Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാൻസർ മരുന്ന് കൊള്ള: കേന്ദ്രത്തിന് സുപ്രീംകോടതി വിമർശനം

text_fields
bookmark_border
3000 രൂ​പ​യു​ടെ മ​രു​ന്നി​ന് 27,000 വ​രെ ഈ​ടാ​ക്കു​ന്നു​വെ​ന്ന് കോ​ട​തി
കാൻസർ മരുന്ന് കൊള്ള: കേന്ദ്രത്തിന്   സുപ്രീംകോടതി വിമർശനം
cancel

ന്യൂ​ഡ​ൽ​ഹി: കാ​ൻ​സ​ർ മ​രു​ന്നു​ക​ളു​ടെ​യും മ​റ്റ് ജീ​വ​ൻ​ര​ക്ഷാ ഔ​ഷ​ധ​ങ്ങ​ളു​ടെ​യും വി​ല നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി. കാ​ൻ​സ​ർ മ​രു​ന്നു​ക​ളു​ടെ മൊ​ത്ത വി​ൽ​പ​ന വി​ല​യും ചി​ല്ല​റ വി​ൽ​പ​ന വി​ല​യും ത​മ്മി​ലു​ള്ള ഭീ​മ​മാ​യ അ​ന്ത​രം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് രൂ​ക്ഷ​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

ഏ​ക​ദേ​ശം 3,000 രൂ​പ മാ​ത്ര​മു​ള്ള മ​രു​ന്നു​ക​ൾ​ക്ക് 27,000 രൂ​പ വി​ല ഈ​ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത് രോ​ഗി​ക​ളോ​ടു​ള്ള പ​ക​ൽ​ക്കൊ​ള്ള​യാ​ണെ​ന്നും ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട അ​ധി​കാ​രി​ക​ൾ മൗ​നം പാ​ലി​ക്കു​ന്ന​ത് ആ​ശ്ച​ര്യ​ക​ര​മാ​ണെ​ന്നും ബെ​ഞ്ച് കു​റ്റ​പ്പെ​ടു​ത്തി. ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ​ക്ക് എ​ന്തു​കൊ​ണ്ടാ​ണ് വി​ല​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ത്ത​തെ​ന്നും, എ​ല്ലാ മ​രു​ന്നു​ക​ൾ​ക്കും പ​ര​മാ​വ​ധി 16 ശ​ത​മാ​നം ട്രേ​ഡ് മാ​ർ​ജി​ൻ മാ​ത്രം അ​നു​വ​ദി​ക്കു​ന്ന ഏ​കീ​കൃ​ത നി​യ​മം കൊ​ണ്ടു​വ​ന്നു​കൂ​ടേ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

27,000 രൂ​പ എം.​ആ​ർ.​പി അ​ച്ച​ടി​ച്ച മ​രു​ന്ന് ഫാ​ർ​മ​സി​സ്റ്റ് യ​ഥാ​ർ​ഥ വി​ല​യാ​യ 3,000 രൂ​പ​ക്ക് ന​ൽ​കി​യാ​ൽ വ്യാ​ജ​മ​രു​ന്നാ​ണോ എ​ന്ന് സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ സം​ശ​യി​ക്കു​ന്ന ത​ര​ത്തി​ൽ വി​പ​ണി​യി​ലെ വി​ശ്വാ​സ്യ​ത ത​ക​ർ​ന്നു.

സ്വ​കാ​ര്യ കോ​ർ​പ​റേ​റ്റ് ആ​ശു​പ​ത്രി​ക​ൾ ലാ​ഭം മാ​ത്രം ല​ക്ഷ്യ​മി​ടു​ന്ന വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളാ​യി മാ​റി​യെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. പു​റ​ത്തു​നി​ന്ന് മ​രു​ന്ന് വാ​ങ്ങി ന​ൽ​കി​യാ​ൽ ചി​കി​ത്സ ഉ​റ​പ്പു​ന​ൽ​കി​ല്ലെ​ന്ന് പ​റ​ഞ്ഞ്, രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക്ക​ക​ത്തെ ഫാ​ർ​മ​സി​ക​ളി​ൽ നി​ന്നു​മാ​ത്രം ഉ​യ​ർ​ന്ന വി​ല​ക്ക് മ​രു​ന്ന് വാ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത മ​രു​ന്നു​ക​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് പ​ര​മാ​വ​ധി ചി​ല്ല​റ വി​ല പ​രി​ധി നി​ശ്ച​യി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടു​ള്ള ഹ​ര​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. ഒ​ക്ടോ​ബ​ർ 12ന് ​വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cancer medicine loot: Supreme Court criticizes the Centre
Next Story