അരി ഭക്ഷണം കഴിച്ചാൽ തടി കൂടുമോ...?
text_fieldsചോറ് കഴിച്ചാൽ തടി കൂടുമോ? ശരീരഭാരം കുറക്കാൻ വേണ്ടി ചോറ് ഉപേക്ഷിച്ചു പട്ടിണി കിടക്കുന്ന ധാരാളം പേരുണ്ട്. അമിതഭാരത്തെക്കുറിച്ചുള്ള ആശങ്ക ഉയർന്നാൽ നമ്മൾ ആദ്യം ചെയ്യുന്നത് ചോറ് ഉൾപ്പെടെ അരിഭക്ഷണത്തെ നിയന്ത്രിക്കുകയാവും. നമ്മൾ എത്രമാത്രം കഴിക്കുന്നു, എങ്ങനെ തയാറാക്കുന്നു, എങ്ങനെ കഴിക്കുന്നു എന്നതാണ് യഥാർഥ പ്രശ്നം.
ദഹിക്കാൻ എളുപ്പമുള്ളതും വേഗത്തിൽ ഊർജ്ജം നൽകുന്നതുമായ ലളിതമായ കാർബോഹൈഡ്രേറ്റാണ് അരി. ഫൈബര്‍, മഗ്നീഷ്യം, ഫോസ്ഫറസ്, മാംഗനീസ്, സെലീനിയം, അയണ്‍, ബി വിറ്റാമിനുകള്‍ ഇവയെല്ലാം ചോറിൽ നിന്ന് ലഭ്യമാണ്. ഫാറ്റ് കുറക്കാനും ഹോര്‍മോണ്‍ ബാലൻസ് ചെയ്യാനും ചോറ് കഴിക്കുന്നത് നല്ലതാണ്.
ചോറ് അമിതമായ ശരീരഭാരത്തിന് കാരണമല്ല. ചോറ് കഴിക്കുന്നതിന്റെ അളവിനെ ക്രമീകരിച്ചിരിക്കും തടികൂടലും കുറയലും ഒക്കെ. അമിതമായി ചോറ് കഴിക്കുന്നത് മറ്റ് ഭക്ഷണത്തെ പോലെ തന്നെ ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും.
പോഷകാഹാര വിദഗ്ദ്ധയായ ഡോ. മഞ്ജരി ചന്ദ്രയുടെ അഭിപ്രായത്തിൽ, കാർബോ ഹൈഡ്രേറ്റുകൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളാണ് ഇന്ത്യൻ ഭക്ഷണക്രമത്തിൽ ഉള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അരി. ഇന്ത്യക്കാർ മിക്കപ്പോഴും ഗോതമ്പ്, അരി, മൈദ, പഞ്ചസാര തുടങ്ങിയ കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് ഏറെ കഴിക്കുന്നത്. കാർബോ ഹൈഡ്രേറ്റുകൾ അമിതമായി കഴിച്ചാൽ ശരീരത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. അവ ധാരാളം ഇൻസുലിൻ ഉൽപാദിപ്പിക്കും.
ഇൻസുലിൻ കൊഴുപ്പ് സംഭരിക്കുന്ന ഒരു ഹോർമോണാണ്. ഇത് ശരീരഭാരം വർധിപ്പിക്കുന്നതിന് മാത്രമല്ല, അവയവങ്ങൾക്ക് ചുറ്റുമുള്ള കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നു. അരി പൂർണമായും ഒഴിവാക്കുന്നതിനുപകരം എങ്ങനെ കഴിക്കുന്നു എന്നതാണ് പ്രധാനം. അരി ഭക്ഷണം മിതമായ അളവിൽ കഴിക്കുകയും പച്ചക്കറികൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായും ഉൾപ്പെടുത്തുകയും വേണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.