ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ എന്ത് സംഭവിക്കും?
text_fieldsഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമോ? ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുമെന്നും ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കുമെന്നും ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുമെന്നും പറയപ്പെടാറുണ്ട്.
ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ടൈപ്പ് 2 പ്രമേഹം, പ്രീ ഡയബറ്റിസ് അല്ലെങ്കിൽ ഇൻസുലിൻ പ്രതിരോധം എന്നിവയുള്ള വ്യക്തികൾക്ക് ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് കൂടുതൽ പ്രയോജനം ചെയ്യും. ഇവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. കലോറി ഉപഭോഗം കുറക്കാനും ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കാനും വെള്ളം കുടിക്കുന്നത് സഹായിക്കും. ഇത് ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തും.
വെള്ളം വയറ് നിറയുന്നു എന്ന തോന്നൽ ഉണ്ടാക്കും. ഇത് ഭക്ഷണം കുറക്കുന്നതിന് കാരണമാകും. കൂടാതെ മതിയായ ജലാംശം വൃക്കകളുടെ പ്രവർത്തനത്തെ പിന്തുണക്കുന്നു. ഇത് മൂത്രത്തിലൂടെ അധിക പഞ്ചസാര പുറന്തള്ളാൻ സഹായിച്ചുകൊണ്ട് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നു. ഭക്ഷണത്തിന് പിന്നാലെ വലിയ അളവില്‍ വെള്ളം ചെല്ലുന്നതും ദഹനപ്രക്രിയയെ തകരാറിലാക്കാം. ദഹിക്കാത്ത ഭക്ഷണത്തില്‍ നിന്നുള്ള ഗ്ലൂക്കോസ് കൊഴുപ്പായി മാറാനും ഇത് വഴി വയ്ക്കും. രക്തത്തിലെ പഞ്ചസാരയുടെ തോതിനും ഇതു മൂലം വ്യതിയാനമുണ്ടാകും. ഭക്ഷണം കഴിച്ച ശേഷം ഒന്നോ രണ്ടോ സിപ്പ് വെള്ളം ഇതിനാല്‍ കുടിച്ചാല്‍ മതിയാകും. ഇതിന് ശേഷം അര മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് വെള്ളം കുടിക്കാം.
പോഷകങ്ങൾ ലയിപ്പിക്കാൻ വെള്ളം കുടിക്കുന്നത് നല്ലതാണ്. മിക്ക ആരോഗ്യമുള്ള വ്യക്തികൾക്കും ഭക്ഷണത്തിന് മുമ്പോ ഭക്ഷണത്തോടൊപ്പമോ വെള്ളം കുടിക്കുന്നത് ദഹനത്തെയോ പോഷക ആഗിരണത്തെയോ തടസപ്പെടുത്തുന്നില്ല. ഭക്ഷണത്തിനൊപ്പം ഒരിക്കലും ഫ്രിജില്‍ വെച്ച് തണുപ്പിച്ച വെള്ളം കുടിക്കരുതെന്നും ന്യൂട്രീഷനിസ്റ്റുകള്‍ ഓര്‍മപ്പെടുത്തുന്നു. ഇത് എണ്ണമയമുള്ള ഭക്ഷണത്തിലെ ഘടകങ്ങള്‍ ശരിക്കും ദഹിക്കാതെ കൊഴുപ്പായി മാറാന്‍ കാരണമാകും. ശരീരത്തിന്‍റെ ഊര്‍ജം കുറക്കാനും വൃക്കകളെ ദുര്‍ബലപ്പെടുത്താനും ഇത് കാരണമാകുമെന്നും ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.