അവയവമാറ്റ ശസ്ത്രക്രിയ; കോവിഡ് പരിശോധന നിർബന്ധമല്ല
text_fieldsന്യൂഡൽഹി: ശ്വാസകോശം മാറ്റിവെക്കൽ ഒഴികെ രോഗലക്ഷണങ്ങളില്ലാത്ത അവയവമാറ്റ ദാതാക്കൾക്കും സ്വീകർത്താക്കൾക്കും കോവിഡ് 19 പരിശോധന നിർബന്ധമാക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളെ അറിയിച്ചു. കോവിഡ് ലക്ഷണമുള്ളവർക്ക് പരിശോധന നിർബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ അവയവദാന നിരക്ക് മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നീക്കം.
എല്ലാവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കിയിരുന്ന സമയത്ത് നിരവധി അവയവദാന ശ്രമങ്ങൾ ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ് പ്ലാന്റ് ഓർഗനൈസേഷനാണ് (നോട്ടോ) പുതിയ തീരുമാനം വ്യക്തമാക്കിയത്.
നോട്ടോയുടെ അപെക്സ് ടെക്നിക്കൽ കമ്മിറ്റിയുടെ ശിപാർശകളെ തുടർന്നാണ് തീരുമാനം. നോട്ടോ ഡയറക്ടർ ഡോ. അനിൽകുമാർ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കി. കോവിഡ് 19 കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് ഉടനീളമുള്ള വ്യാപനത്തിൽ ഗണ്യമായ കുറവ് ഉണ്ടായതായും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

