കോവിഡ് മരണസംഖ്യയിൽ കുറവുണ്ടാകാൻ നാലാഴ്ച എടുക്കുമെന്ന് വിദഗ്ധർ
text_fieldsതിരുവനന്തപുരം: കോവിഡ് ബാധിച്ചുള്ള മരണങ്ങളിൽ കാര്യമായ കുറവുണ്ടാകാന്‍ നാലാഴ്ചവരെ സമയമെടുക്കുമെന്ന് വിദഗ്ധര്‍. രോഗികളുടെ എണ്ണം പരമാവധിയിലെത്തിയ ഘട്ടത്തില്‍ രോഗബാധിതരായവര്‍ക്കിടയില്‍ ആരോഗ്യസ്ഥിതി ഗുരുതരമാകുകയും മരണങ്ങള് ഉണ്ടാകുകയും ചെയ്യുന്നത് ഇപ്പോഴായതിനാലാണിത്.
രോഗവ്യാപനം പിടിച്ചുനിര്‍ത്തി ആരോഗ്യ സംവിധാനത്തിനുള്‍ക്കൊള്ളാവുന്ന പരിധിക്ക് താഴെ നിര്‍ത്തുകയെന്ന നയമാണ് തുടക്കം മുതല്‍ സ്വീകരിച്ചത്. കേരളത്തിലെ ജനസാന്ദ്രത ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. അതിനാൽ ലോക്ഡൗണ്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും കോവിഡ് വ്യാപനത്തിനിടയാക്കുന്ന വിധമുള്ള പെരുമാറ്റം ഉണ്ടാകാതെ നോക്കണം.
കോഴിക്കോട്ട് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നുണ്ട്. ജനങ്ങളെ ആശ്വസിപ്പിക്കാന്‍ കാസര്‍കോട് ജില്ലയിലെ ആരാധനാലയങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട് –മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.