മാരക രോഗങ്ങൾ ചെറുക്കാൻ ഒരു ന്യൂറോളജിസ്റ്റിന്റെ ജീവിതശൈലി
text_fields‘‘ദീർഘായുസ്സെന്നത് ജീവിതത്തിൽ കൂടുതൽ വർഷങ്ങൾ ചേർക്കുകയെന്നതല്ല, ആ വർഷങ്ങളിലേക്ക് ജീവിതം ചേർക്കുകയാണ്’’ -ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മുതിർന്ന ന്യൂറോളജിസ്റ്റ് ഡോ.സുധീർ കുമാറിന്റെതാണ് ഈ അഭിപ്രായം. പ്രമേഹം, ഹൃദയരോഗങ്ങൾ, പക്ഷാഘാതം, മറവി തുടങ്ങിയ വലിയ രോഗങ്ങളെ അകറ്റി നിർത്താനും ആരോഗ്യവും കൃത്യതയും സൗഖ്യവും പുലർത്താനും നല്ല ജീവിതശീലങ്ങൾ പുലർത്തൽ അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു.
പത്ത് മന്ത്രങ്ങൾ
‘മാറാവ്യാധികളിൽ നിന്ന് രക്ഷനേടാനും ആരോഗ്യപൂർണമായ ദീർഘായുസ്സ് കൈവരിക്കാനുമായി 10 ജീവിതശീലങ്ങളും ഭക്ഷണചര്യയും’ എന്ന തലക്കെട്ടിൽ ഡോ.സുധീർ കുമാർ ഇനി പറയുന്ന കാര്യങ്ങൾ നിർദേശിക്കുന്നു:
പച്ചക്കറി, പഴം, പയർ, മുഴുധാന്യങ്ങൾ, പരിപ്പുകൾ, കൊഴുപ്പില്ലാത്ത മാംസം എന്നിവയടങ്ങിയ സമ്പൂർണ ഭക്ഷണം കഴിക്കുക.
- സ്ഥിരമായ വ്യായാമം. ആഴ്ചയിൽ ചുരുങ്ങിയത് 150 മിനിറ്റ് വ്യായാമവും പുറമെ, മസിൽ കരുത്ത് വർധിപ്പിക്കലും.
- ഇടവേളകളിൽ ആരോഗ്യപരിശോധനകൾ നടത്തുക.
- സമൂഹവുമായി ശക്തമായി ഇടപെടുക.
- ഏഴു മുതൽ ഒൻപതു മണിക്കൂർ വരെ ഉറങ്ങണം.
- പുകവലിയും മദ്യപാനവും വർജിക്കുക.
- ആരോഗ്യകരമായ ഭാരവും അതിന് അനുസരിച്ചുള്ള വയറും മാത്രം.
- മാനസിക സമ്മർദം അകറ്റി നിർത്താനുള്ള ടെക്നിക്കുകൾ പരിശീലിക്കുക.
- പഞ്ചസാരയും ഉപ്പും കുറക്കുക.
- പ്രകൃതിയുമായി സമയം ചെലവിടുക

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.