വെറുതെ ഫ്രിഡ്ജ് തുറന്ന് നോക്കുന്നവരാണോ നിങ്ങൾ? അതിൽ സന്തോഷം കിട്ടാറുണ്ടോ?
text_fieldsഇടക്കിടക്ക് ഫ്രിഡ്ജ് തുറന്ന് നോക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? ഒരു കാര്യവുമില്ലെങ്കിലും വെറുതെ ഫ്രിഡ്ജ് തുറന്ന് നോക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. അത് പ്രത്യേക ആനന്ദം ചിലരില്‍ ഉണ്ടാക്കാറുണ്ടെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ ഇടക്കിടെ ഫ്രിഡ്ജ് തുറന്ന് ശീതളപാനീയങ്ങള്‍ കുടിക്കുമ്പോൾ സന്തോഷം കിട്ടാറുണ്ടോ? ജെന്‍ സി ഏറ്റെടുത്തിരിക്കുന്ന ഈ പുതിയ ട്രെന്‍ഡ് ആണ് ഫ്രിഡ്ജ് സിഗരറ്റ്. ഇതിന് പേര് സൂചിപ്പിക്കുന്ന പോലെ സിഗരറ്റുമായോ പുകവലിയുമായോ ബന്ധമില്ല.
ഫ്രിഡ്ജ് തുറന്ന് തണുത്ത ശീതളപാനീയത്തിന്‍റെ കാന്‍ പൊട്ടിക്കുമ്പോഴുള്ള ശബ്ദം, നുരഞ്ഞു പൊങ്ങുന്ന പതയും അത് കുടിക്കുമ്പോള്‍ കിട്ടുന്ന തരിപ്പും സിഗരറ്റ് വലിക്കുമ്പോള്‍ കിട്ടുന്ന അതേ ആനന്ദം നല്‍കുന്നുവെന്ന് ജെന്‍ സി പറയുന്നു. ഇത് ഒരിക്കലും ഒരു സിഗരറ്റിന്റെ ഫലം ചെയ്യില്ല. പക്ഷെ ഇത് 'സ്‌മോക്ക് ബ്രേക്കി'ന് സമാനമായ പ്രതീതി തരുമെന്നാണ് സോഷ്യൽ മീഡിയയിലൂടെ പല ആളുകളും പറയുന്നത്.
ഫ്രിഡ്ജ് സിഗരറ്റ് ആളുകൾക്ക് ആശ്വാസവും, സന്തോഷവും നൽകുന്നുണ്ട് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. വൈകാരികമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നുമ്പോൾ ചിലർ ഫ്രിഡ്ജിൽ നിന്ന് എന്തെങ്കിലും എടുത്ത് കഴിക്കും. വിശന്നിട്ടോ, ദാഹിച്ചിട്ടോ ആയിരിക്കില്ല, മാനസിക പിരിമുറുക്കം മാറാൻ വേണ്ടി ആളുകൾ ഇങ്ങനെ ചെയ്യാറുണ്ട്. ഇത് വൈകാരികമായി പിന്തുണ നൽകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന സാധനങ്ങൾ ആരോഗ്യകരമാണോ, അതോ ശരീരത്തിന് ദോഷം ചെയ്യുമോ എന്നൊന്നും ആരും ശ്രദ്ധിക്കാറില്ല, എന്നാൽ എല്ലാവരുമൊന്ന് പരീക്ഷിക്കുകയും ചെയ്യും. ട്രെന്‍ഡ് ഏറ്റുപിടിക്കുമ്പോഴും ഇതില്‍ ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വെള്ളം പോലെ ഇടക്കിടെ കുടിക്കാവുന്ന ഒന്നല്ല ഡയറ്ററി കോക്ക്. അതിനാൽ പൊണ്ണത്തടിക്കും കുടല്‍ രോഗങ്ങള്‍ക്കും മെറ്റബോളിസം സിന്‍ഡ്രോം പോലുള്ള പ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.