വിശ്രമം ഓവറായാലും മൈഗ്രേൻ?
text_fieldsനീണ്ടുനിൽക്കുന്ന കഠിനമായ സമ്മർദങ്ങൾക്കുശേഷം കൂടുതലായി വിശ്രമിച്ചാൽ മൈഗ്രേൻ ട്രിഗർ ചെയ്യുമെന്നും വിദഗ്ധർ. സമ്മർദത്തിൽ ആയിരുന്ന സമയത്ത് ശരീരം കനത്ത ജാഗ്രതയിലായിരിക്കും; പെട്ടെന്ന് നാം വിശ്രമത്തിലേക്ക് നീങ്ങുകയാണെങ്കിൽ ശരീരത്തിലെ സ്ട്രെസ് ഹോർമോൺ പെട്ടെന്ന് താഴും.
ഉടനടിയുള്ള ഈ താഴ്ച ചിലരിൽ മൈഗ്രേൻ ഉണ്ടാക്കുമെന്നാണ് ബംഗളൂരു ആസ്റ്റർ വൈറ്റ്ഫീൽഡ് ഹോസ്പിറ്റൽ കൺസൽട്ടന്റ് ഇന്റേണൽ മെഡിസിൻ ഡോ. ബസവരാജ് എസ്. കമ്പാർ അഭിപ്രായപ്പെടുന്നത്. വിശ്രമംകൊണ്ടല്ലെന്നും പെട്ടെന്നുള്ള മാറ്റമാണ് മൈേഗ്രൻ ട്രിഗർ ചെയ്യാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു
പരിഹാരം
- വിശ്രമം ഒടുവിലേക്ക് മാറ്റിവെക്കാതെ, ഏറെനേരം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്കിടയിൽ ചെറിയ വിശ്രമം ശീലിക്കുക.
- മറ്റു കാരണങ്ങളും ശ്രദ്ധിക്കുക. ഉദാ: ക്രമമില്ലാത്ത ഉറക്കം, കഫീൻ, മദ്യം, വിശപ്പ് തുടങ്ങിയവ.
- പെട്ടെന്നുള്ള മാറ്റത്തിനു പകരം ഘട്ടംഘട്ടമായ വിശ്രമം. ഉദാ: യോഗ, നടത്തം, ധ്യാനം തുടങ്ങിയവ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.