കൊറോണ വൈറസ് ശ്വാസകോശത്തെ 'പൊളിച്ചടുക്കു'മെന്ന് കണ്ടെത്തൽ
text_fieldsബോസ്റ്റൺ: കോവിഡ് ബാധിക്കുന്ന വേളയിൽ ശ്വാസകോശത്തിനകത്തുണ്ടാകുന്ന പ്രശ്നങ്ങൾ സുവ്യക്തമായി വിശദീകരിക്കാനായെന്ന് ഒരു സംഘം ശാസ്ത്രജ്ഞർ.
കോവിഡ് ബാധിച്ച പതിനായിരക്കണക്കിന് പേരുടെ ശ്വാസകോശങ്ങൾ അവലംബിച്ച് നടത്തിയ ബഹുവിഷയ ഗവേഷണത്തിലൂടെയാണ് ഇത് സാധ്യമായതെന്ന് പദ്ധതിയിൽ ഉൾപ്പെട്ട യു.എസിലെ ബോസ്റ്റൺ സർവകലാശാലയിലെ ശാസ്ത്രജ്ഞർ പറഞ്ഞു.
കണ്ടുപിടിത്തം കോവിഡിനെതിരായ പുതിയ മരുന്ന് വികസിപ്പിക്കുന്നതിന് കാരണമായേക്കാം. യു.എസിലെ മരുന്ന് നിയന്ത്രണ സമിതി നേരത്തേ അംഗീകാരം നൽകിയ 18 മരുന്നുകൾ കോവിഡ് ബാധിതനായ വ്യക്തിക്ക് നൽകാനാകുമെന്നും ഇവർ പറയുന്നു.
ഇതിൽെപട്ട അഞ്ചു മരുന്നുകൾ ശ്വാസകോശത്തിലെ കൊറോണ വൈറസ് വ്യാപനം 90 ശതമാനം വരെ തടയും. 'മോളിക്യുലാർ സെൽ' എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചത്. 'സാർസ്-കോവ്-രണ്ട്' ഇനത്തിലുള്ള ൈവറസ് ശ്വാസകോശത്തിലേക്ക് കടക്കുന്നതോടെ കോശങ്ങളുടെ ഘടന പൂർണമായും അട്ടിമറിക്കപ്പെടുന്നതായാണ് കണ്ടെത്തൽ. മൂന്നുമുതൽ ആറുമണിക്കൂറിനുള്ളിൽ കോശത്തിെൻറ ന്യൂക്ലിയസിന് ചുറ്റുമുള്ള പാട വൈറസ് തകർക്കും. അതോടെ ശ്വസന പ്രക്രിയ പൂർണമായും അവതാളത്തിലാകും. എബോള പോലുള്ള മറ്റു വൈറസുകൾ ഇത്തരം സ്വഭാവം കാണിക്കുന്നില്ലെന്നത് ശ്രദ്ധേയമാണെന്നും പഠനം പറയുന്നു.
വാക്സിനെടുത്ത 11 പേരുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് വിദഗ്ധർ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനെടുത്ത ആരോഗ്യപ്രവർത്തകരും മുൻനിര പ്രതിരോധപ്രവർത്തകരുമായ 11 പേർ മരിക്കാനിടയായ സംഭവം അന്വേഷിക്കണമെന്ന് പൊതുജനാരോഗ്യ വിദഗ്ധർ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു. മാലിനി െഎസോല, എസ്.പി കലാന്ദ്രി, ടി. ജേക്കബ് ജോൺ അടക്കമുള്ള പ്രമുഖരാണ് കത്തയച്ചത്. വാക്സിൻ എടുത്തതല്ല മരണകാരണം എന്നാണ് ഔദ്യോഗിക വാദം. ഇക്കാര്യം അന്വേഷിക്കണമെന്നാണ് ആവശ്യം. മരണകാരണത്തിൽനിന്ന് വാക്സിനെ ഒഴിവാക്കുേമ്പാൾ ആരാണ് അന്വേഷിച്ചതെന്നോ എന്താണ് കണ്ടെത്തലെന്നോ ഇങ്ങനെയൊരു അനുമാനത്തിൽ എത്താൻ എന്താണ് മാനദണ്ഡമെന്നോ പുറത്തുവിടാത്തത് ദുരൂഹമാണെന്ന് കത്തിലുണ്ട്. അന്വേഷിച്ചെങ്കിൽ ആ വിവരം പുറത്തുവിടണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.