Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകോഡ് ബ്ലൂ 2025:...

കോഡ് ബ്ലൂ 2025: ഗവൺമെന്‍റ് സൈബർപാർക്കിൽ പ്രമേഹരോഗ അവബോധ ക്യാമ്പ് നടത്തി

text_fields
bookmark_border
Code Blue 2025, Diabetes awareness camp
cancel

കോഴിക്കോട്: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സൈബർപാർക്കിൽ 'കോഡ് ബ്ലൂ – ഡയബിറ്റീസും തൊഴിൽ സ്ഥലത്തെ ആരോഗ്യവും' എന്ന വിഷയത്തിൽ വിപുലമായ പ്രമേഹരോഗ അവബോധ സെമിനാറും പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. സൈബർപാർക്കിൽ പ്രവർത്തിക്കുന്ന ജിജെ ഗ്ലോബൽ ഐടി വെഞ്ചേഴ്സ് (GJ Global IT Ventures), പ്രമുഖ ഡയബറ്റോളജിസ്റ്റ് ഡോ. എസ്.കെ. സുരേഷ് കുമാറിന്റെ ഡയബറ്റിസ് റിലീഫ് ഇനീഷ്യേറ്റീവ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ ശ്രദ്ധേയമായ പരിപാടി നടന്നത്.

സൈബർപാർക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ വിവേക് നായർ പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജ് പ്രഫസർ ഡോക്ടർ നീരജ് മാണിക്കത്ത്, ഡോ. എസ്.കെ. സുരേഷ് കുമാർ എന്നിവർ മുഖ്യാതിഥികളായി. ഐ.ടി. ജീവനക്കാരിൽ ഡയബിറ്റീസ് സാധ്യത വർധിപ്പിക്കുന്ന ജീവിതശൈലീ ഘടകങ്ങളെക്കുറിച്ച് ഡോക്ടർ നീരജ് മാണിക്കത്ത് ജീവനക്കാരുടെ ചോദ്യങ്ങൾക്കു മറുപടിയായി വിശദീകരിച്ചു. ആരോഗ്യമാണ് വിജയകരമായ പ്രഫഷണൽ ജീവിതത്തിന്റെ അടിത്തറയെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ജീവനക്കാർക്ക് പ്രചോദനമായി.

"ഡയബിറ്റീസും വെൽബീയിംഗും - തൊഴിലിടങ്ങളിലെ പ്രമേഹം" എന്ന ആഗോള തീമിനെ അടിസ്ഥാനമാക്കി, ഐ.ടി. പ്രഫഷണലുകൾക്ക് പ്രമേഹം, സമ്മർദ്ദം, ഭക്ഷണക്രമം തുടങ്ങിയ വിഷയങ്ങളിൽ അവബോധം നൽകുന്ന സെമിനാർ നടന്നു. സൈബർപാർക്ക് ജീവനക്കാർക്ക് വേണ്ടി സൗജന്യ രക്തപരിശോധനയും ഈ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു. ജിജെ ഗ്ലോബൽ ഐടി വെഞ്ചേഴ്സ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ആർ. ജാനകിരാമൻ, കമ്പനി ഡയറക്ടറും സി.ഒ.ഒയുമായ നിഖിൽ സി.ആർ. എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ദൈർഘ്യമേറിയ ഇരിപ്പു സമയങ്ങൾ, സ്ക്രീൻ ഉപയോഗം, വർധിച്ച മാനസിക സമ്മർദ്ദം, ക്രമരഹിതമായ ഭക്ഷണ ശീലം എന്നിവ കാരണം ഐ.ടി. ജീവനക്കാർക്ക് ഡയബിറ്റീസ് അപകടസാധ്യത കൂടുതലാണ്. പ്രമേഹം ആരോഗ്യത്തെ മാത്രമല്ല, ജോലിയെയും ക്രിയേറ്റിവിറ്റിയെയും സാരമായി ബാധിക്കുമെന്നതിനാൽ ഇത്തരം ജോലി ചെയ്യുന്നവർ യഥാസമയം പരിശോധനകൾ നടത്തി രോഗാവസ്ഥ തിരിച്ചറിയമെന്ന് സെമിനാർ ഓർമ്മിപ്പിച്ചു.

സമ്മർദ്ദം നിയന്ത്രിക്കൽ, ആരോഗ്യകരമായ ഭക്ഷണക്രമം, പ്രവൃത്തിശീലം, അവഗണിക്കപ്പെടുന്ന ഡയബിറ്റീസ് ലക്ഷണങ്ങൾ തിരിച്ചറിയൽ തുടങ്ങിയ ജീവിതശൈലീ മാറ്റങ്ങളെക്കുറിച്ചുള്ള പ്രായോഗികമായ സന്ദേശങ്ങൾ പരിപാടിയിൽ ചർച്ച ചെയ്തു. തൊഴിൽസ്ഥലത്ത് എളുപ്പത്തിൽ ഉൾപ്പെടുത്താവുന്നതും രുചികരവുമായ ആരോഗ്യകരമായ ഭക്ഷണമാതൃകകളുടെ പ്രദർശനം ശ്രദ്ധേയമായി.

30 സെക്കൻഡ് ദൈർഘ്യമുള്ള പ്രമേഹ ബോധവത്കരണ റീൽസ് മത്സരത്തിന് ജീവനക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിജയികൾക്ക് Dr. S.K. Suresh’s Diabetes Relief Initiative ആണ് സമ്മാനങ്ങൾ നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Businss NewsdiabetesAwareness CampHealth News
News Summary - Code Blue 2025: Diabetes awareness camp held at Government Cyberpark
Next Story