച​റി​യ​പ്പെ​ടാ​തി​രി​ക്കാ​നും ഇ​ത് കാ​ര​ണ​മാ​വും. ●

ക​ണ​ക്കു​ക​ളി​ൽ അ​വ്യ​ക്ത​ത

സം​സ്ഥാ​ന​ത്ത് എ​ത്ര അ​മീ​ബി​ക് മ​സ്തിഷ്‍ക ജ്വ​രം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു എ​ന്നതിൽ അവ്യക്തതയുണ്ട്. ഈ​വ​ർ​ഷം ആ​ഗ​സ്റ്റ് 28 വ​രെ 15 പേ​ർ​ക്ക് അ​മീ​ബി​ക് മ​സ്തി​ഷ്ക​ ജ്വ​രം സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് ഔദ്യോഗിക ക‍ണ​ക്ക്. മ​ര​ണം ഒ​ന്ന് മാ​ത്ര​മാ​ണ്. അ​മീ​ബ സം​ശ​യി​ച്ച് ചി​കി​ത്സതേ​ടി​യ​ത് 32 പേ​രാ​ണ്. രോ​ഗി​ക​ളു​ടെ സ്ര​വം വെ​റ്റ് മൗ​ണ്ട് പ​രി‍ശോ​ധ​ന ന​ട​ത്തി​യാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ ചി​കി​ത്സ ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. എ​ന്നാ​ൽ, പി.​സി.​ആ​ർ (​പോ​ളി​മ​റൈ​സ് ചെ​യി​ൻ റി​യാ​ക്ഷ​ൻ) ടെ​സ്റ്റ് ഫ​ലം പൊ​സി​റ്റി​വ് ആ​യ കേ​സു​ക​ൾ മാ​ത്ര​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

നേ​ര​ത്തേ ക​ണ്ടെ​ത്താം, അ​തി​ജീ​വി​ക്കാം

മ​ര​ണം മ​ണ​ക്കു​ന്ന രോ​ഗ​മാ​യാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം അ​റി​യ​പ്പെ​ടു​ന്ന​ത്. 97 ശ​ത​മാ​ന​മാ​ണ് മ​ര​ണസാ​ധ്യ​ത. അ​ത്ത​ര​മൊ​രു രോ​ഗ​ത്തെ ന​മു​ക്ക് അ​തി​ജ​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് ഏ​റെ ആ​ശാ​വ​ഹ​മാ​ണ്. യു.​എ​സി​ലെ സെ​ൻ​റ​ർ ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ലോ​ക​ത്തു​ത​ന്നെ നേ​ര​ത്തേ പ്രൈ​മ​റി അ​മീ​ബി​ക് മെ​നി​ഞ്ചൊ എ​ൻ​സ​ഫ​ലൈ​റ്റി​സ് പോ​സി​റ്റി​വ് ആ​യ 400 പേ​രി​ൽ എ​ട്ടു​പേ​ർ മാ​ത്ര​മാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്.

ഒ​മ്പ​താ​മ​ത്തെ​യാ​ളാ​ണ് കോ​ഴി​ക്കോ​ട്ടെ ആ​ശു​പ​ത്രി​യി​ല്‍നി​ന്ന് രോ​ഗ​മു​ക്തി നേ​ടി​യ കു​ട്ടി. ഈ ​കു​ട്ടി​ക്ക് ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ട് 24 മ​ണി​ക്കൂ​റി​ന​കം രോ​ഗം ക​ണ്ടെ​ത്താ​നും ചി​കി​ത്സ ആ​രം​ഭി​ക്കാ​നും ക​ഴി​ഞ്ഞി​രു​ന്നു. മു​മ്പ​ത്തെ കേ​സു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി വ​ള​രെ വേ​ഗം രോ​ഗം നി​ർ​ണ​യി​ക്കാ​നും ചി​കി​ത്സ ആ​രം​ഭി​ക്കാ​നും ക​ഴി​ഞ്ഞ​ത് കു​ട്ടി​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

ഇ​തോ​ടൊ​പ്പം ജ​ര്‍മ​നി​യി​ല്‍ നി​ന്നെ​ത്തി​ച്ച മി​ല്‍ട്ടി​ഫോ​സി​ന്‍ മ​രു​ന്നും കൊ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞു. രോ​ഗ​നി​ര്‍ണ​യം ന​ട​ത്തി ചി​കി​ത്സ ആ​രം​ഭി​ക്കാ​ൻ അ​ൽ​പം വൈ​കി​യാ​ൽപോ​ലും മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ ക​ഴി​യാ​ത്തവി​ധം രോ​ഗി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്ക് മാ​റു​ന്നു എ​ന്ന​താ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ അ​പ​ക​ടം. ഈ ​വ​ര്‍ഷം ആ​ദ്യ​ത്തെ ര​ണ്ടു കേ​സു​ക​ൾ വ​ന്ന​പ്പോ​ൾ​ത​ന്നെ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യും ജാ​ഗ്ര​താ നി​ര്‍ദേ​ശം ന​ല്‍കി​യി​രു​ന്നു. ഇ​തി​ന്റെ ഫ​ല​മാ​യാ​ണ് ഈ ​കു​ട്ടി​യെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​നും രോ​ഗ​നി​ര്‍ണ​യം ന​ട​ത്തി ചി​കി​ത്സ ആ​രം​ഭി​ക്കാ​നും ക​ഴി​ഞ്ഞ​ത്. പ്രാ​ഥ​മി​ക ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണു​മ്പോ​ൾത​ന്നെ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ മു​ങ്ങി​ക്കു​ളി​ച്ചി​രു​ന്നോ എ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​ത് പ്ര​ധാ​ന​മാ​ണ്. പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട കാ​ര്യ​മി​ല്ല, പ​ക്ഷേ, അ​തി​ജാ​ഗ്ര​ത പാ​ലി​ക്കു​കത​ന്നെ ​വേ​ണം.

പ്രതിരോധിക്കാം, ചികിത്സയുമുണ്ട്

ആ​ഴ​മി​ല്ലാ​ത്ത, ഒ​ഴു​ക്കി​ല്ലാ​ത്ത വെ​ള്ള​ത്തി​ല്‍ ചാ​ടി​ക്കു​ളി​ക്കു​ന്ന​തും മു​ങ്ങി​ക്കു​ളി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. സ്വി​മ്മി​ങ് പൂ​ളു​ക​ള്‍ പ്രോ​ട്ടോ​കോ​ള്‍ അ​നു​സ​രി​ച്ച് ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക​യും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ക​യും വേ​ണം. ഗ്രാ​മ​ങ്ങ​ളി​ലെ കു​ള​ങ്ങ​ൾ ക്ലോ​റി​നേ​റ്റ് ചെ​യ്യു​ന്ന​ത് ന​ല്ല​താ​ണ്. കെ​ട്ടിനി​ല്‍ക്കു​ന്ന വെ​ള്ള​ത്തി​ല്‍ മു​ങ്ങി​ക്കു​ളി​ക്കു​ന്ന​തും ചാ​ടി​ക്കു​ളി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കു​ക.

നീ​ന്തു​ക​യാ​ണെ​ങ്കി​ല്‍ ത​ല വെ​ള്ള​ത്തി​ന് മു​ക​ളി​ല്‍ വ​ര​ത്ത​ക്കരീ​തി​യി​ല്‍ നീ​ന്തു​ക. മു​ങ്ങി​ക്കു​ളി​ച്ചേ പ​റ്റൂ എ​ന്നു​ണ്ടെ​ങ്കി​ല്‍ നോ​സ് ക്ലി​പ് ഉ​പ​യോ​ഗി​ച്ച് മു​ങ്ങു​ക. മു​ങ്ങി​ക്കു​ളി​ച്ച​ശേ​ഷം 14 ദി​വ​സ​ത്തി​നി​ട​ക്ക് ശ​ക്ത​മാ​യ ത​ല​വേ​ദ​ന, പ​നി, ഛര്‍ദി എ​ന്നി​വ അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ ഉ​ട​നെ ചി​കി​ത്സ തേ​ടു​ക. അ​മീ​ബ ക​ല​ര്‍ന്ന വെ​ള്ളം അ​റി​യാ​തെ കു​ടി​ച്ചു​പോ​യാ​ൽപോ​ലും പ്ര​ശ്‌​നം ഉ​ണ്ടാ​വി​ല്ല. ത​ല​ച്ചോ​റി​ൽ പ്ര​വേ​ശി​ക്കു​ന്ന​താ​ണ് അ​പ​ക​ടം വ​രു​ത്തു​ക.

ശ​ക്ത​മാ​യ സ​മ്മ​ര്‍ദ​ത്തോ​ടെ വെ​ള്ളം മൂ​ക്കി​ലേ​ക്ക് ക​യ​റു​മ്പോ​ൾ മാ​ത്ര​മാ​ണ് അ​മീ​ബ ത​ല​ച്ചോ​റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. ഒ​ഴു​കു​ന്ന പു​ഴ​യി​ല്‍ കു​റ​വാ​ണെ​ങ്കി​ലും ആ ​പു​ഴ​യു​ടെത​ന്നെ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന ഭാ​ഗ​ത്ത് അ​മീ​ബ​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​വാം. മ​ല​പ്പു​റ​ത്ത് മ​ര​ണ​പ്പെ​ട്ട കു​ട്ടി കു​ളി​ച്ച​ത് പു​ഴ​യി​ല്‍ ത​ട​യ​ണ നി​ര്‍മി​ച്ച ഭാ​ഗ​ത്താ​യി​രു​ന്നു. അ​തി​നാ​ല്‍ അ​ത്ത​രം ജ​ലാ​ശ​യ​ങ്ങ​ളും ശ്ര​ദ്ധി​ക്ക​ണം. കു​ട്ടി​ക​ള്‍ നീ​ന്ത​ല്‍ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത് ക്ലോ​റി​നേ​റ്റ് ചെ​യ്ത സ്വി​മ്മി​ങ് പൂ​ളു​ക​ളി​ല്‍ ആ​വു​ന്ന​താ​വും സു​ര​ക്ഷി​തം.

അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​ര​ത്തി​ന് ആ​ഗോ​ള​ത​ല​ത്തി​ല്‍ത​ന്നെ യു.​എ​സി​ലെ സി.​ഡി.​സി (​സെ​ന്റ​ര്‍ ഫോ​ര്‍ ഡി​സീ​സ് ക​ണ്‍ട്രോ​ള്‍) അ​നു​ശാ​സി​ക്കു​ന്ന ചി​കി​ത്സ​യാ​ണ് ന​ല്‍കു​ന്ന​ത്. സാ​ധാ​ര​ണ മെ​നി​ഞ്ചൈ​റ്റി​സി​ന് ന​ല്‍കു​ന്ന മ​സ്തി​ഷ്ക സം​ര​ക്ഷ​ണ​ത്തി​നു​ള്ള മ​രു​ന്നു​ക​ളു​ടെ കൂ​ടെ ആം​ഫോ​ടെ​റ​സി​ന്‍ ബി, ​ഫ്ലൂ​കോ​ണ​സോ​ള്‍, അ​സി​ത്രോ മൈ​സി​ന്‍, റി​ഫാം​ബ​സി​ന്‍, മി​ള്‍ട്ടി​ഫോ​സി​ന്‍ എ​ന്നീ മ​രു​ന്നു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. രോ​ഗി​ക​ൾ അ​പ​സ്മാ​രം, ബോ​ധ​ക്ഷ​യം അ​ട​ക്കം ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​വു​ന്ന​തി​നാ​ൽ ഐ.​സി.​യു, വെ​ന്റി​ലേ​റ്റ​ർ സ​പ്പോ​ർ​ട്ടും ആ​വ​ശ്യം വ​ന്നേ​ക്കാം. നേ​ര​ത്തേ ചി​കി​ത്സ ആ​രം​ഭി​ക്കു​ന്ന കു​ട്ടി​ക​ളി​ല്‍ മാ​ത്ര​മാ​ണ് മ​രു​ന്ന് ഗു​ണം ചെ​യ്യു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Healthameebakerala health departmentamebic meningoencephalitis
News Summary - Amebic meningoencephalitis
Next Story