പക്ഷിപ്പനി വൈറസ് മനുഷ്യരിലെത്തിയാൽ കോവിഡിനെക്കാൾ രൂക്ഷമാകും; ഫ്രാൻസിന്റെ മുന്നറിയിപ്പ്; അമേരിക്കയിൽ ഒരാൾ മരിച്ചു
text_fieldsപാരീസ്: പക്ഷിപ്പനി വൈറസ് മനുഷ്യരിലെത്തിയാൽ കോവിഡിനെക്കാൾ രൂക്ഷമാകും അവസ്ഥ. നിലവിൽ പക്ഷികളെ വ്യാപകമായി ബാധിക്കുന്ന വൈറസിന് മ്യൂട്ടേഷൻ സംഭവിച്ചാൽ ഇവ മനുഷ്യരിലേക്കും പ്രവേശിക്കാമെന്നും അങ്ങനെ സംഭവിച്ചാൽ അതിന്റെ അനന്തരഫലം അതിരൂക്ഷമായിരിക്കുമെന്നും ഫ്രാൻസിലെ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഫ്രാൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് പാസ്റ്റർ റെസ്പിറേറ്ററി ഇൻഫെക്ഷൻസ് ആണ് ഇതുസംബന്ധിച്ച ആശങ്ക പങ്കുവെച്ചത്.
വൻതോതിൽ രോഗകാരിയായ പക്ഷിപ്പനി എന്നിറയപ്പെടുന്ന ഏവിയൻ ഇൻഫ്ലവെൻസ കാരണം കോടിക്കണക്കിന് പക്ഷികളെയാണ് ലോകമെമ്പാടും കൊന്നൊടുക്കയിട്ടുള്ളത്. ഇത് ഭക്ഷ്യമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
അതേസമയം ഈ വൈറസ് മനുഷ്യരിൽ ബാധിക്കാനുള്ള സാധ്യത വളരെ വിരളമാണ്. എന്നാൽ സസ്തനികളിലേക്കോ മനുഷ്യരിലേക്കോ പ്രവശേിച്ചുകഴിഞ്ഞാൽ ഇവയുടെ വ്യാപനം വളരെ വേഗമായിരിക്കുമെന്ന് പാസ്റ്റർ സെന്ററിലെ മെഡിക്കൽ ഡയറക്ടർ മേരിആൻ റമെക്സ്വെൽറ്റി റോയിറ്ററിനോട് പറഞ്ഞു.
എച്ച്1, എച്ച്3 എന്നീ വൈറസുകൾക്തെിരെ മനുഷ്യന് ആന്റിബോഡി നിലവിലുണ്ട്. എന്നാൽ പക്ഷിപ്പനി പരത്തുന്ന എച്ച്5 വൈറസിനെ പ്രതിരോധിക്കാൻ കഴിയില്ല. ഇവയാണ് സ്‍സ്തനികളിൽ പ്രവേശിക്കുക. ഇവയുടെ വ്യാപനം മാരകമായിരിക്കുകയും ചെയ്യും. അത്കോവിഡ്കാലത്ത് നാം അനുഭവിച്ചതിനെക്കാൾ രൂക്ഷമായിരിക്കുമെന്നും ഇവർ കരുതുന്നു.
പണ്ട് ഇവ മനുഷ്യരെ ബാധിച്ച ചരിത്രമുണ്ട്. എച്ച്5എൻ1 അമേരിക്കയിലെ പശുക്കളെ ഇപ്പോൾ ബാധിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യമുള്ള കുട്ടികളെയും ഇവയ്ക്ക് കൊല്ലാൻ കഴിയും. കഴിഞ്ഞയാഴ്ച അമേരിക്കയിലെ വാഷിങ്ടണിൽ ഒരാൾക്ക് രോഗം ബാധിച്ചു. ഇയാൾ മരിക്കുകയും ചെയ്തു. എച്ച്5എൻ5 വൈറസായിരുന്നു ഇയാളെ ബാധിച്ചത്. ഈ വൈറസ് ബാധ കണ്ടെത്തിയ ആദ്യ കോസായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

